03 July Thursday

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പുസ്തകോത്സവം: ജനുവരി മൂന്ന് മുതല്‍ ഏഴുവരെ തൃശൂരില്‍ നടക്കും

വെബ് ഡെസ്‌ക്‌Updated: Friday Dec 28, 2018

 തൃശൂര്‍ > കേരള  ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് കോഴിക്കോട് പ്രദേശിക കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ 2019  ജനുവരി മൂന്ന് മുതല്‍ ഏഴുവരെ തൃശൂര്‍ കേരള സാഹിത്യഅക്കാദമി ഹാളില്‍ പുസ്തകോത്സവം സംഘടിപ്പിക്കും. സാംസ്‌കാരിക പ്രഭാഷകനും അധ്യാപകനുമായ സുനില്‍ പി ഇളയിടമാണ്  പുസ്തകോത്സവം ഉദ്ഘാടനം ചെയ്യുന്നത്. 

മാര്‍ക്‌സിസ്റ്റ് സൈദ്ധാന്തികനായ പി ഗോവിന്ദപിള്ളയുടെ  ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച്( നവംബര്‍ 22) ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിക്കുന്ന പിജി അനുസ്മരണ പരിപാടിയുടെ ഭാഗമായി ' വൈജ്ഞാനികതയുടെ  സാമൂഹിക മാനങ്ങള്‍' എന്ന വിഷയത്തില്‍ സുനില്‍ പി ഇളയിടം പ്രഭാഷണം നടത്തും. 

ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച പിജിയുടെ ചിന്താലോകം, പുത്തന്‍ കേരളം എന്നീ പുസ്തകങ്ങളുടെ പ്രകാശനവും വേദിയില്‍ നടക്കും
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top