11 May Saturday

കുട്ടനാടൻ വെട്ടത്തിൽ ഒരു വട്ടമേശ...അയ്‌മനം ജോൺ,എസ് ഹരീഷ്

അയ്മനം ജോൺ / എസ് ഹരീഷ് /മോഡറേറ്റർ അജു കെ നാരായണൻUpdated: Tuesday Feb 7, 2023

അയ്‌മനം ജോണും എസ്‌ ഹരീഷും-ഫോട്ടോ : റസാക്ക്‌ താഴത്തങ്ങാടി

കുട്ടനാട്ടിൽ താമസിക്കുന്ന എഴുത്തുകാർ എന്നനിലയിൽ അയ്‌മനം ജോണും എസ് ഹരീഷും ഈ സവിശേഷ സ്ഥലരാശിയെ എങ്ങനെ നോക്കിക്കാണുന്നുവെന്നറിയാൻ വായനക്കാർക്ക്‌ താല്പര്യമുണ്ട്. അയ്മനം ജോണിന്റെ ഏതാനും കഥകളിൽ കുട്ടനാട് കടന്നുവരുന്നുണ്ട്. എസ് ഹരീഷിന്റെ 'മീശ' അപ്പർ കുട്ടനാട്ടിൽത്തന്നെ സെറ്റു ചെയ്തിരിക്കുന്ന നോവലാണ്...സ്വന്തം രചനകളെയും കുട്ടനാടൻ അനുഭവങ്ങളെയും മുൻനിർത്തിയുള്ള അവരുടെ സംസാരം...

കുട്ടനാടിന്റെ സാംസ്കാരികവെട്ടത്തിൽ ഒരു വട്ടമേശ. മേശയ്ക്ക്‌ ചുറ്റുമായി മൂന്നുപേർ ‐ ചെറുകഥാകൃത്തായ അയ്‌മനം ജോൺ, ചെറുകഥാകൃത്തും നോവലിസ്റ്റും തിരക്കഥാകൃത്തുമായ എസ് ഹരീഷ്, മഹാത്മാഗാന്ധി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സിലെ അധ്യാപകനും ഫോക്‌ലോറിസ്റ്റും ചലച്ചിത്രകാരനുമായ അജു കെ നാരായണൻ.

മേശമേൽ 'മീശ'യും 'മീനച്ചിലാറ്റിലെ രാത്രി'യുമടക്കമുള്ള സാഹിതീയ വിഭവങ്ങൾ. പിന്നെ, കള്ളും മീനും താറാവുകറിയും വയലും വീടും കൃഷിയും ചരിത്രവും നുറുങ്ങും ഓർമകളും. ഇതിനെല്ലാം പുറമേ കഥപറച്ചിലും. നാം നമ്മോടുപറയുന്ന കഥകൾ... സംസ്കാരമെന്ന സൈദ്ധാന്തിക സമീക്ഷയ്ക്ക് കൂടുതൽ തിളക്കം ലഭിക്കുന്ന സന്ദർഭംകൂടിയാവുന്നു ഇത്.

അജു കെ നാരായണൻ, അയ്‌മനം ജോൺ, എസ്‌ ഹരീഷ്‌-ഫോട്ടോ: എ ആർ അരുൺരാജ്‌

അജു കെ നാരായണൻ, അയ്‌മനം ജോൺ, എസ്‌ ഹരീഷ്‌-ഫോട്ടോ: എ ആർ അരുൺരാജ്‌

ഇവരുടെ സംഭാഷണങ്ങളിൽ ചരിത്രവും വർത്തമാനവും ഇടകലരുന്നതുകാണാം; യാഥാർഥ്യവും ഭാവനയും കൂടിച്ചേരുന്നതുകാണാം. ഓർമയാകുന്നു ഈ ഭാഷണങ്ങളുടെ അടിയടര്. ഓർമയെന്നത് ഭൂതകാലത്തിലേക്കുള്ള കൂപ്പുകുത്തലല്ല. വർത്തമാനകാലത്തുനിന്ന്‌ നടത്തുന്ന രാഷ്ട്രീയനിർമിതിയാണ്. അത്‌ ഭാവിയെക്കുറിച്ചുള്ള ഉപദർശനം കൂടിയാവുന്നു. ഈയർഥത്തിൽ ഈ ഉരിയാട്ടങ്ങൾ 'ഓർമകളുടെ ഭാവി'യാകുന്നു...

അജു കെ നാരായണൻ: സംഘകാലത്ത് പ്രബലമായിരുന്ന നാനിലങ്ങൾ, ഐന്തിണകൾ എന്നീ ഭൂമിശാസ്ത്രപരമായ സങ്കൽപ്പനങ്ങളിൽപ്പെടുന്ന സവിശേഷ സ്ഥലരാശിയാണ് മരുതം തിണ. താഴ്ന്നുകിടക്കുന്നതും വെള്ളക്കെട്ടും ചതുപ്പും നിറഞ്ഞതുമായ മരുതനിലത്തിന്റെ സ്വഭാവവിശേഷമാണ് കുട്ടനാടിനുള്ളത്.

പൊന്നാനി മുതൽ കൊല്ലംവരെയുള്ള സ്ഥലങ്ങളെ കുട്ടനാട് എന്ന്‌ പണ്ട്‌ വ്യവഹരിച്ചിരുന്നതായി പറയപ്പെടുന്നുണ്ടെങ്കിലും ആധുനിക റവന്യൂ ഡിവിഷൻ യുക്തിയനുസരിച്ച് കുട്ടനാട്, കാർത്തികപ്പള്ളി, മാവേലിക്കര, അമ്പലപ്പുഴ, ചേർത്തല, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, വൈക്കം എന്നീ ഒമ്പത്‌ താലൂക്കുകളിലായി പരന്നുകിടക്കുന്ന നെൽകൃഷിയുള്ള വയലേലകളും അതിനോടനുബന്ധിച്ചുള്ള അധിവാസമാത്രകളുമാണ് കുട്ടനാട് എന്നതുകൊണ്ട് ഇന്ന്‌ വ്യവഹരിക്കപ്പെടുന്നത്.

മണ്ണുപോലെ ജലവും കുട്ടനാടിന്റെ അനുദിന യാഥാർഥ്യമാണ്. ചെളി നിറഞ്ഞ മണ്ണാണ് കുട്ടനാടൻ പുഞ്ചപ്പാടങ്ങളെ ഉർവരമാക്കുന്നത്. വേമ്പനാട്ടുകായൽകൂടാതെ കുട്ടനാടൻ ഗ്രാമങ്ങളിലൂടെ തലങ്ങും വിലങ്ങും ഒഴുകുന്ന നദികൾ, തോടുകൾ, ചാലുകൾ എന്നിവ ജലത്തിന്റെ വിവിധ വിതാനങ്ങളും വാതായനങ്ങളുമാണ്. മൂവാറ്റുപുഴ, മീനച്ചിൽ, മണിമല, പമ്പ, അച്ചൻകോവിൽ എന്നീ ആറുകളാണ് കുട്ടനാടൻ ഗ്രാമങ്ങളെ സജലമാക്കുന്നത്. വിവിധതരത്തിലുള്ള വള്ളങ്ങളും ചങ്ങാടങ്ങളും ഈ നാടിന്റെ ഒരു നാവികമുഖങ്ങളാകുന്നു.

കുട്ടനാടൻ പ്രകൃതി ദൃശ്യം-ഫോട്ടോ: റസാക്ക്‌ താഴത്തങ്ങാടി

കുട്ടനാടൻ പ്രകൃതി ദൃശ്യം-ഫോട്ടോ: റസാക്ക്‌ താഴത്തങ്ങാടി

തൊഴിൽ, ആചാരവിശേഷങ്ങൾ, ഭക്ഷണം, ഭാഷ തുടങ്ങിയ ജീവിതവ്യാപാരങ്ങളിലെല്ലാംതന്നെ കുട്ടനാട്ടുകാർക്ക് ചില സമാനതകളുള്ളതിനാൽ ഒരു ഫോക്സമൂഹത്തിന്റെ സ്വഭാവങ്ങൾ അവർ പുലർത്തിപ്പോരുന്നുണ്ട്. അതിനകത്തുതന്നെ ജാതി, ഉപജാതി, മതം, ദേശം, ലിംഗം തുടങ്ങിയവയനുസരിച്ച് വ്യതിരിക്തതകളും ഭിന്നതകളുമുണ്ടെങ്കിലും ഭൂമിശാസ്ത്രത്തിന്റെ സമാനതകൾ കുട്ടനാടൻ ദേശക്കാരെ ഒരു നാട്ടുകൂട്ടായ്മയായി ചേർത്തുനിർത്തുന്നു.

ഇതിനെ സാംസ്കാരിക ഭൂമിശാസ്ത്രം (cul-tural geography)) എന്നുവിളിക്കാം. മനുഷ്യരും അവരധിവസിക്കുന്ന സ്ഥലവും തമ്മിലുള്ള ബാന്ധവമാണ് ഇവിടെ ശ്രദ്ധാകേന്ദ്രം. ഭൂപ്രകൃതിയും മനുഷ്യപ്രകൃതിയും ചേർന്ന് എങ്ങനെയാണ് സാംസ്കാരിക ഭൂപ്രകൃതി (cultural landscape) ഉരുവംകൊള്ളുന്നത് എന്ന അന്വേഷണം കൗതുകകരമാണ്.

ഒരു പ്രത്യേക സ്ഥലത്ത്‌ വസിക്കുന്ന മനുഷ്യരുടെ ജീവിതമൂല്യങ്ങൾ, ലാവണ്യബോധങ്ങൾ, ഭൗതികവും വ്യാവഹാരികവുമായ പ്രകടനങ്ങൾ, മനുഷ്യജീവിതംകൊണ്ട് സ്ഥലത്തിനുലഭ്യമാകുന്ന അർഥത്തികവുകൾ, മനുഷ്യപ്രകൃതിയെ രൂപപ്പെടുത്തുന്നതിൽ സ്ഥലരാശി വഹിക്കുന്ന പങ്ക് എന്നിവയൊക്കെ സാംസ്കാരിക ഭൂമിശാസ്ത്രത്തെ നിർണയിക്കുന്ന ഘടകങ്ങളാണ്. മനുഷ്യസ്വത്വത്തെ രൂപീകരിക്കുന്നതിൽ സ്ഥലവും സ്ഥലസ്വത്വത്തെ നിർണയിക്കുന്നതിൽ മനുഷ്യരും പരസ്പരപൂരകമായി വർത്തിക്കുകയാണിവിടെ.

അയ്‌മനം ജോണും എസ്‌ ഹരീഷും

അയ്‌മനം ജോണും എസ്‌ ഹരീഷും

കുട്ടനാട്ടിൽ താമസിക്കുന്ന എഴുത്തുകാർ എന്നനിലയിൽ അയ്മനം ജോണും എസ് ഹരീഷും ഈ സവിശേഷ സ്ഥലരാശിയെ എങ്ങനെ നോക്കിക്കാണുന്നുവെന്നറിയാൻ താൽപ്പര്യമുണ്ട്. അയ്മനം ജോണിന്റെ ഏതാനും കഥകളിൽ കുട്ടനാട് കടന്നുവരുന്നുണ്ട്. എസ് ഹരീഷിന്റെ 'മീശ' അപ്പർ കുട്ടനാട്ടിൽത്തന്നെ സെറ്റ്‌ ചെയ്തിരിക്കുന്ന നോവലാണ്. കാവാലം വിശ്വനാഥക്കുറുപ്പിന്റെ 'ചെളി', 'കായൽ', 'കായൽ രാജാക്കന്മാർ' പോലുള്ള രചനകളിലൂടെയും തകഴി ശിവശങ്കരപ്പിള്ളയുടെ സാഹിതീയ രചനകളിലൂടെയും കുട്ടനാടിനെ മലയാളി അനുഭവിച്ചറിഞ്ഞിട്ടുണ്ട്. സ്വന്തം രചനകളെയും മറ്റുള്ളവരുടെ രചനകളെയും കുട്ടനാടൻ അനുഭവങ്ങളെയും മുൻനിർത്തി നമുക്ക്‌ സംസാരിച്ചുതുടങ്ങാം.

