26 April Friday

ചെമ്മനം കവിതാപുരസ്കാരം ഇ സന്ധ്യയ്ക്ക്

വെബ് ഡെസ്‌ക്‌Updated: Tuesday Nov 3, 2020

കൊച്ചി> കവി ചെമ്മനം ചാക്കോയുടെ ഓർമ്മയ്ക്കായി തൃക്കാക്കര സാംസ്കാരിക കേന്ദ്രം ഏർപ്പെടുത്തിയ ചെമ്മനം സ്മാരക കവിതാ പുരസ്കാരത്തിന് ഇ സന്ധ്യയുടെ 'അമ്മയുള്ളതിനാൽ' എന്ന കവിതാസമാഹാരം അർഹമായി 2019 പ്രസിദ്ധീകരിച്ച അമ്പതോളം കവിതാസമാഹാരങ്ങൾ ആണ് പുരസ്കാരത്തിന് പരിഗണിച്ചത്.

അമ്പതിനായിരം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം 2021 മാർച്ച് ഏഴിന് ചെമ്മനത്തിന്റെ ജന്മദിനത്തിൽ കാക്കനാട് ഓണം പാർക്കില്‍ ചേരുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് സാംസ്കാരിക കേന്ദ്രം പ്രസിഡൻറ് എ സി കെ നായരും കൺവീനർ പോൾ മേച്ചേരിലും അറിയിച്ചു.

തൃശ്ശൂരിലെ പുതുക്കാട് പ്രജ്യോതി നികേതൻ കോളേജിലെ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗം അസോസിയേറ്റ് പ്രൊഫസറായിരുന്ന സന്ധ്യയ്ക്ക് 2019 ലെ ഇടശ്ശേരി അവാർഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. സാഗരനിദ്ര, പേരില്ലാവണ്ടിയിൽ, അമ്മയുള്ളതിനാൽ, ഈ മഴയുടെ ഒരു കാര്യം (കവിതാ സമാഹാരങ്ങൾ), അനന്തരം ചാരുലത 4ഡി, പടികൾ കയറുന്ന പെൺകുട്ടി (കഥാസമാഹാരങ്ങൾ) എന്നിവയാണ് സന്ധ്യയുടെ കൃതികള്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top