20 April Saturday

‘ജഗതി ഒരു അഭിനയ വിസ്മയം’ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Thursday Aug 25, 2022

തിരുവനന്തപുരം> പത്രപ്രവർത്തകനായ രമേഷ് പുതിയമഠം തയാറാക്കിയ ജഗതി ഒരു അഭിനയ വിസ്മയം എന്ന പുസ്തകം പ്രകാശനം ചെയ്തു. നടൻ സുരേഷ് ഗോപി ജഗതി ശ്രീകുമാറിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവ്വഹിച്ചത്. പേയാട് സ്കൈ ലൈൻ വില്ലയിൽ  നടന്ന ചടങ്ങിൽ എബ്രഹാം മാത്യു, നരേന്ദ്രൻ ഗ്രീൻ ബുക്സ്, രമേഷ് പുതിയ മഠം തുടങ്ങിയവർ പങ്കെടുത്തു.

മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനയപ്രതിഭയായ ജഗതി ശ്രീകുമാറിനെക്കുറിച്ച് സുഹൃത്തുക്കളും ബന്ധുക്കളും പറഞ്ഞ ഓരോ അനുഭവങ്ങളാണ് ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ച ജഗതി ഒരു അഭിനയ വിസ്മയം എന്ന പുസ്തകത്തിലുള്ളത്. പ്രകാശനത്തിന് എത്തിയ സുരേഷ് ഗോപി ജഗതിക്ക് ഓണക്കോടിയുംനൽകി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top