എസ് ഹരീഷ്:  കുട്ടനാടിന് വലിയൊരു കലാപാരമ്പര്യമുണ്ട്. സാഹിത്യത്തിൽ മാത്രമല്ല, നാടകം, കഥകളി, നാടൻപാട്ട്, നാടൻകലാരൂപങ്ങൾ എന്നിങ്ങനെ അത്‌ നീണ്ടുനിവർന്നുകിടക്കുകയാണ്. കാവാലം നാരായണപ്പണിക്കർ കുട്ടനാട്ടിലെ നാടൻതാളങ്ങളെയും പാട്ടുകളെയും വീണ്ടെടുത്ത് നാടകവും ചൊൽക്കാഴ്ചയുമൊക്കെ ഒരുക്കിയെടുത്തു. ഇതുകൂടാതെ നിരവധി ദൃശ്യകലാരൂപങ്ങളും കുട്ടനാട്ടിലുണ്ട്. ഈ കലാപാരമ്പര്യത്തിന്റെ തുടർച്ചയെന്ന തരത്തിൽവേണം സാഹിത്യത്തെയും നോക്കിക്കാണേണ്ടത് എന്നുതോന്നുന്നു.

അയ്മനം ജോൺ: കുട്ടനാടെന്നുകേൾക്കുമ്പോൾ എനിക്കാദ്യം ഓർമ വരുന്നത് അയ്യപ്പപ്പണിക്കർ സാറിനെയാണ്. 'കുഞ്ഞുന്നാളിൽ എനിക്കൊരു ദുഃഖം കുന്നില്ലാത്തൊരു നാടെൻ നാട്' എന്ന അദ്ദേഹത്തിന്റെ വരികൾ എന്നെ ഒരുപാട്‌ സ്പർശിച്ചിട്ടുള്ളതാണ്. കാരണം, അതേ ദുഃഖം കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ചിരുന്നു. കുന്നുകളോട് എനിക്ക്‌ വല്യ ഇഷ്ടമായിരുന്നു.

അയ്മനം ജോൺ: കുട്ടനാടെന്നുകേൾക്കുമ്പോൾ എനിക്കാദ്യം ഓർമ വരുന്നത് അയ്യപ്പപ്പണിക്കർ സാറിനെയാണ്. 'കുഞ്ഞുന്നാളിൽ എനിക്കൊരു ദുഃഖം കുന്നില്ലാത്തൊരു നാടെൻ നാട്'

 അയ്യപ്പപ്പണിക്കർ

അയ്യപ്പപ്പണിക്കർ

എന്ന അദ്ദേഹത്തിന്റെ വരികൾ എന്നെ ഒരുപാട്‌ സ്പർശിച്ചിട്ടുള്ളതാണ്. കാരണം, അതേ ദുഃഖം കുട്ടിക്കാലത്ത് ഞാൻ അനുഭവിച്ചിരുന്നു. കുന്നുകളോട് എനിക്ക്‌ വല്യ ഇഷ്ടമായിരുന്നു.

അയ്മനം എന്നത്‌ സമതലമാണ്. കുന്നുകളേ ഇല്ലല്ലോ. ഹരീഷിന്റെ നാട്ടിൽ കുറേക്കൂടി കുന്നുകളുണ്ടെങ്കിലും അത്‌ കാണപ്പെടുന്ന രീതിയിലല്ല. എന്റെ അമ്മവീട് കിഴക്കുഭാഗത്തുള്ള കുഴിമറ്റം എന്ന സ്ഥലത്താണ്. അവിടെ നെൽപ്പാടങ്ങളും കുന്നും താഴ്വരകളുമുണ്ട്.

അവിടുത്തെ നെൽപ്പാടങ്ങൾ കുട്ടനാട്ടിലെപ്പോലെ വിശാലമായവയല്ല. കുന്നിന്റെ ഇടയിലുള്ള ചെറിയ പാടങ്ങളാണവ. ഈ പ്രത്യേക കോമ്പിനേഷനാണ് അവിടുത്തെ പ്രകൃതിയുടെ പ്രത്യേകത. അതെന്നെ കൂടുതൽ ആകർഷിക്കുകയും ചെയ്തു. കുന്നിന്റെ മുകളിൽ നിന്നാൽ സൂര്യോദയം കാണാം. അവിടുന്നുതന്നെ അസ്തമയവും കാണാം. സൂര്യൻ നെൽപ്പാടങ്ങളിലേക്ക്‌ മറഞ്ഞുപോകും. പക്ഷേ അങ്ങനെയൊരു കാഴ്‌ച കുട്ടനാടൻ സമതലപ്രദേശത്ത് കിട്ടില്ല. നല്ല സൂര്യോദയം കാണാൻ പറ്റില്ല.

എസ് ഹരീഷ്: ഞങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു വലിയ പാടമായിരുന്നു. ഇപ്പോഴുള്ള വീടുമുതൽ താഴത്തെ പറമ്പുവരെ പാടമായിരുന്നു. ഇടയ്ക്കൊരു വഴിയുണ്ട്. മഴ തുടങ്ങിക്കഴിഞ്ഞാൽ പിന്നെയങ്ങോട്ട് കടലുപോലെ വെള്ളമാണ്. നമുക്കൊരു കടലനുഭവം ഉണ്ടാകും.

എസ് ഹരീഷ്: ഞങ്ങളുടെ വീടിന്റെ മുമ്പിൽ ഒരു വലിയ പാടമായിരുന്നു. ഇപ്പോഴുള്ള വീടുമുതൽ താഴത്തെ പറമ്പുവരെ പാടമായിരുന്നു. ഇടയ്ക്കൊരു വഴിയുണ്ട്. മഴ തുടങ്ങിക്കഴിഞ്ഞാൽ പിന്നെയങ്ങോട്ട് കടലുപോലെ വെള്ളമാണ്. നമുക്കൊരു കടലനുഭവം ഉണ്ടാകും. അതൊരു വലിയ കാഴ്ചയാണ്. ചെറുപ്പത്തിൽ ഞാൻ വിചാരിച്ചത് കടൽ അതാണെന്നായിരുന്നു. കുന്നില്ലാത്തത് ഒരു അഭാവമായി എനിക്ക്‌ തോന്നിയിട്ടില്ല.

അയ്‌മനം ജോണും എസ്‌ ഹരീഷും

അയ്‌മനം ജോണും എസ്‌ ഹരീഷും

കൃഷിയുണ്ടായിരുന്നതിനാൽ ഞാൻ പാടത്ത് സ്ഥിരം പോകുമായിരുന്നു. കൃഷിയുടെ സമയത്ത് പാടത്ത്‌ ഭക്ഷണവും വെള്ളവും മറ്റും കൊണ്ടുക്കൊടുക്കുന്ന പരിപാടിയുണ്ടായിരുന്നു. ഒരുപാട്‌ കൃഷിക്കാരെ എനിക്കറിയാം.

അതുപോലെ രാത്രിയിൽ കാവൽ കിടക്കുന്ന പതിവുമുണ്ട്. സത്യത്തിൽ അതൊരാവശ്യവും ഇല്ലാത്ത കാര്യമാണ്. പാടത്ത്‌ നെല്ല് കൂട്ടിയിട്ടിട്ട് രണ്ടുദിവസം കഴിഞ്ഞേ എടുക്കുകയുള്ളു.

ആരും നെല്ല് കട്ടുവാരില്ല. കാരണം ഇവിടെയൊരു വിശ്വാസമുണ്ട്; വാരാൻ വരുന്നവൻ നശിച്ചുപോകുമെന്ന്. ആരെങ്കിലും വാരുമെന്നുകരുതി നെല്ലിന്‌ ചുറ്റും ചാരം വിതറും. മറ്റൊരു പണിയും ഇല്ലാത്തവരെ കാവലിരുത്തുകയും ചെയ്യും. ഇത് ഒന്നുരണ്ടുദിവസം നീണ്ടുനിൽക്കുന്ന പരിപാടിയാണ്.


അയ്മനം ജോൺ: അത് റൊമാന്റിക്കായ അനുഭവമല്ലേ...

എസ്‌ ഹരീഷ്: റൊമാന്റിക്കല്ല, കൊതുകുകടിച്ച് നമ്മള് ചത്തുപോകും... എങ്കിലും രസമായിരുന്നു അക്കാലം.

അയ്മനം ജോൺ: പാടത്ത്, ഓപ്പൺ എയറിൽ കിടക്കുന്നതുതന്നെ രസമാണല്ലോ.

എസ് ഹരീഷ്: പാടത്ത് കിടക്കാൻ വരുന്ന പ്രായം ചെന്നവർ മിക്കവാറും മദ്യലഹരിയിലായിരിക്കും.

അവരാ സുഖം നുണഞ്ഞ് കിടന്നുറങ്ങും. പിന്നെയുള്ള രസകരമായ ഓർമ കൃഷി തുടങ്ങിയതിനെത്തുടർന്ന് ആരംഭിച്ച താൽക്കാലിക ചായക്കടകളാണ്. ചായക്കടയിലെ പ്രധാന ഭക്ഷണം ചായയും താറാവിൻ മുട്ട പുഴുങ്ങിയതുമാണ്. മറ്റൊന്നുമുണ്ടാവില്ല.

അജു കെ നാരായണൻ: ഞാൻ അപ്പർകുട്ടനാട്ടിലെ പള്ളിപ്പാട് ദേശക്കാരനാണ്. ഞങ്ങളുടെ നാട്ടിലെ കൊയ്ത്തുകാലത്ത് പാടത്തിനടുത്തേക്ക് ചായക്കട മാത്രമല്ല, കള്ളുഷാപ്പും ഇറങ്ങിവന്നിരുന്നു.

എസ് ഹരീഷ്: അത്‌ ഞാൻ പറഞ്ഞുകേട്ടിട്ടുണ്ട്. ഇവിടെ പക്ഷേ ഷാപ്പ് ഇറങ്ങി വരേണ്ട കാര്യമില്ല. കാരണം പാടത്തിനടുത്തുതന്നെയാണ് ഷാപ്പുകളുള്ളത്.

അയ്മനം ജോൺ: ഏതൊക്കെ ഷാപ്പാണുള്ളത്?

എസ് ഹരീഷ്: കൈപ്പുഴ ഷാപ്പ്, നീണ്ടൂർ ഷാപ്പ്, കുറച്ചുമാറി കുട്ടോമ്പുറം ഷാപ്പ്.

അയ്മനം ജോൺ: കുട്ടോമ്പുറം ഷാപ്പ് വളരെ പേരുകേട്ടതാണല്ലോ.

എസ് ഹരീഷ്: പേരുകിട്ടാൻ കാരണം മാന്നാനം കെ ഇ കോളേജിലെ വിദ്യാർഥികളാണ്. കോളേജിനടുത്തായിരുന്നതുകൊണ്ട് കുട്ടികൾ അവിടെ വന്നുപോയിരുന്നു. അവർ നൊസ്റ്റാൾജിയയായി പ്രചരിപ്പിച്ചാണ് ഷാപ്പിന്‌ പ്രസിദ്ധി കിട്ടിയത്.

അജു കെ നാരായണൻ: കുട്ടനാടിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന ചില സൂചനകൾ തിരുവല്ല ശാസനത്തിൽ കാണാം. എ ഡി 12‐ാം നൂറ്റാണ്ടിൽ കുമരൻ ഇയക്കൻ എന്ന തെക്കുംകൂർ രാജാവ് വള്ളോന്മാരെ ഇവിടേക്ക്‌ കൊണ്ടുവന്ന് കട്ടകുത്തി, ചെളി ഉറപ്പിച്ച് ഒരു അധിവാസമാത്ര രൂപപ്പെടുത്തിയെടുക്കാൻ ശ്രമിച്ചതായി രേഖയുണ്ട്.

