24 April Wednesday

അമിത പ്രകാശ് രചിച്ച 'ദി ഷേയ്ഡ്‌ ഓഫ് ദി സൗത്ത്’പ്രകാശനം തിങ്കളാഴ്ച

വെബ് ഡെസ്‌ക്‌Updated: Sunday Mar 7, 2021

കൊച്ചി > അമിത പ്രകാശ് ജെ രചിച്ച് സ്വയം പ്രസിദ്ധീകരിച്ച 'ദി ഷേയ്ഡ്‌  ഓഫ് ദി സൗത്ത്’-ന്റെ പ്രകാശനം  പ്രശസ്ത അഭിനേത്രിയും, നിർമാതാവും, നർത്തകിയുമായ റിമ കല്ലിങ്ങൽ അന്തര്‍ദേശീയ വനിതാദിനമായ തിങ്കളാഴ്ച  നിര്‍വഹിക്കും. റിമയുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ രാവിലെ പത്തിനാണ് ഓണ്‍ലൈന്‍ പ്രകാശനം.

ആദ്യം ഇ-ബുക്ക് പതിപ്പിൽ മാത്രം ഉണ്ടായിരുന്ന പുസ്തകത്തിന് വലിയ സ്വീകാര്യതയാണ് ലഭിച്ചത്. സാമൂഹികമായി നിലനിൽക്കുന്ന പല ചിന്താഗതികളിലേക്കും വിരൽ ചൂണ്ടുന്നതോടൊപ്പം തന്നെ ഓരോ സ്ത്രീകളെയും സ്വന്തം സ്വപ്നങ്ങളെ പിന്തുടരുവാൻ പ്രേരിപ്പിക്കുന്ന ഒരു കൃതി കൂടിയാണ് 'ദി ഷേയ്ഡ്‌ ഓഫ് ദി സൗത്ത് എന്ന്  പ്രസാധകര്‍ പറയുന്നു.

ഓൺലൈൻ സൈറ്റുകൾ ആയ ആമസോൺ, ഗുഡ്റീഡ്സ്, നോഷൻപ്രെസ്സ് എന്നീ സൈറ്റുകളിലൂടെ പുസ്തകങ്ങൾ അന്നേ ദിവസം വൈകുന്നേരം മുതൽ വില്പന ആരംഭിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top