26 April Friday

അറിവവകാശം: കഥയും പൊരുളും- പ്രകാശനം ചെയ്‌തു

വെബ് ഡെസ്‌ക്‌Updated: Wednesday Nov 9, 2022

തിരുവനന്തപുരം> സംസ്ഥാന വിവരാകാശ കമ്മീഷണർ കെ വി സുധാകരൻ രചിച്ച 'അറിവവകാശം: കഥയും പൊരുളും' എന്ന പുസ്‌തകം  മുഖ്യമന്ത്രി പിണറായി വിജയൻ മന്ത്രി പി രാജീവിന് നൽകി പ്രകാശനം ചെയ്‌തു. മുഖ്യ വിവരാവകാശ കമ്മീഷണർ ഡോ. ബിശ്വാസ്‌ മേത്ത, കമ്മീഷണർ പി ആർ ശ്രീലത എന്നിവർ പങ്കെടുത്തു.

പാര്‍ലമെന്റ് ഏകകണ്ഠമായി പാസ്സാക്കിയ വിവരാവകാശ നിയമം നിലവിൽ വന്നിട്ട്‌ ഒന്നര വ്യാഴവട്ടത്തോട് അടുക്കുന്ന ഘട്ടത്തില്‍ നിയമം വിഭാവനം ചെയ്ത ലക്ഷ്യം എത്രത്തോളം കൈവരിക്കാന്‍ കഴിഞ്ഞുവെന്ന്‌ പരിശോധിക്കുന്നതാണ്‌ പുസ്‌തകം. നിയമം നടപ്പാക്കുന്നതിലെ പിഴവുകളും പോരായ്മകളും എന്തൊക്കെയെന്നും നിയമത്തിന്റെ ഭാവി എങ്ങനെയെന്നും പരിശോധിക്കുന്നു.

ഡിസി ബുക്‌സാണ്‌ പുസ്‌തകം പ്രസിദ്ധീകരിച്ചത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top