അജു കെ നാരായണൻ: കുട്ടനാടിന്റെ ചരിത്രത്തിലേക്ക്‌ വെളിച്ചം വീശുന്ന ചില സൂചനകൾ തിരുവല്ല ശാസനത്തിൽ കാണാം. എ ഡി 12‐ാം നൂറ്റാണ്ടിൽ കുമരൻ ഇയക്കൻ എന്ന തെക്കുംകൂർ രാജാവ് വള്ളോന്മാരെ ഇവിടേക്ക്‌ കൊണ്ടുവന്ന് കട്ടകുത്തി, ചെളി ഉറപ്പിച്ച് ഒരു അധിവാസമാത്ര രൂപപ്പെടുത്തിയെടുക്കാൻ ശ്രമിച്ചതായി രേഖയുണ്ട്.

എസ് ഹരീഷ്: ഏറ്റുമാനൂർ സോമദാസന്റെ 'അതിജീവനം' എന്ന നോവലിൽ നാഞ്ചിനാട്ട് വെള്ളാളന്മാരെക്കുറിച്ച്‌ പറയുന്നുണ്ട്. കുട്ടനാട്ടിലേക്ക്‌ കുടിയേറിപ്പാർത്ത വെള്ളാളന്മാരുടെ പിന്മുറക്കാരാണ് പിന്നീട്‌ നായന്മാരും പിള്ളമാരുമായതെന്ന് അദ്ദേഹം പറയുന്നു. ഈ കൂട്ടരാണ് കൃഷിക്ക്‌ തുടക്കം കുറിച്ചതെന്നും അതിൽ പറയുന്നുണ്ട്. കാൽപ്പനികമായ നോവലാണെങ്കിലും ഇത്തരം ചില കാര്യങ്ങൾ അതിൽ അവതരിപ്പിക്കപ്പെടുന്നുണ്ട്.

അജു കെ നാരായണൻ: തിരുവല്ല ചെപ്പേടിൽ സൂചിപ്പിക്കപ്പെടുന്ന കൂട്ടർ ഇവരാണോ എന്ന കാര്യത്തിൽ ഉറപ്പില്ല. അക്കാര്യം അന്വേഷിക്കേണ്ടിയിരിക്കുന്നു.

അയ്മനം ജോൺ: ചേരരാജാക്കന്മാരുടെ കാലത്ത്‌ കുട്ടനാടായിരുന്നു തലസ്ഥാനം എന്ന്‌ ചില രേഖകളിൽ പറയുന്നുണ്ടല്ലോ. ചേരൻ ചെങ്കുട്ടവൻ എന്നപേരും പ്രസിദ്ധമാണല്ലോ.

അജു കെ നാരായണൻ: കുട്ടനാട് എന്ന സ്ഥലനാമത്തിന്റെ ഉൽപ്പത്തിയെപ്പറ്റി വിവിധ അഭിപ്രായങ്ങളാണുള്ളത്. അയ്മനം ജോൺ സർ പറഞ്ഞതുപോലെ, ചേരൻ ചെങ്കുട്ടവൻ എന്ന ചേരചക്രവർത്തിയുടെ അധീനതയിലുള്ള സ്ഥലമായിരുന്നതിനാൽ ചെങ്കുട്ടുവനാട് കുട്ടനാടായി മാറിയെന്നൊരു പക്ഷമുണ്ട്. കുട്ടം, കുടം, വേൺ, കർക്ക, പൂഴി എന്നിങ്ങനെയുള്ള അഞ്ച്‌ നാട്ടുസങ്കൽപ്പങ്ങളിലെ 'കുട്ട'മാണ് കുട്ടനാടായി മാറിയതെന്ന് മറ്റൊരു പക്ഷം.

'ചുട്ടനാട്' കുട്ടനാടായി മാറി എന്ന നാട്ടാഖ്യാനവും നിലനിൽക്കുന്നുണ്ട്. മഹാഭാരതത്തിലെ ഖാണ്ഡവദഹനകഥയിലേക്ക് കണ്ണുപായിച്ചുകൊണ്ടാണ് ഈ ആഖ്യാനം ഇതൾ വിടരുന്നത്. കുട്ടനാടൻ പ്രദേശങ്ങൾ പണ്ട് കാടായിരുവെന്നും പിന്നീട്‌ തീപിടിച്ച് കാടുമുഴുവൻ നശിക്കുകയും കടൽകയറി മൂടുകയും ചെയ്തുപോലും. കുട്ടനാട്ടിലെ കരിനിലങ്ങൾ ഇതിന്റെ സാക്ഷ്യങ്ങളാണെന്ന വാദവും നാട്ടുകാർ അവതരിപ്പിക്കുന്നു. മിത്രക്കരി, മാമ്പുഴക്കരി, ചേന്നങ്കരി, രാമങ്കരി, കൈനകരി, ഊരിക്കരി, പാണ്ടങ്കരി തുടങ്ങിയ കുട്ടനാടൻസ്ഥലനാമങ്ങളിലെ 'കരി'ശബ്ദം, നിലങ്ങളിൽനിന്ന്‌ കണ്ടുകിട്ടുന്ന കാണ്ടാമരക്കുറ്റികളുടെ (കരിഞ്ഞ മരങ്ങളുടെ അവശിഷ്ടങ്ങൾ) സൂചനയായും പറഞ്ഞുവരുന്നു.

കരുമാടിക്കുട്ടൻ എന്ന ബുദ്ധപ്രതിമ നിലകൊള്ളുന്ന നാടായതിനാൽ ബുദ്ധന്റെ നാട് എന്ന അർഥത്തിലാണ് ഈ പേരുവന്നതെന്ന വാദവുമുണ്ട്. ഇത്തരം ചരിത്രം പറച്ചിലുകൾ അഥവാ കഥ നെയ്യലുകൾ ഇപ്പോഴും നടക്കുന്നുണ്ടെങ്കിലും ബുദ്ധമതവുമായി ബന്ധപ്പെട്ട ആഖ്യാനങ്ങൾക്ക് സമീപകാലത്ത് പ്രാധാന്യമേറിവരുന്നുണ്ട്. ബുദ്ധമതവുമായി ബന്ധപ്പെട്ട വ്യവഹാരങ്ങളും സംവാദങ്ങളും കേരളത്തിൽ ശക്തി പ്രാപിച്ചുവരുന്ന സമകാലസാഹചര്യവുമായി ഇതിന്‌ ബന്ധമുണ്ട്.

എസ് ഹരീഷ്: കുട്ടകംപോലുള്ള നാടായതുകൊണ്ട് കുട്ടനാട് എന്ന പേരുവന്നതായി ഞാൻ കേട്ടിട്ടുണ്ട്. കുഴിഞ്ഞതാണല്ലോ കുട്ടകം. കുട്ടനാട് കുഴിഞ്ഞ നാടുമാണ്. ഈ സാമ്യകൽപ്പനയിൽനിന്നുണ്ടായ അഭിപ്രായമാകാമത്.

തെക്കുംകൂർ രാജാവിന്റെ കാലത്ത് കായൽനിലങ്ങൾ നിർമിച്ചതിനെപ്പറ്റി സൂചിപ്പിച്ചുവല്ലോ. അക്കാലത്തുതന്നെ നിരവധി നിലങ്ങൾ നികത്തിയെടുക്കുകയുണ്ടായിട്ടുണ്ട്. അതിനൊക്കെ വളരെ ശേഷമാണ് മുരിക്കനെപ്പോലെയും ചാലയിൽ ഇരവി കേശവപ്പണിക്കരെപ്പോലെയുമുള്ള ആൾക്കാർ കടന്നുവരുന്നത്. വ്യാപകമായ രീതിയിൽ കുട്ടനാട്ടിൽ കൃഷി ആരംഭിച്ചിട്ട് ഏകദേശം 350 കൊല്ലം ആയിട്ടുണ്ടാവണം.

അയ്മനം ജോൺ: കുട്ടനാട്ടിലെ നിലങ്ങളിൽനിന്ന് കാണ്ടാമരക്കുറ്റികൾ കണ്ടുകിട്ടുന്നുവെന്ന കാര്യം യാഥാർഥ്യമാണ്. മണ്ണിനടി യിൽ ഇപ്പോഴും കരിഞ്ഞ തടികളുടെ അവശിഷ്ടങ്ങളുണ്ട്. വെള്ളപ്പൊക്കത്തിൽ കിഴക്കുനിന്ന് ഒഴുകിവന്നടിഞ്ഞ തടികളും അക്കൂട്ടത്തിൽ കാണാം. കരിനിലങ്ങൾ എന്ന പേരുതന്നെ ഇതാണ് സൂചിപ്പിക്കുന്നത്.

എസ് ഹരീഷ്: കുട്ടനാടിന്റെ മണ്ണിൽ നാം കരുതുന്നതിലധികം തടികളുണ്ട്. വയലിലെ ചെളിക്കട്ടകൾക്ക് ഫോസിൽ സ്വഭാവം ഉണ്ടെന്നുള്ളത് അത്ഭുതമാണ്. ഊഹാപോഹങ്ങൾ ഒഴിവാക്കാൻ കാർബൺ ഡേറ്റിങ് നടത്തിയാൽ മതി. പക്ഷേ ആരും അതിന്‌ മിനക്കെട്ടിട്ടില്ല.

അജു കെ നാരായണൻ: കുട്ടനാടിന്റെ ഭൂപ്രകൃതിയെപ്പറ്റി പറഞ്ഞതുപോലെ അവിടുത്തെ മനുഷ്യപ്രകൃതിയെപ്പറ്റിയും പറഞ്ഞുതുടങ്ങാവുന്നതാണ്. ഫ്യൂഡൽ വ്യവസ്ഥയുടെ ഉച്ചസ്ഥായിയിലാണ് മറ്റിടങ്ങളിലെന്നപോലെ കുട്ടനാട്ടിലും ജാതിയും ജാതിബന്ധങ്ങളും സവിശേഷമായ നിർണയനോപാധിയായിത്തീരുന്നത്. അതിന്റെ പലതരത്തിലുള്ള അടയാളങ്ങൾ തകഴിയുടെയും മറ്റും കഥകളിൽ നിഴലിക്കുന്നുണ്ട്.

എസ് ഹരീഷ്: കുട്ടനാട്ടിലെ ജാതിക്ക് മറ്റുസ്ഥലങ്ങളിലെ ജാതിയുമായി വ്യത്യാസമുണ്ട്. പ്രത്യേകിച്ചും ഇടത്തട്ടുജാതികൾക്ക്. ബ്രാഹ്മണരെ ഒഴിവാക്കി നിർത്തിയാൽ, ഇവിടെയുള്ള ജാതികൾ തമ്മിൽ അകലം കുറവാണെന്നു പറയാം. എല്ലാവരും പണിയാളർ ആയതുകൊണ്ടാകാം. ഫിസിക്കലായി അടുക്കേണ്ടിവരുന്ന സാഹചര്യമുണ്ട്. പുലയർമാത്രമാണ് പണിയാൻ പോയിരുന്നത് എന്നത് ഇന്നത്തെ ഒരു സങ്കൽപ്പമാണ്. ഒരുപക്ഷേ, കൂടുതലായി അവർ പോയിട്ടുണ്ടാവാം. പറയരും ഈഴവരും നായരും ക്രിസ്ത്യാനികളുമൊക്കെ പണിക്കിറങ്ങിയിരുന്നു. മുതലാളിമാരും പണിക്കുപോയിരുന്നു. എല്ലാവരും ഒന്നിച്ചുള്ള പ്രയത്നം പാടത്ത് ആവശ്യമായിരുന്നു.

