20 April Saturday

പൂർണ്ണ-ആർ രാമചന്ദ്രൻ അവാർഡ് അസീം താന്നിമൂടിന്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 15, 2022

കോഴിക്കോട്> കോഴിക്കോട് പൂർണ്ണ പബ്ലിക്കേഷനും ആർ രാമചന്ദ്രൻ അനുസ്മരണ സമിതിയും സംയുക്തമായി നൽകിവരുന്ന ആർ.രാമചന്ദ്രൻ കവിതാ അവാർഡ് 2022  അസീം താന്നിമൂടിന്റെ  മരത്തിനെ തിരിച്ചു വിളിക്കുന്ന വിത്ത്'എന്ന സമാഹാരത്തിന്.  10,000 രൂപയും ശില്പവും പ്രശസ്തിപത്രവു അടങ്ങുന്നതാണ് പുരസ്കാരം. ഡിസി ബുക്സ് ആണ്‌  പ്രസാധകർ.

അനിതാ തമ്പി,സജയ് കെ വി,വി ടി ജയദേവൻ എന്നിവരടങ്ങിയ വിധിനിർണ്ണയ സമിതിയാണ് കൃതി തെരഞ്ഞെടുത്തത്.2001ലെ മൂലൂർ പുരസ്കാരം 2022ലെ അബുദാബി ശക്തി പുരസ്കാരം ഡോ.നെല്ലിക്കൽ മുരളീധരൻ പുരസ്കാരം എന്നിവയും ഈ കൃതിക്കു ലഭിച്ചിരുന്നു.

ആദ്യ സമാഹാരം കാണാതായ വാക്കുകള്‍(ഡിസി ബുക്സ്)ക്ക്‌ വൈലോപ്പിള്ളി പുരസ്കാരം,വൈക്കം മുഹമ്മദ് ബഷീര്‍ പുരസ്കാരം,തിരുനല്ലൂര്‍ കരുണാകരന്‍ പുരസ്കാരം,മൂടാടി ദാമോദരന്‍ പുരസ്കാരം,യുവസാഹിത്യ പുരസ്കാരം എന്നിവ ലഭിച്ചിരുന്നു. തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് സ്വദേശിയും ദേശാഭിമാനി നെടുമങ്ങാട് ലേഖകനുമാണ് അസീം താന്നിമൂട്


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top