26 April Friday

പി രാജീവിന്റെ 'കാഴ്ചവട്ടം' പുസ്തക പ്രകാശനം

വെബ് ഡെസ്‌ക്‌Updated: Thursday Apr 4, 2019

കൊച്ചി> പി രാജീവ് എഴുതിയ പുസ്തകമായ കാഴ്ചവട്ടത്തിന്റെ പരിഷ്‌കരിച്ച പതിപ്പ്  വെള്ളിയാഴ്ച  വൈകിട്ട് എറണാകുളം ഐ എം എ ഹാളില്‍ വെച്ച് ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടി എം തോമസ് ഐസക് പ്രകാശനം ചെയ്യും. സാമൂഹ്യ ജീവിതത്തില്‍ നാം അഭിമുഖീകരിക്കുന്ന സജീവമായ വിഷയങ്ങള്‍ കോര്‍ത്തിണക്കിയാണ് പുസ്തകം തയ്യാറാക്കിയിട്ടുള്ളത്.

സ്വത്വ രാഷ്ട്രീയം സജീവമായ ചര്‍ച്ചയ്ക്ക് വിധേയമാക്കിയ ലേഖനമടക്കം പുസ്തകത്തിലുണ്ട്. നാം ജീവിക്കുന്ന ചുറ്റുപാടും, സാംസ്‌കാരിക, സാഹിത്യ, സിനിമാ മണ്ഡലങ്ങളെക്കുറിച്ചും പക്വമായ രാഷ്ട്രീയ ധാരണയോടെ ഈ പുസ്തകത്തില്‍ പി രാജീവ് ചര്‍ച്ച ചെയ്യുന്നു.നാം ജീവിക്കുന്ന ചുറ്റുപാടില്‍ മതം ചെലുത്തുന്ന സ്വാധീനത്തെ ശരിയായി മാര്‍ക്സാണ് വിലയിരുത്തിയിട്ടുള്ളതെന്ന് കാണാം.

 അതുകൊണ്ട് തന്നെ മതത്തെ നിഷേധിക്കുകയല്ല, മറിച്ച് ജീവിതത്തെ കൂടുതല്‍ മനുഷ്യത്വമുള്ളതാക്കുന്നതിനുള്ള കര്‍മ്മപദ്ധതികളാണ് എന്നും ഇടതുപക്ഷം സ്വീകരിച്ചുപോന്നത്. ഇതടക്കം പരിശോധിച്ചുകൊണ്ട് വര്‍ത്തമാനകാല ഇടതുപക്ഷ കടമ എന്തെന്നും  പുസ്തകത്തില്‍ അദ്ദേഹം പരിശോധിക്കുന്നു.

നാട് തികഞ്ഞ ജാഗ്രതയോടെ ഫാസിസ്റ്റ് ശക്തികളെ ചെറുക്കുന്നതിനുള്ള ഒരു തെരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോള്‍ സംഘപരിവാര്‍ അജണ്ടയെത്തന്നെ കൃത്യമായി വിലയിരുത്തിയിട്ടുള്ള ലേഖനവും കൃതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ചിന്ത പബ്ലിഷേഴ്സാണ് പുസ്തകത്തിന്റെ പ്രസാധകര്‍

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top