അജു കെ നാരായണൻ: ഹരീഷ് സൂചിപ്പിച്ച സാഹചര്യമുള്ളപ്പോൾത്തന്നെ അവിടെയും ജാതി മറ്റൊരുരീതിയിൽ അധികാരത്തിന്റെ ചിഹ്നമായി പ്രവർത്തിക്കുന്നുണ്ട്. ജാതിസ്വരൂപമായും അധികാരിസ്വരൂപമായും പല നിലകളിൽ 'പവർ' പ്രവർത്തിക്കുന്നതുകാണാം. രാജാവിന്റെയോ ഭൂവുടമയുടെയോ ശിങ്കിടികളായ പാർവത്യക്കാർ, ചുങ്കംപിരിവുകാർ, ചന്ത്രക്കാർ എന്നിങ്ങനെയുള്ള  അധികാരരൂപങ്ങൾ നോക്കൂ. വള്ളത്തിൽ സഞ്ചരിക്കുന്ന കോടതികളെപ്പറ്റി കാവാലം വിശ്വനാഥക്കുറുപ്പ് സൂചിപ്പിക്കുന്നുണ്ട്.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

അധികാരിവർഗം പറയസമുദായക്കാരെ കൊള്ളക്കാരാക്കി മാറ്റിയ കഥ ഇത്തരുണത്തിൽ പ്രധാനമാണെന്നുതോന്നുന്നു. തീവെട്ടിക്കൊള്ളക്കാർ എന്നാണവർ അറിയപ്പെട്ടിരുന്നത്. അധികാരി വർഗചൂഷണത്തിന്റെ ഭാഗമായ നിർമിതിയാണത്. കിടങ്ങറയ്ക്കടുത്ത് 'കവർച്ചപ്പാടം' എന്നറിയപ്പെടുന്ന സ്ഥലം ഇന്നുമുണ്ട്.

തീവെട്ടിക്കൊള്ളക്കാർ കവർന്നുകൊണ്ടുവരുന്ന സാധനങ്ങൾ ശേഖരിച്ചുവയ്ക്കുന്ന പാടമായിരുന്നത്രേ ഇവിടം. ഇതേ അധികാരിവർഗംതന്നെ മറ്റൊരുവേള തീവെട്ടിക്കൊള്ളക്കാരെ അമർച്ച ചെയ്യുകയുമുണ്ടായി. പിഎച്ച്ഡി ഗവേഷണത്തിന്റെ ഭാഗമായി ഞാൻ കുട്ടനാട്ടിലെ കഥകൾ ശേഖരിച്ചു പഠിച്ചയാളാണ്. അവിടുന്ന്‌ ശേഖരിച്ച പല കഥകളിലും ഒരു പ്രധാനപ്പെട്ട മോട്ടിഫ് ആയി 'തീവെട്ടിക്കൊള്ളക്കാർ' കടന്നുവരുന്നുണ്ട്.

എസ് ഹരീഷ്: തീവെട്ടിക്കൊള്ളക്കാരുടെ നേതാവ് സവർണനായ തുമ്പേൽ കുറുപ്പ് ആയിരുന്നുവെന്ന് ഞാൻ കേട്ടിട്ടുണ്ട്. പിന്നെയൊരിക്കൽ ഒരു ക്രിസ്ത്യാനി നേതാവായി വന്നു. കവർച്ച ചെയ്തുകൊണ്ടുവരുന്ന സാധനസാമഗ്രികൾ ഇവരായിരുന്നു വീതംവച്ചുകൊടുത്തിരുന്നത്. ഒരിക്കൽ തുമ്പേൽ കുറുപ്പിന്റെ ശിങ്കിടികൾ മോഷ്ടിച്ചുകൊണ്ടുവന്ന ആഭരണം തന്റെ പെങ്ങളെ അപായപ്പെടുത്തിയെടുത്തതാണ് എന്നറിഞ്ഞ കുറുപ്പ് തളർന്നുപോയതായും കവർച്ച അവസാനിപ്പിച്ചതായുമുള്ള കഥ കേട്ടിട്ടുണ്ട്.

അജു കെ നാരായണൻ: ഇത്തരം കഥകൾക്കുപുറമേ നിരവധി പുരാവൃത്തങ്ങൾകൊണ്ടുകൂടി സമ്പന്നമാണ് കുട്ടനാട്. പാടത്തെ മട ഉറയ്ക്കാനായി കീഴാളരെ ബലികൊടുത്ത കഥയാണ് അതിലൊന്ന്. കുട്ടനാട്ടിലെ ദലിതസമൂഹത്തിന്റെ ശക്തമായ ഓർമയായും വംശീയമുദ്രയായും അത്‌ നിലനില്ക്കുന്നുണ്ട്.

അയ്മനം ജോൺ: ഇത്തരം കഥകൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. ലാറ്റിനമേരിക്കൻ ചരിത്രത്തിൽ ഇത്തരം ആചാരങ്ങൾ നിലനിന്നിരുന്നുവെന്ന് വായിച്ചിട്ടുണ്ട്.

എസ് ഹരീഷ്: കുറിച്ചി ഭാഗത്ത് ആക്കനടിപ്പാടം ഉണ്ടെന്ന്‌ കേട്ടിട്ടുണ്ട്. ആക്കൻ എന്ന പുലയനെ ബലികൊടുത്ത പാടമാണതെന്ന് ആൾക്കാർ പറഞ്ഞുകേൾക്കുന്നു. ദലിതരുടെ ചില  ആചാരങ്ങൾ ഇതുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. പുലയർക്ക് പതികളുണ്ടായിരുന്നു‐ പുലയപ്പതികൾ. ബലി കൊടുക്കുന്നിടത്ത് കല്ല് വെയ്ക്കുന്ന സമ്പ്രദായവും ഉണ്ടായിരുന്നു. ഇത്‌ പതികളായി രൂപപ്പെട്ടിട്ടുണ്ടാവാം.

അയ്മനം ജോൺ: ജന്മികൾ ദലിതരെ അടിമകളാക്കിവച്ചിരുന്നുവെന്നും അടിമകളെ ഇഷ്ടാനുസരണം കൈമാറാനും കൊലപ്പെടുത്താനുംവരെ അവകാശം കൈയാളിയിരുന്നെന്നും കേട്ടിട്ടുണ്ട്.

അജു കെ നാരായണൻ: ചില ചരിത്രകാരന്മാർ കേരളത്തിൽ അടിമക്കച്ചവടം നടന്നിരുന്നില്ലെന്ന്‌ സ്ഥാപിക്കാൻ വ്യഗ്രതപ്പെടുമ്പോൾ വിനിൽ പോളിനെപ്പോലെയുള്ള പുതിയ ചരിത്രകാരന്മാർ അടിമക്കച്ചവടത്തിന്റെ തെളിവുകൾ രേഖസഹിതം ഇപ്പോൾ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നു.

വിനിൽ പോൾ

വിനിൽ പോൾ

1850ലാണ് കുട്ടനാട് അടക്കമുള്ള സ്ഥലങ്ങളിൽ അടിമവേല നിരോധനം വരുന്നത്. 1865‐ൽ പാട്ടപ്രഖ്യാപനവും വന്നു. ഈ രണ്ട്‌ നിയമങ്ങളും കുട്ടനാടിന്റെ സാമൂഹിക ചരിത്രത്തെ മാറ്റിയെടുക്കുന്നതിൽ സുപ്രധാനമായ പങ്കാണ്‌ വഹിച്ചത്. പിന്നീട് ഭൂപരിഷ്കരണനിയമവും വന്നു.

ഇതിനിടയിൽ കമ്യൂണിസ്റ്റ് പാർടി രൂപീകരണവും തൊഴിലാളി യൂണിയൻ പ്രസ്ഥാനവും രൂപീകൃതമായി. ഇതെല്ലാം കുട്ടനാടിന്റെ നവോത്ഥാനത്തിന്‌ കാരണമായി. ഇതുമായി ബന്ധപ്പെട്ട സൂക്ഷ്മവിവരങ്ങൾ എം കെ കമലാസനന്റെ 'കുട്ടനാടും കർഷകത്തൊഴിലാളി പ്രസ്ഥാനവും' എന്ന പുസ്തകത്തിൽ വായിക്കാം. ഹരീഷിന്റെ നോവലുകളിലും കുട്ടനാടൻ ചരിത്രത്തിന്റെ ഫ്ലാഷുകൾ കാണാം.

എസ് ഹരീഷ്: പ്രധാനമായും വാമൊഴിയിൽനിന്നാണ് എനിക്കത്തരം അറിവുകൾ ലഭിച്ചത്. നിരവധി നാടൻപാട്ടുകൾ, മിത്തുകൾ, കഥകൾ എന്നിവ സഹായകമായി. കുട്ടനാട്ടിലെ സമാന്തരമായ ജീവിതാവസ്ഥയും നിയമവ്യവസ്ഥയും ലെവി സമ്പ്രദായം പോലുള്ളവയും കൗതുകകരമായി തോന്നി. നമ്മുടെ പാടത്ത് നെല്ലുണ്ടായാൽ അതിന്റെ ഇത്ര ശതമാനം സർക്കാരിന്‌ കൊടുക്കണമായിരുന്നു. സർക്കാർ വില നിശ്ചയിക്കും. ഇതാണ് ലെവി. ഇത്‌ പിടിച്ചുവാങ്ങിക്കാൻ കോൽക്കാരന്മാർ വരും. അതു കൊടുക്കാതിരിക്കാനും അളവിൽ കൃത്രിമം കാണിക്കാനും കർഷകരും ശ്രമിക്കും. വടിച്ച പറ, വടിക്കാത്ത പറ എന്നീ ഏർപ്പാടുകളും ഉണ്ടായിരുന്നു.

മുമ്പുപറഞ്ഞതുപോലെ, കുട്ടനാട്ടിലെ പുലയർ ഹൈന്ദവവിശ്വാസത്തിന്‌ പുറത്തുനിന്നവരാണ്. അവർക്ക് അവരുടേതായ ആരാധനാസമ്പ്രദായം ഉണ്ടായിരുന്നു. ഇങ്ങനെ പലതരം നാട്ടുകഥകൾ കേട്ടുകേട്ടാണ് ഞാൻ മീശയിലേക്കുവരുന്നത്.

അജു കെ നാരായണൻ: കുട്ടനാട്ടിലെ അനുദിനജീവിത യാഥാർഥ്യത്തിന്റെ ഭാഗമാണ് വള്ളങ്ങൾ. ചെറിയ കൊതുമ്പുവള്ളംമുതൽ വലിയ ചുണ്ടൻവള്ളങ്ങൾവരെ ഇവിടെയുണ്ട്. കുട്ടനാട്ടുകാരുടെ വിനോദത്തിന്റെയും ആവേശത്തിന്റെയും ഭാഗമാണ് വള്ളംകളി അഥവാ ജലോത്സവം. ഇവിടുത്തെ ജ്ഞാനികളായ തച്ചന്മാരുടെ കരവിരുതിലാണ് ചുണ്ടൻവളളം ഉയിർകൊള്ളുന്നത്. 

കേരളീയ വാസ്തുശാസ്ത്രത്തിന്റെ ഗംഭീരമായ ആവിഷ്കാരമാണത്. വളളവും വള്ളംകളിയും കുട്ടനാടിന്റെ കലാസാംസ്കാരികതയെ നിർണയിക്കുന്ന പ്രധാന ഘടകങ്ങളാവുന്നു. അയ്മനം ജോൺ സർ എങ്ങനെയാണ് 'കൈതക്കാടാറ്റിലെ വള്ളംകളി' എന്ന കഥയിലേക്ക് എത്തുന്നത്?

അയ്മനം ജോൺ: ഹരിപ്പാടിനടുത്ത് കാരിച്ചാൽ‐പായിപ്പാട് ഭാഗത്ത് എന്റെ ഒരു ബന്ധുവീടുണ്ട്. ഓണക്കാലത്ത് അവിടെ വള്ളംകളി നടക്കാറുണ്ട്. അതുകാണാൻ ഞാൻ പോകാറുണ്ടായിരുന്നു. കരക്കാർ തമ്മിലാണ് മത്സരം. അടുത്ത പരിചയക്കാരും ബന്ധുക്കളും മറ്റും മത്സരദിവസം ബദ്ധശത്രുക്കളായി മാറും. അവരവരുടെ വള്ളത്തിന്റെ വിജയത്തിനായി അണിചേരും.വളളംകളിദിവസം വള്ളത്തിന്റെ പേരിലുള്ള കരക്കാരുടെ ആവേശം കാണുന്നതുതന്നെ മറ്റൊരു ആഘോഷമാണ്. ആബാലവൃദ്ധം ജനങ്ങളും ആൺ പെൺ വ്യത്യാസമില്ലാതെ ഇതിൽ പങ്കാളികളാവും. ഇത്തരം ആവേശപ്പോര് കാണുമ്പോൾ എനിക്ക് ചിരി വരുമായിരുന്നു. ഈ സന്ദർഭത്തെ ആസ്പദമാക്കി രചിച്ച ഒരു തമാശക്കഥയാണ് കൈതക്കാടാറ്റിലെ വള്ളംകളി.

