20 April Saturday

വയലാർ അവാർഡ്‌ ബെന്യാമിന്‌

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

തിരുവനന്തപുരം> നാൽപ്പതിയഞ്ചാമത്‌ വയലാർ അവാർഡ്‌ ബെന്യാമിന്. ‘മാന്തളിരിലെ ഇരുപത് കമ്യുണിസ്റ്റ്‌ വർഷങ്ങൾ’ക്കാണ്‌ പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമൻ രൂപകൽപ്പനചെയ്‌ത ശിൽപവും പ്രശസ്‌തി പത്രവുമാണ്‌ അവാർഡ്‌. വയലാർ രാമവർമ്മ മെമ്മോറിയൽ ട്രസ്റ്റ്‌ പ്രസിഡന്റ് പെരുമ്പടവം ശ്രീധരനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്‌.

കെ ആർ മീര, ഡോ. ജോർജ്‌ ഓണക്കൂർ, ഡോ. സി ഉണ്ണികൃഷ്‌ണൻ എന്നിവരായിരുന്നു അവാർഡ് നിർണയ സമിതിയംഗങ്ങൾ. ഒക്‌ടോബർ 27 ന്‌ തിരുവനന്തപുരത്ത്‌ അവാർഡ്‌ സമ്മാനിക്കും.

ചെറുകഥാകൃത്തും നോവലിസ്റ്റുമായ ബെന്യാമിൻ പത്തനംതിട്ട ജില്ലയിലെ പന്തളത്തിനടുത്ത് കുളനട സ്വദേശിയാണ്‌.  ബെന്നി ഡാനിയേൽ എന്നാണ്‌ യഥാർത്ഥ പേര്‌. ‘’ആടു ജീവിതം’‘ എന്ന നോവലിനു് 2009-ലെ മികച്ച നോവലിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരം നേടിയിട്ടുണ്ട്.

ഒക്‌ട്ാേ


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top