ആലപ്പുഴ> കവിയും സംഗീതജ്ഞനുമായ ബിനു എം പള്ളിപ്പാടിനുള്ള സ്മരണാഞ്ജലിയായി ഏർപ്പെടുത്തിയ ആറ്റുമാലി പുരസ്കാരം ബിജു റോക്കിയുടെ കവിതാസമാഹാരമായ ‘ബൈപോളാർ കരടി’ക്ക്. 10001 രൂപയും പ്രശസ്തിപത്രവും മെമന്റോയുമാണ് അവാർഡ്. കോറം ഫോർ പോസിറ്റീവാണ് അവാർഡ് ഏർപ്പെടുത്തിയത്.
കുരീപ്പുഴ ശ്രീകുമാർ ചെയർമാനും എം ആർ രേണുകുമാർ, അജു കെ നാരായണൻ എന്നിവർ അംഗങ്ങളുമായ പുരസ്കാരനിർണ്ണയസമിതിയാണ് പുസ്തകം തെരഞ്ഞെടുത്തത്. ഏപ്രിൽ 22ന് പള്ളിപ്പാട് നടക്കുന്ന ചടങ്ങിൽ എഴുത്തുകാരൻ എസ്ഹരീഷ് അവാർഡ് സമ്മാനിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..