അയ്മനം ജോൺ: ഹരിപ്പാടിനടുത്ത് കാരിച്ചാൽ‐പായിപ്പാട് ഭാഗത്ത് എന്റെ ഒരു ബന്ധുവീടുണ്ട്. ഓണക്കാലത്ത് അവിടെ വള്ളംകളി നടക്കാറുണ്ട്. അതുകാണാൻ ഞാൻ പോകാറുണ്ടായിരുന്നു. കരക്കാർ തമ്മിലാണ് മത്സരം. അടുത്ത പരിചയക്കാരും ബന്ധുക്കളും മറ്റും മത്സരദിവസം ബദ്ധശത്രുക്കളായി മാറും. അവരവരുടെ വള്ളത്തിന്റെ വിജയത്തിനായി അണിചേരും.വളളംകളിദിവസം വള്ളത്തിന്റെ പേരിലുള്ള കരക്കാരുടെ ആവേശം കാണുന്നതുതന്നെ മറ്റൊരു ആഘോഷമാണ്. ആബാലവൃദ്ധം ജനങ്ങളും ആൺ പെൺ വ്യത്യാസമില്ലാതെ ഇതിൽ പങ്കാളികളാവും. ഇത്തരം ആവേശപ്പോര് കാണുമ്പോൾ എനിക്ക് ചിരി വരുമായിരുന്നു. ഈ സന്ദർഭത്തെ ആസ്പദമാക്കി രചിച്ച ഒരു തമാശക്കഥയാണ് കൈതക്കാടാറ്റിലെ വള്ളംകളി.

അജു കെ നാരായണൻ: ഇപ്പോൾ നടക്കുന്ന വള്ളംകളി കരക്കാരുടെ കായിക വിനോദോപാധി എന്നതിലുപരി സ്പോൺസേർഡ് സ്പോർട്സ് ആയി മാറിയിട്ടുണ്ട്. കുറച്ചുകാലങ്ങളായി ഇങ്ങനെയാണ് നടന്നുവരുന്നത്. മത്സരവള്ളം ഇപ്പോൾ തുഴയുന്നത് വിവിധ ബോട്ട് ക്ലബ്ബുകളാണ്. വിവിധ കമ്പനികളും സ്ഥാപനങ്ങളും വള്ളങ്ങൾ സ്പോൺസർ ചെയ്യുന്നു.

മലയാളികളെപ്പോലെ ബംഗാളികളും തുഴച്ചിൽക്കാരായി എത്തിത്തുടങ്ങി. ഈയൊരു പരിണാമം, തമാശക്കഥയാണെങ്കിലും കൈതക്കാടാറ്റിലെ വള്ളംകളിയിൽ അനുഭവിക്കാവുന്നതാണ്. അതുകൊണ്ടുതന്നെ അതൊരു പ്രധാനപ്പെട്ട ചെറുകഥയായി എനിക്കു തോന്നുന്നു.

എസ് ഹരീഷ്: കുട്ടനാട്ടിലെ ജലമേളയിൽനിന്ന്‌ വ്യത്യസ്തമാണ് ആറന്മുളയിലേത്. ഉത്രട്ടാതി വള്ളസദ്യയ്ക്ക് വള്ളപ്പാട്ടുപാടിയാണ് കറികൾ വരുത്തുന്നത്. അതിനുസമാനമായ ഒരാചാരം ലോകത്തെവിടെയും കാണുകയില്ല. കുട്ടനാട്ടുകാരുടെ വള്ളംതുഴയലും കോട്ടയംകാരുടെ വള്ളംതുഴയലും തമ്മിൽ ചില വ്യത്യാസങ്ങൾ കാണാനാവും. വെള്ളത്തിൽ തൊട്ടുതൊട്ടില്ല എന്ന മട്ടിലാണ് കുട്ടനാട്ടുകാർ വള്ളം തുഴയുന്നത്.

കുമരകംകാർ അങ്ങനെയല്ല. മത്സരവള്ളംകളിയിൽ തുഴച്ചിലിന്റെ രീതി വളരെ പ്രധാനമാണല്ലോ. കടലിൽ പോകുന്നവരെ അണിനിരത്തിക്കൊണ്ടാണ് കൊല്ലം ടീം വന്നത്. അവർ ആഞ്ഞുകുത്തി തുഴയുന്നവരാണ്. എന്നാൽ ഇവിടെ പറഞ്ഞതുപോലെ സ്പോൺസർഷിപ്പും മറ്റും വന്നതോടെ ഇതൊക്കെ നാട്ടുകാരുടെ കൈയിൽനിന്നുപോയി. പഴയ കെട്ടുവള്ളങ്ങൾ ഇപ്പോൾ ഹൗസ് ബോട്ടുകളായി മാറിത്തീർന്നിരിക്കുന്നു.

അജു കെ നാരായണൻ: വള്ളവും വെള്ളവുംപോലെ കുട്ടനാടിനെ സംബന്ധിച്ച പ്രധാനപ്പെട്ട പ്രതിഭാസമാകുന്നു വെള്ളപ്പൊക്കം. ഋതുകണക്കെ അത്‌ വന്നുപോകുന്നു. ഇക്കാലയളവിലെ കുട്ടനാടൻ ജീവിതം എത്രമാത്രം ദുസ്സഹമാണെന്നു പറയേണ്ടതില്ലല്ലോ. നാട്ടുകാർ ജലംകൊണ്ട് മുറിവേൽക്കുന്ന കാലമാണത്. തകഴിയുടെ 'വെള്ളപ്പൊക്കത്തിൽ' എന്ന ചെറുകഥയിൽ ഇതിന്റെ സൂക്ഷ്മലോകങ്ങളുണ്ട്. താഴെ വെള്ളം, മുകളിൽ വീട്, അതിനു മുകളിൽ പട്ടി, അതിനും മുകളിൽ ദൈവം എന്ന പിരമിഡ് ഘടന തകഴിയുടെ കഥാഘടനതന്നെയാണെന്ന് ഇ പി രാജഗോപാലൻ നിരീക്ഷിച്ചത് ഓർമയിൽ വരുന്നു.

കുട്ടനാടൻ കാഴ്‌ച

കുട്ടനാടൻ കാഴ്‌ച

എസ് ഹരീഷ്: 99‐ലെ വെള്ളപ്പൊക്കം എന്നതുതന്നെ വലിയൊരു കഥയാണ്; കുട്ടനാട്ടിൽ പ്രത്യേകിച്ചും. അന്നെവിടെവരെ വെള്ളം വന്നുവെന്നും മറ്റും അടയാളപ്പെടുത്തിവെച്ച വീടുകളുണ്ട്. ഈ വെള്ളപ്പൊക്കത്തെപ്പറ്റി പാട്ടുകളുണ്ട്. വെള്ളപ്പൊക്കകാലത്തെ അനുഭവം വിവരിക്കുന്നവയാണവ. 99‐ലെ വെള്ളപ്പൊക്കത്തിന്റെ നൂറാം വാർഷികം വരാൻ പോകുകയാണ്‐2024ൽ.

അയ്മനം ജോൺ: അങ്ങനെയൊരു വെള്ളപ്പൊക്കം പിന്നീടുണ്ടാവില്ലെന്നാണ് ഞങ്ങളൊക്കെ ധരിച്ചിരുന്നത്. എന്നാൽ അതും സംഭവിച്ചു.

അജു കെ നാരായണൻ: വെള്ളപ്പൊക്കം പോലെതന്നെ വെള്ളവും സാഹിത്യത്തിന്റെ പ്രധാനവിഷയമാണ്. അയ്മനം ജോൺ സാറിന്റെ 'വെള്ളത്തിൽ മനുഷ്യൻ' ഈ വേളയിൽ ഓർമിക്കാവുന്നതാണ്.

എസ് ഹരീഷ്: അതെ. അദ്ദേഹം അടുത്ത കാലത്തെഴുതിയ 'മീനച്ചിലാറ്റിലെ രാത്രി'യും ഓർമിക്കാം. വെള്ളത്തിലൂടെയുള്ള കിഴക്ക്‐പടിഞ്ഞാറ് യാത്രയുടെ അനുഭവം, വ്യാപാരബന്ധം എന്നിവയെല്ലാം ആ കഥയിലുണ്ട്.

അയ്മനം ജോൺ: എന്റെ അമ്മവീടിന്റെ ഭാഗത്തുനിന്ന് വാഴവിത്ത് വാങ്ങാൻവേണ്ടി ഇവിടെനിന്നുള്ളവർ വരുമായിരുന്നു. വല്യപ്പച്ചൻ കൃഷിക്കാരനായിരുന്നു. കിഴക്കൻ പ്രദേശത്തെ ഏത്തവാഴയ്ക്ക് മേന്മ കൂടുതലാണ്. മണ്ണിന്റെ വ്യത്യാസമാണ് കാരണം. അയ്മനം ഭാഗത്തെ മണ്ണിന് വാട്ടർ കണ്ടന്റ് കൂടുതലാണ്.

അതുകൊണ്ട് ഉപ്പേരിയൊക്കെ ഉണ്ടാക്കാൻ നല്ലത് കിഴക്കൻ പ്രദേശത്തെ ഏത്തവാഴയാണ്. അവിടുത്തെ വിത്ത് ഇവിടെകൊണ്ടുവന്ന് കൃഷി ചെയ്താൽ ആ ഗുണവും രുചിയുമൊന്നും കിട്ടില്ല. ഹരീഷ് മീശയിൽ ഏത്തവാഴകൃഷിയെപ്പറ്റി പറയുന്നുണ്ടല്ലോ.

എസ് ഹരീഷ്: മീനച്ചിലാറ്റിലെ രാത്രിപോലെയുള്ള ഒരു കഥയുണ്ട്. പ്രിൻസ് അയ്മനം രചിച്ച 'ചാരുമാനം'. അതിലും വള്ളത്തിലുള്ള യാത്ര അവതരിപ്പിക്കുന്നുണ്ട്.

അജു കെ നാരായണൻ: കൃഷിയെപ്പറ്റി പറഞ്ഞുവന്നതുകൊണ്ട് മറ്റൊരു കാര്യം കൂട്ടിച്ചേർക്കട്ടെ. കുട്ടനാട്ടിൽ രാസവളങ്ങൾ കടന്നുവരുന്നതിനെപ്പറ്റിയുള്ള ആദ്യസൂചന ലഭിക്കുന്ന കഥയാണ് തകഴിയുടെ 'കൃഷിക്കാരൻ'. കേശവൻ നായർ എന്ന കഥാപാത്രത്തിലൂടെ നേരും നെറിയുമുള്ള ഒരു കൃഷിക്കാരനെ കഥാകൃത്ത് അവതരിപ്പിക്കുന്നു. ഭൂവുടമയ്ക്ക് പാട്ടനെല്ല് കൊടുക്കാൻ കഴിയാതെ വരുന്നതോടെ കേശവൻനായർക്ക് കൃഷിപ്പാടം നഷ്ടമാകുന്നു. നെൽകൃഷി ഒരു വ്യവസായമാക്കിയ പുത്തൻപണക്കാരൻ ഔതക്കുട്ടി വീര്യമേറിയ രാസവളം ഉപയോഗിച്ച് കൂടുതൽ വിളവ് നേടുന്നു. എന്നാലതിനോട് കേശവൻനായർക്ക് ഒട്ടും യോജിപ്പില്ല. 'എങ്ങാണ്ടോന്ന് കുറെ പണം കൊണ്ടുവന്ന് കൊറേ വളോം വാരിയിട്ട് നെല്ലൊണ്ടാക്കിയതുകൊണ്ട് ആരും കൃഷിക്കാരനാകത്തില്ല' എന്ന്‌ കേശവൻനായർ പറയുന്നുണ്ട്.  ഇന്ന് കുട്ടനാട്ടിൽ രാസവളം സമൃദ്ധമായി ഉപയോഗിക്കുന്നുണ്ട്.

