24 April Wednesday

‘ഉരിയാട്ടം നിലയ്‌ക്കുന്ന വാക്കുകൾ’; പുസ്‌തകം പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Sunday Sep 4, 2022

തിരുവനന്തപുരം>  ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു രചിച്ച ‘ഉരിയാട്ടം നിലയ്‌ക്കുന്ന വാക്കുകൾ’ പുസ്‌തകം സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പന് കൈമാറി പ്രകാശനം ചെയ്‌തു.

പാർലമെന്റും സുപ്രീംകോടതിയും ഉൾപ്പെടെയുള്ള പാർലമെന്ററി സംവിധാനങ്ങളെ അർധ സൈന്യമാണ്‌ ഇപ്പോൾ നിയന്ത്രിക്കുന്നത്‌. അർധ സൈന്യമെന്നാൽ ആർഎസ്‌എസ്‌ തന്നെ. ഈ ഫാസിസ്‌റ്റ്‌ കടന്നുകയറ്റം ജനതയെ മിണ്ടാട്ടമില്ലാത്തവരാക്കി മാറ്റുന്നതെങ്ങനെയെന്ന്‌ വി കെ മധുവിന്റെ പുസ്‌തകം വിശദമായി പ്രതിപാദിക്കുന്നുണ്ടെന്ന് എം വി ഗോവിന്ദൻ പറഞ്ഞു.

ചടങ്ങിൽ എം വിജയകുമാർ അധ്യക്ഷനായി. ഡോ. കെ എസ്‌ രവികുമാർ പുസ്‌തകം പരിചയപ്പെടുത്തി. ബി പി മുരളി, സി ദിവാകരൻ, പിരപ്പൻകോട്‌ മുരളി, ജോർജ്‌ ഓണക്കൂർ, കരമന ഹരി, ആർ പാർവതീദേവി, ഡോ. എം എ സിദ്ദീഖ്‌, എസ്‌ ആർ ലാൽ എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top