25 April Thursday

വനിതാ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു

വെബ് ഡെസ്‌ക്‌Updated: Wednesday Mar 9, 2022

ബി ബിന്ദുവിന്റെ ചെമ്പ് മുക്ക് ഷാപ്പ് ടി.എസ്. നമ്പർ ഒന്ന് എന്ന പുസ്‌തകം ഡോ. പി എസ് ശ്രീകല മന്ത്രി വി എൻ വാസവന്‌ നൽകി പ്രകാശനം ചെയ്യുന്നു


തിരുവനന്തപുരം> സാഹിത്യ പ്രവർത്തക സഹകരണ സംഘം പ്രസിദ്ധീകരിച്ച നാല് വനിതാ എഴുത്തുകാരുടെ പുസ്തകങ്ങൾ പ്രകാശനം ചെയ്തു. സുധക്കുട്ടിയുടെ ഈ വല്ലിയിൽ നിന്നു ചെമ്മേ, ബി. ബിന്ദുവിന്റെ ചെമ്പ് മുക്ക് ഷാപ്പ് ടി.എസ്. നമ്പർ ഒന്ന്, ഡോ. മിത്ര സതീഷിന്റെ ഹൗ ഓർഡ് ആർ യു, വീണയുടെ അരശുപള്ളി തുടങ്ങിയ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്‌.സഹകരണ വകുപ്പും വനിതാഫെഡും സാഹിത്യപ്രവർത്തക സഹകരണ സംഘവും സംയുക്തമായി സംഘടിപ്പിച്ച വനിതാ ദിനാഘോഷവേദിയിലായിരുന്നു പുസ്‌തകപ്രകാശനവും . ദിനാഘോഷം സഹകരണം, രജിസ്‌ട്രേഷൻ മന്ത്രി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്‌തു.

സാഹിത്യ പ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗം വി. സീതമ്മാൾ പുസ്തകങ്ങൾ പരിചയപ്പെടുത്തി. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. പി എസ് ശ്രീകല പുസ്തക പ്രകാശനം ചെയ്തു.

സംസ്ഥാനത്തെ മികച്ച എട്ട് വനിതാ സഹകരണ സംഘങ്ങൾക്കുള്ള പുരസ്‌കാരങ്ങളും ചടങ്ങിൽ വിതരണം ചെയ്തു. ഗതാഗത മന്ത്രി ആന്റണി രാജു അദ്ധ്യക്ഷനായ ചടങ്ങളിൽ സഹകരണ സെക്രട്ടറി മിനി ആന്റണി വനിതാ ദിന സന്ദേശം വായിച്ചു. അഡീഷണൽ രജിസ്ട്രാർമാരായ എം. ബിനോയ് കുമാർ, ഡി. കൃഷ്ണകുമാർ, ജ്യോതിപ്രസാദ്, സാഹിത്യ പ്രവർത്തക സഹകരണ സംഘം പബ്ലിക്കേഷൻ മാനേജർ രാധാകൃഷ്ണ വാരിയർ എന്നിവർ സംസാരിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top