അയ്‌മനം േജാൺ

അയ്‌മനം േജാൺ

എസ് ഹരീഷ്: രാസവളവും കീടനാശിനിയും വന്നതുകൊണ്ട് കുട്ടനാട്ടിലെ കൃഷിക്കാരുടെ ജീവിതനിലവാരം മെച്ചപ്പെട്ടുവെന്ന്‌ കരുതുന്ന ഒരാളാണ് ഞാൻ. പുതിയ വിത്തിനങ്ങൾ വരുന്നതിനുമുമ്പുള്ള കൃഷി വലിയ നഷ്ടത്തിലായിരുന്നു. വലിയ പൊക്കമുള്ള നെല്ലിനമായിരുന്നു പണ്ട്. ഒരു മഴ വന്നാൽ അവ താഴെ വീഴുകയും അവിടെക്കിടന്ന് കിളിർക്കുകയും ചെയ്യും. ഇപ്പോൾ ഉമ, ജ്യോതി പോലെ ഉയരംവയ്ക്കാത്ത നെല്ലിനങ്ങളാണുള്ളത്. ഇന്ന്‌ നല്ല വിളവ് ലഭിക്കുന്നുണ്ട്. രാസവളങ്ങളും കീടനാശിനികളും വന്നതിന്റെ ഫലംകൂടിയാണത്. പണ്ട് കീടനാശിനി ഇല്ലായിരുന്നു.

വേലൻ വന്ന് പുഴുവിനെ വെലക്കുക, പുകയിടുക, കുട്ടവെച്ച് പുഴുവിനെ വാരുക തുടങ്ങിയ പരിപാടികളേ ഉണ്ടായിരുന്നുള്ളൂ. ഇന്ന്‌ സ്ഥിതി മാറി. പക്ഷേ ഇതോടൊപ്പം ഒരു കാര്യംകൂടി പറയണം. കർഷകർക്ക് രാസവളവും കീടനാശിനിയും ശാസ്ത്രീയമായി ഉപയോഗിക്കാൻ അറിയുമോ എന്ന കാര്യം സംശയമാണ്. എത്ര അളവുവരെ ഉപയോഗിക്കാം, എങ്ങനെയാണ് പ്രയോഗിക്കേണ്ടത് എന്ന കാര്യത്തിൽ പലർക്കും വ്യക്തതയില്ല. വളവും കീടനാശിനിയും വിൽക്കുന്ന കടക്കാരനാണ് പലപ്പോഴും കൃഷിയുടെ ഡോക്ടർ.

കുട്ടനാട്ടിൽ പണ്ട് തെളിവെള്ളമായിരുന്നു. തോട്ടിൽനിന്ന് വെള്ളം കോരി കുടിക്കാമായിരുന്നു. വള്ളത്തിൽ പോകുമ്പോൾ വെള്ളത്തിനടിവശം കാണാമായിരുന്നു. ഇപ്പോൾ കറുത്ത വെള്ളമാണ്. നിറയെ ആഫ്രിക്കൻ പായലുമാണ്. കുട്ടനാട്ടിലെ ഇടത്തോടുകൾ മിക്കവാറും നികന്നുപോയി.  തവളകൾ ഇല്ലാതാകുന്നു.  തോട്‌ നികത്തിയാണ് പലയിടത്തും റോഡ് വന്നത്.

അയ്മനം ജോൺ: കയ്യാലകളൊക്കെ നശിപ്പിക്കപ്പെടുകയാണ്. തവളകൾ ഇല്ലാതാകുന്നതിന്റെ ഒരു കാരണം ഇതുകൂടിയാണ്. കല്ലുകെട്ടിയുള്ള കയ്യാലകളുടെ പൊത്തുകളിലാണ് തവളകൾ മുട്ടയിട്ടിരുന്നത്. എന്റെ വീടിനുചുറ്റും പണ്ട് കയ്യാലകളാണുണ്ടായിരുന്നത്.

കുട്ടിക്കാലത്ത് കയ്യാലപ്പുറത്തൂടെ നടക്കുമ്പോൾ തവളക്കുഞ്ഞുങ്ങൾ വെള്ളത്തിലേക്ക് എടുത്തുചാടുമായിരുന്നു. ഏതാണ്ട് ഇതേ അവസ്ഥയാണ് പൊന്മാനുകൾക്കും. മുട്ടയിടാൻ സ്ഥലമില്ലാതെ വന്നിരിക്കുന്നു. ആറ്റുവക്കത്താണല്ലോ പൊന്മാൻ മുട്ടയിട്ടിരുന്നത്. ഇപ്പോൾ ആറ്റുവക്കുകളൊക്കെ കോൺക്രീറ്റായിട്ടുണ്ട്.

അജു കെ നാരായണൻ: വിവിധതരം മീനുകളും വ്യത്യസ്ത തരത്തിലുള്ള മീൻപിടുത്തങ്ങളും കുട്ടനാട്ടിലുണ്ട്. മീൻ പിടിക്കാൻ പലതരം കൂടുകളും വലകളുമുണ്ട്. വലവീശലിന്റെ വിവിധ സമ്പ്രദായങ്ങളും കാണാം. മീശയിൽ മീനുകളുടെ ഒരു 'ചക്രവാളം' തന്നെ കാണാം.

അയ്മനം ജോൺസാറിന്റെ 'നാളത്തെ പൊന്മാൻ' എന്ന കഥയിൽ ഒരു കഥാപാത്രം 'എനിക്ക് ആറ്റുമീനാണ് ഇഷ്ടം' എന്നുപറയുന്നുണ്ട്. അത്‌ കഥാകാരന്റെതന്നെ ഇഷ്ടമാണെന്ന്‌ ഞാൻ വിചാരിക്കുന്നു.

അയ്മനം ജോൺ: മീനിനെപ്പറ്റി പറഞ്ഞുവന്നപ്പോഴാണ് ഒരു കാര്യം ഓർമിച്ചത്. തകഴിയുടെ ‘വെള്ളപ്പൊക്കത്തിൽ’ എന്ന കഥയിൽ 'ഒരു മീൻ' എന്നുപറയുന്നുണ്ട്. എഴുത്തുകാരൻ കുട്ടനാട്ടുകാരനായിട്ടും എന്തുകൊണ്ടാണ് ആ മീനിന്റെ പേര് പ്രത്യേകം പറഞ്ഞില്ലയെന്നത് കൗതുകകരമായി തോന്നുന്നു. പക്ഷേ മീശയിൽ കേട്ടതും കേൾക്കാത്തതുമായ നിരവധി മീനിന്റെ പേരുകൾ ഹരീഷ് അണിനിരത്തുന്നുണ്ട്. അതിന്റെ കാരണം എന്താണ്?

എസ് ഹരീഷ്: പേരെടുത്തുപറയാൻ തീരുമാനിച്ചത് എഴുത്തിന്റെ വിശ്വാസ്യതയ്ക്കുവേണ്ടിയാണ്. കൂട്ടുകാരോടൊത്ത് മീൻ പിടിക്കാൻ പോയിട്ടുണ്ടെങ്കിലും മീൻപിടുത്തം എനിക്ക് അത്ര വശമുള്ള കാര്യമല്ല. കുറച്ച്‌ മീനുകളുടെ പേരുകൾ എനിക്കറിയാമായിരുന്നു. ബാക്കി കൂടി അറിയണമെന്നുതോന്നി. പലരോടും ചോദിച്ചു നോക്കി. ഒരു മീനിനുതന്നെ പല പേരുകൾ പറയും. അണ്ടികള്ളി, ചെമ്പല്ലി, കല്ലടമുട്ടി എന്നിങ്ങനെയെല്ലാം അറിയപ്പെടുന്നത് ഒരു മീനാണ്.

വിപുലമായ തരത്തിൽ മീനുകളുടെ നാടൻപേരുകൾ കിട്ടിയില്ല. അതുപോലെ കുട്ടനാട്ടിൽമാത്രം കാണുന്ന ചില ചെടികളുണ്ട്. ചിലതിന്റെ പേരുമാത്രം അറിയാം. അങ്ങനെയിരിക്കെയാണ് മഹാത്മാഗാന്ധി സർവകലാശാലയിൽ വളരെ യാദൃച്ഛികമായി പോകുന്നത്. അവിടെ ഒരു ഡിപ്പാർട്മെന്റിൽ ചെന്നപ്പോൾ ഇത്തരം വിവരങ്ങളുടെ സമഗ്രമായ പട്ടിക തയ്യാറായിരിക്കുന്നു. അത്‌ കഴിയുന്നത്ര ഞാൻ നോവലിൽ ഉപയോഗപ്പെടുത്തി.

അജു കെ നാരായണൻ: കുട്ടനാട്ടിലെ പക്ഷികളുടെ ചരിത്രവും വളരെ പ്രധാനപ്പെട്ടതാണ്. ദേശാടനപ്പക്ഷികളുടെ നീണ്ടനിര കുട്ടനാടൻ പാടങ്ങളിലെ സ്ഥിരം കാഴ്ചയാണ്.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

എസ് ഹരീഷ്: എത്രയോ വിദേശപക്ഷികളാണ് ഇവിടെയെത്തുന്നത്. എരണ്ട എന്ന പക്ഷി വിദേശിയാണെന്ന്‌ നമുക്കുതോന്നില്ല. വിദേശപക്ഷികൾ കുട്ടനാട്ടുകാർ നാട്ടുപേരുകളിട്ടിട്ടുണ്ട്. ഉദാഹരണത്തിന് കട്ടകുത്തിപ്പക്ഷി, സ്കെയിൽ ചുണ്ടൻ തുടങ്ങിയവ. പക്ഷികളുടെ വീടുകൾക്ക് ഇല്ലം എന്നാണ് പറഞ്ഞിരുന്നത്. ഒരു വലിയ മരമാകും ഒരില്ലം. അവിടെ പക്ഷികൾ കൂട്ടത്തോടെ വന്ന്‌ ചേക്കേറും. എനിക്ക്‌ രസം തോന്നുന്ന ഒരു പക്ഷി താമരക്കോഴിയാണ്. കാണാൻ നല്ല ഭംഗിയാണ്.

അയ്മനം ജോൺ: താമരക്കോഴിപോലെ നീലക്കോഴിയുമുണ്ട്. പെലിക്കനെപ്പോലുള്ള വലിയ വരത്തുപക്ഷികളെയും കുമരകം ഭാഗത്ത്‌ കാണാം. അവിടുത്തെ ബേർഡ് സാങ്ച്വറിയിൽ വിവിധതരം പക്ഷികൾ വന്നുകൂടണയുന്നുണ്ട്. പെലിക്കൻ ഈ നാടുമായി ഇണങ്ങിക്കഴിഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ അടയാളംകൂടിയാണത്.

എസ് ഹരീഷ്: കുട്ടനാട്ടുകാർക്ക് ഇഷ്ടമില്ലാത്ത പക്ഷി തത്തയാണ്. നെല്ല് വെട്ടിക്കളയുമെന്നതാണ് കാരണം. നൂറ്‌ തത്തകൾ ഒന്നിച്ച് പാടത്തേക്കിറങ്ങിയാൽ കർഷകന്റെ കാര്യം കഴിഞ്ഞു. ഒരു തത്ത ഒരു നെല്ല് മുറിച്ചുകൊണ്ട് മുകളിലേക്ക്‌ പറക്കും. ബാക്കി തത്തകളും ഇതേപടി ചെയ്യും. ആദ്യത്തെ തത്ത അപ്പോഴൊന്നു കരയും. നെല്ല് താഴേക്ക്‌ വീഴും. ഈ കരച്ചിൽ കേട്ട് ബാക്കി തത്തകളും കരയും. എല്ലാ നെല്ലുകളും താഴേക്ക്. പിന്നെ താഴ്ന്നുപറന്ന് ആദ്യംമുതൽ കൊത്താൻ തുടങ്ങുകയായി.

അജു കെ നാരായണൻ: കൃഷിയുമായി ബന്ധപ്പെട്ട് പലതരം പാട്ടുകൾ നമുക്കുണ്ട്. ഉഴവുപാട്ട്, ഞാറ്റുപാട്ട്, വിതപ്പാട്ട്, ചക്രംചവിട്ടുപാട്ട്, തേക്കുപാട്ട്, കളപറിക്കൽപ്പാട്ട്, കൊയ്ത്തുപാട്ട്, മെതിപ്പാട്ട്, പൊലിപ്പാട്ട് എന്നിങ്ങനെ പാട്ടിന്റെ ജനുസ്സുകൾ നീണ്ടുപോകുന്നു. എന്നാൽ ഇതിൽനിന്നെല്ലാം വ്യത്യാസമുള്ള ഒരു സവിശേഷ ജനുസ്സിൽപ്പെട്ട പാട്ടിന് കുട്ടനാട്ടിൽ പ്രചാരമുണ്ട്. അതാണ് കിളിയേറു പാട്ട്. വിള തിന്നാൻ വരുന്ന കിളിയെ എറിഞ്ഞോടിക്കുന്നത്‌ പ്രമേയമാക്കിയ പാട്ടാണത്. 'കമ്പെടു പെണ്ണേ കൊഴിയെടു പെണ്ണേ പോവാം പെണ്ണേ കിളിയെറിയാം' എന്ന് ആ പാട്ടാരംഭിക്കുന്നു. ഇവിടെ കിളിയെ എറിയുന്നത് ദേഷ്യം കൊണ്ടല്ല. വിള നശിപ്പിക്കുന്നതുകൊണ്ട് ആട്ടിയകറ്റുന്നുവെന്നുമാത്രം.

എസ് ഹരീഷ്: കിളികളോട് വലിയ ഇഷ്ടമുള്ളവരാണ് ഇവിടുത്തുകാർ. പറവകളുടെ വെടിയിറച്ചി എന്ന ഏർപ്പാട് വന്നത് അടുത്തകാലത്ത്‌ മാത്രമാണ്. ഇപ്പോഴത് നിയമംമൂലം നിരോധിക്കുകയും ചെയ്തു.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

അജു കെ നാരായണൻ: കുട്ടനാടൻഭക്ഷണവും പ്രധാനപ്പെട്ട സംഗതിയാണ്. മീൻകറി, താറാവുകറി, പുഴുക്ക് എന്നിവയ്ക്ക് ട്രേഡ്മാർക്ക് തന്നെയുണ്ട്.

എസ് ഹരീഷ്: കുട്ടനാട്ടുകാർ താറാവിന്റെ മുട്ടയ്ക്ക് 'താറാങ്ക' എന്നുപറയും. താറാവിന്റെ കായ എന്നർഥത്തിൽ. കോട്ടയം മീൻകറിപോലെ മുളകരച്ചുവെയ്ക്കുന്ന മീൻകറിയാണ് കുട്ടനാട്ടിലുള്ളത്. വരാൽ, കാരി, ചെമ്പല്ലി തുടങ്ങിയ നാടൻമീനുകളാണ് പാകം ചെയ്യുന്നത്. കുടംപുളിയാണ് ഉപയോഗിക്കുക. പള്ളത്തി, പൊടിമീൻ എന്നിവ വറുത്തുപയോഗിക്കും. പിന്നെ കക്കയിറച്ചിയുണ്ട്. കുട്ടനാടൻ കക്ക വലുപ്പമുള്ളതാണ്.

അയ്മനം ജോൺ: പള്ളത്തിയിൽ മഞ്ഞപ്പള്ളത്തി എന്നൊരിനമുണ്ട്. വലുപ്പമുള്ളതാണത്. കാണാനും നല്ല ഭംഗിയാണ്. നല്ല രുചിയുള്ള മീനാണത്. അരുന്ധതി റോയ് 'ഗോഡ് ഓഫ് സ്മോൾ തിങ്സിൽ' കരിമീനിനെപ്പറ്റി പറയുന്നത് 'സംടൈംസ് കരിമീൻ'( sometimes Karimeen) എന്നാണ്. അവിടുത്തെ ആറ്റിൽ വല്ലപ്പോഴുമേ കരിമീനിനെ കാണുകയുള്ളൂ. അതുകൊണ്ടാണ് അരുന്ധതി അങ്ങനെ പ്രയോഗിച്ചത്.

അരുന്ധതി റോയ്‌

അരുന്ധതി റോയ്‌

എസ് ഹരീഷ്: കരിമീൻ കഴിക്കുമ്പോൾ കാലൻ പുറകിൽ വന്നുനിൽക്കുമെന്ന്‌ കുട്ടനാട്ടിൽ പറയാറുണ്ട്. അതിന്‌ വലിയ മുള്ളുകളാണല്ലോ. അത്‌ തൊണ്ടയിൽ കുടുങ്ങാൻ സാധ്യതയുണ്ട്. അതുകൊണ്ടാണ് ഈ പറച്ചിൽ. എന്നാൽ അത്ര രുചിയുള്ള മീനല്ലത്. ഹൗസ്ബോട്ടുകാരും ടൂറിസംകാരുംകൂടി ഉണ്ടാക്കിയെടുത്ത ഇമേജാണ് കരിമീനിന് ഇപ്പോഴുള്ളത്. അതിനേക്കാൾ എത്രയോ രുചിയേറിയ മീനുകളാണ് കാരിയും വരാലുമൊക്കെ. കുട്ടനാട്ടിലെ വരാലിനും കാരിക്കുമൊക്കെ ചേറിന്റെ ചുവയുണ്ട്. അതുകൊണ്ട് കറിക്ക് വ്യത്യസ്തമായ രുചിയായിരിക്കും. വരാൽ മപ്പാസ് കറി കുട്ടനാടിന്റെ പ്രിയങ്കരമായ വിഭവമാണ്. ഇവിടെ മാത്രം കിട്ടുന്ന ഒന്നാണ് താറാവ് ബിരിയാണി. മറ്റെവിടെയും അത്‌ ഞാൻ കണ്ടിട്ടില്ല.

അയ്മനം ജോൺ: താറാവുകൃഷി കുട്ടനാട്ടിലെ ഒരു പ്രധാനപ്പെട്ട വേലയാണ്. താറാക്കർഷകൻ താറാക്കൂട്ടങ്ങളെയും കൊണ്ടുപോകുന്ന കാഴ്ച വളരെ രസകരമാണ്. കൊയ്ത്തുകഴിഞ്ഞ എത്രയോ പാടങ്ങൾ അവർ താണ്ടിപ്പോകുന്നു. താറാവുവളർത്തലുകാരുടെ യാത്രയും അനുഭവലോകവും മറ്റൊന്നാണ്. അവർ മറ്റൊരു ലോകത്താണ് ജീവിക്കുന്നതെന്ന്‌ തോന്നിയിട്ടുണ്ട്.

അജു കെ നാരായണൻ: കുട്ടനാട്ടിൽ ചിത്രീകരിച്ച സിനിമകളിൽ താറാപ്പറ്റങ്ങളുടെ ദൃശ്യം കടന്നുവരുന്നുണ്ട്. ജയരാജിന്റെ 'ഒറ്റാൽ' നല്ല ഉദാഹരണമാണ്. 'ഇതാ ഇവിടെ വരെ' മറ്റൊരുദാഹരണം. താറാവിനെയും തെളിച്ചുകൊണ്ട്‌ വെള്ളത്തിലൂടെ പോകുന്ന ഒരു കുഞ്ഞുവള്ളമുണ്ട്. ഒറ്റത്തടിയിൽ കൊത്തിയെടുത്ത ആ കൊതുമ്പുവള്ളത്തെ താറാംവള്ളം എന്നുവിളിക്കും. വെളളത്തിലൂടെ ചാട്ടുളിപോലെ അതു പാഞ്ഞുപോകുന്ന വിഷ്വൽ അനന്യമാണ്. കാവാലം നാരായണപ്പണിക്കരുടെ 'വടക്കത്തീ പെണ്ണാളേ...' എന്നാരംഭിക്കുന്ന നാടൻഗീതത്തിൽ 'എന്റെ താറാപ്പറ്റംപോലെ ചെതറുന്നേ ഞാൻ...' എന്നു പ്രയോഗിച്ചിട്ടുണ്ട്.

കുട്ടനാടിൽ നിന്നുള്ള കാഴ്‌ച

കുട്ടനാടിൽ നിന്നുള്ള കാഴ്‌ച

എസ് ഹരീഷ്: ഇങ്ങനെ സൂക്ഷ്മാർഥത്തിൽ മലയാളസിനിമ കുട്ടനാടിനെ അവതരിപ്പിച്ചിട്ടില്ല എന്നുതോന്നുന്നു. അതുപോലെ, തകഴി വലിയ എഴുത്തുകാരനാണെങ്കിലും കുട്ടനാടിനെ അതിന്റെ സൂക്ഷ്മലോകങ്ങളിൽ അവതരിപ്പിച്ചത് കാവാലം വിശ്വനാഥക്കുറുപ്പാണെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം. തകഴിയുടെയത്രയും വലിയ എഴുത്തുകാരനല്ല വിശ്വനാഥക്കുറുപ്പ്. പക്ഷേ ഒരു കാലത്ത് നന്നായി വായിക്കപ്പെട്ട എഴുത്തുകാരനാണദ്ദേഹം. നാട്ടിലെ ലൈബ്രറികളിലൊക്കെ അദ്ദേഹത്തിന്റെ പുസ്തകങ്ങളുണ്ടായിരുന്നു. കുട്ടനാടൻ മിത്തുകളും മറ്റും അദ്ദേഹം തന്റെ എഴുത്തിൽ നന്നായി ഉപയോഗപ്പെടുത്തി.

അയ്മനം ജോൺ: ഹരീഷ് മീശയുടെ ആമുഖത്തിൽ ഒരു കാര്യം പറയുന്നുണ്ടല്ലോ, തകഴിയും വിശ്വനാഥക്കുറുപ്പുമൊക്കെ കുട്ടനാട്ടിലെ വലിയ മീനുകളൊക്കെ പെറുക്കിയെടുത്തുവെന്നും ബാക്കിയുള്ളവയെയാണ് പിടിക്കാൻ ശ്രമിച്ചതെന്നും.

എന്നാൽ ഞാനൊരു കാര്യം പറയട്ടെ, കുട്ടനാട്ടിലെ ചെറിയ മീനുകളെയാണ് അവർ പിടിച്ചത്. വലിയ മീനുകളെ പിടിച്ചത് ഹരീഷാണെന്ന കാര്യത്തിൽ എനിക്കൊരു തർക്കവുമില്ല. തകഴിയും മറ്റും എന്തുകൊണ്ടാവാം കുട്ടനാടൻ പ്രകൃതിയെയും മറ്റും വളരെ സജീവമായി ഉപയോഗിക്കാതെ പോയത് എന്ന സംശയമിപ്പോഴും എനിക്കുണ്ട്.

എസ് ഹരീഷ്: ഒരു പക്ഷേ തകഴിയെ സംബന്ധിച്ച്, നിത്യേന കാണുന്നതും അനുഭവിക്കുന്നതുമായ കാര്യങ്ങളെ എഴുത്തിലേക്കും സന്നിവേശിപ്പിക്കേണ്ടതുണ്ടോ എന്ന സന്ദേഹമുണ്ടായിട്ടുണ്ടാവാം. മനുഷ്യജീവിതത്തിനായിരുന്നല്ലോ അവർ വലിയ പ്രാധാന്യം നല്കിയത്. നടന്ന ഒരു രസകരമായ സംഭവം പറയട്ടെ. മണ്ണിരകളെക്കുറിച്ച് റിസർച്ച് നടത്തിക്കൊണ്ടിരുന്ന ഒരാൾ യാത്രാബോട്ടിൽ കുട്ടനാട്ടിലൂടെ സഞ്ചരിക്കുകയായിരുന്നു. ബോട്ടിൽ നിറയെ പണിക്കാരും കർഷകരുമൊക്കെയാണ്.

തകഴി

തകഴി

നാട്ടിൽ ഇതുവരെ കാണാത്ത ആ അപരിചിതനിലേക്കായി മറ്റുള്ളവരുടെ ശ്രദ്ധ. ഇവിടെങ്ങും കാണാത്ത ആളാണല്ലോ. എന്താ പരിപാടി എന്ന് ഒരു കർഷകൻ അയാളോടു ചോദിച്ചു. മണ്ണിരയെക്കുറിച്ച്‌ ഗവേഷണം നടത്തുന്നുവെന്ന് അപരിചിതൻ മറുപടി നൽകി. നിനക്കൊന്നും വേറെ ഒരു പരിപാടിയും ഇല്ലേടോ എന്നായി നാട്ടുകാർ. മണ്ണിരയെപ്പറ്റി പഠിക്കാതെ വല്ല പണിയെടുത്ത്‌ ജീവിച്ചുകൂടെ എന്നായി ചോദ്യം. ഈ സംഭവത്തിൽ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം, നാട്ടുകാരെ സംബന്ധിച്ച് മണ്ണിര അവരുടെ ജീവിതത്തിന്റെ ഭാഗമാണ്. അതിലെന്താണ് ഇത്ര പഠിക്കാനിരിക്കുന്നത് എന്നതാണവരുടെ യുക്തി. ഒരുപക്ഷേ ഇതുകൊണ്ടാവാം നിത്യജീവിതത്തിന്റെ ഭാഗമായ പ്രകൃതിയെ തകഴിയും മറ്റും കൂടുതൽ ആവിഷ്കരിക്കാതിരുന്നത്.

അജു കെ നാരായണൻ: ഇക്കാര്യത്തിൽ എന്റെ ഒരു നിരീക്ഷണം പറയട്ടെ. ഓരോ കാലത്തും നാം ലോകത്തെയും സാഹിത്യത്തെയും കലയെയും മറ്റും നോക്കിക്കാണുന്നത് ഓരോ തരത്തിലാണ്. നാമാണ് കാണുന്നതെങ്കിലും ചരിത്രം സമ്മാനിക്കുന്നതാണ് വീക്ഷണകോൺ. ആരുടെ കാഴ്ചയും അതിൽനിന്ന്‌ വിമുക്തമല്ല. കാഴ്ചപ്പാടാണ് കാഴ്‌ചയെ നിർണയിക്കുന്ന ഘടകം. തകഴിയും മറ്റും എഴുതുന്ന കാലത്തിന്റെ വീക്ഷണകോണല്ല ഇപ്പോഴത്തേത്.

പരിപ്രേക്ഷ്യംതന്നെ മാറിയിരിക്കുന്നു.  ലോക്കൽ കൾച്ചറിനും എവരിഡേനെസ്‌ അഥവാ അനുദിനത്വത്തിനും ഇന്ന്‌ പ്രാധാന്യമേറി വന്നിരിക്കുന്നു. ഇക്കാലത്തുനിന്നാണ് ഹരീഷ് ലോകത്തെ കാണുകയും എഴുതുകയും ചെയ്യുന്നത്. സാർവലൗകികത, മാനവികത തുടങ്ങിയ ആശയാവലികൾക്ക് മേൽക്കൈ ഉണ്ടായിരുന്ന കാലത്താണ് തകഴിയും മറ്റും എഴുതിയത്.

അയ്മനം ജോൺ: എങ്കിലും ബഷീറൊക്കെ അക്കാലത്ത്‌ എഴുതുന്നയാളാണല്ലോ. അദ്ദേഹത്തിന്റെ എഴുത്തിൽ ജീവജാലങ്ങളും മറ്റും സജീവ സാന്നിധ്യമായി കടന്നുവരുന്നുണ്ടല്ലോ.

എസ് ഹരീഷ്: ഒരു പരിധിവരെ കാണാം എന്ന്‌ മാത്രമേയുള്ളൂ. തലയോലപ്പറമ്പിൽ ഒരാറിന്റെ അരികിലാണ് ബഷീർ ജീവിച്ചത്‐ മൂവാറ്റുപുഴ ആറിന്റെ. പക്ഷേ അതൊന്നും എഴുത്തിൽ വന്നിട്ടില്ല. മുണ്ടശ്ശേരി പറയുന്നുണ്ടല്ലോ കാളിദാസനും കാലത്തിന്റെ ദാസനാണെന്ന്.   

അയ്മനം ജോൺ: അതും ശരിയാണ്. ഞാൻ സൂചിപ്പിച്ചത് തകഴിയുടെ കൃതികളേക്കാൾ ചുറ്റുപാടും പ്രകൃതിയും ബഷീറിലുണ്ടെന്നാണ്.

വൈക്കം മുഹമ്മദ്‌ ബഷീർ

വൈക്കം മുഹമ്മദ്‌ ബഷീർ

അജു കെ നാരായണൻ: അതുവരെ മലയാളത്തിൽ നിലനിന്നിരുന്ന കാല്പനികമായ കഥപറച്ചിൽരീതിയോട് വിടപറഞ്ഞ് റിയലിസ്റ്റ് രീതിയിൽ, സോഷ്യലിസ്റ്റ് റിയലിസ്റ്റിക് രീതിയിൽ കഥ പറയാനായിരുന്നു തകഴിയുടെയും മറ്റും ശ്രമം. അപ്പോൾ ഊന്നൽതന്നെ മറ്റൊന്നായിരിക്കുമല്ലോ.

അയ്മനം ജോൺ: അത്‌ വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഒപ്പം, റഷ്യൻ എഴുത്തുകാരോട്  തകഴി പുലർത്തിയ ആധമർണ്യവുമുണ്ട്. അവർക്ക് മനുഷ്യജീവിതമായിരുന്നല്ലോ മുഖ്യം.

എസ് ഹരീഷ്: തകഴിയെക്കുറിച്ച് പണ്ട് അയ്യപ്പപ്പണിക്കർ സർ പറഞ്ഞ ഒരു കാര്യം ഓർമ വരുന്നു. തകഴിയുടെ ബാക്കിയെല്ലാ കൃതികളും 'കയർ' എഴുതാനുള്ള തയാറെടുപ്പായിരുന്നത്രേ. രണ്ടിടങ്ങഴിയുടെ പ്രമേയം പാടവും അവിടുത്തെ ജീവിതവുമാണ്. പക്ഷേ ആ കൃതിക്കകത്തും പ്രകൃതിയുടെ സൂക്ഷ്മലോകങ്ങളില്ല. പക്ഷേ കയറിനകത്ത് അതൊരു പരിധിവരെയുണ്ടുതാനും.

അജു കെ നാരായണൻ: കയർ ഒരു മാസ്റ്റർപീസ് വർക്കുതന്നെയാണെന്ന കാര്യത്തിൽ ഒരു സംശയവുമില്ല.

എസ് ഹരീഷ്: മറ്റൊരു കാര്യം ചോദിക്കട്ടെ. കാവാലം നാരായണപ്പണിക്കരുടെ കവിതകളും പാട്ടുകളുമുണ്ടല്ലോ. നാടകത്തിലും മറ്റും ഉപയോഗിക്കുന്ന പാട്ടുകളുമുണ്ട്. അവയും കുട്ടനാടും തമ്മിലുള്ള ബന്ധത്തെപ്പറ്റി ആലോചിച്ചിട്ടുണ്ടോ?

കാവാലം

കാവാലം

അജു കെ നാരായണൻ: മറ്റെല്ലാ നാടുകൾക്കുമെന്നപോലെ കുട്ടനാടിനും സവിശേഷമായ ഒരു പാട്ടുപാരമ്പര്യമുണ്ട്. കഥപറച്ചിലിന്റെ പാരമ്പര്യവുമുണ്ട്. വാദ്യങ്ങളുടെ പാരമ്പര്യമുവുണ്ട്.  കരു, മരം, തുടി തുടങ്ങിയ വാദ്യങ്ങൾ ഉദാഹരണം. മരം, തുടി എന്നീ പേരുകളിൽ തൃശൂർ മുതൽ വടക്കോട്ടുള്ളയിടങ്ങളിൽ കാണുന്ന വാദ്യങ്ങളല്ല ഇത്. പേരിൽ മാത്രമാണ് സാമ്യം. രൂപവും കൊട്ടുവഴക്കവുമെല്ലാം വേറെയാണ്. കുട്ടനാട്ടിന് സ്വന്തമായ ഒരു താളവ്യവസ്ഥകൂടിയുണ്ടെന്ന് എനിക്ക്‌ തോന്നിയിട്ടുണ്ട്. കുട്ടനാട്ടിലും അതിനോടടുത്തുകിടക്കുന്ന സ്ഥലങ്ങളിലും പാടപ്പെടുന്ന പാട്ടുകളുടെ താളവട്ടങ്ങളും താളവഴക്കങ്ങളും പരിശോധിച്ചാൽ ഇക്കാര്യം കൂടുതൽ തെളിഞ്ഞുകിട്ടും.

ഏകചുഴാതി എന്ന താളവ്യവസ്ഥകളെപ്പറ്റി മനോജ് കുറൂർ എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. പടയണിയിലും കോലംതുള്ളലിലുമൊക്കെ ഇത്‌ നമുക്ക്‌ തിരിച്ചറിയാനാവും. ഇത്തരം നാടൻ താളവ്യവസ്ഥയിൽനിന്നാണ് കുഞ്ചൻ

 മനോജ് കുറൂർ

മനോജ് കുറൂർ

നമ്പ്യാർ മർമ, കാരിക, കുണ്ടനാച്ചി, കുംഭതാളങ്ങളൊക്കെ കണ്ടെടുത്ത് തുള്ളൽക്കവിത കെട്ടിയതും തുള്ളൽപ്രകടനത്തെ നിജപ്പെടുത്തിയതും. അമ്പലപ്പുഴയിലെ അധിവാസം നമ്പ്യാരെ ഇതിന്‌ സഹായിച്ചിട്ടുമുണ്ടാവണം. പടയണിത്താളത്തിന്റെ അടിസ്ഥാനത്തിൽ കടമ്മനിട്ട രാമകൃഷ്ണൻ കവിത കൊരുത്തതുപോലെ കാവാലം നാരായണപ്പണിക്കരും കുട്ടനാടിന്റെ സ്വകീയമായ താളപദ്ധതികളും ഈണവും സ്വീകരിച്ചുകൊണ്ട് പാട്ടും നാടകച്ചുവടും രൂപപ്പെടുത്തുകയായിരുന്നു.

അയ്മനം ജോൺ: എഴുത്തുകാരൻ ആയില്ലായിരുന്നുവെങ്കിൽ തുള്ളൽക്കാരൻ ആകുമായിരുന്നുവെന്ന് തകഴി പറഞ്ഞിട്ടുണ്ട്.

എസ് ഹരീഷ്: കടമ്മനിട്ടയിലും ഓതറയിലും കോട്ടാങ്ങലിലും കുന്നന്താനത്തും ഇലന്തൂരിലുമൊക്കെ പടയണി ഇപ്പോഴും സജീവമായി നടക്കുന്ന സ്ഥലങ്ങളാണല്ലോ.

അയ്മനം ജോൺ:  കോട്ടയം ‐ചങ്ങനാശേരി റൂട്ടിൽ ചിങ്ങവനത്തിന്‌ പടിഞ്ഞാറ്‌ ഭാഗത്തുളള നീലംപേരൂർ ഗ്രാമത്തിലും പടയണിയുണ്ടല്ലോ.

അജു കെ നാരായണൻ: അത്‌ മറ്റൊന്നാണ്. നീലംപേരൂരിലേത് അന്നംകെട്ട് പടയണിയാണ്.  പടയണി എന്ന വാക്ക് അവിടുത്തെ ആചാരത്തിന്റെ ഭാഗമായി പ്രയോഗിക്കുന്നുവെന്നുമാത്രം. തപ്പ് എന്ന വാദ്യത്തിന്റെ അകമ്പടിയിൽ, വിവിധ പാട്ടുകളുടെ പശ്ചാത്തലത്തിൽ യക്ഷി, പക്ഷി, കാലൻ, മറുത, ഭൈരവി തുടങ്ങിയ പാളക്കോലങ്ങൾ ചുവടുവെച്ചുറയുന്നതാണ്

കടമ്മനിട്ട

കടമ്മനിട്ട

കടമ്മനിട്ടയിലെയും മറ്റും പടയണി. ചെറുതും വലുതുമായ അരയന്നത്തിന്റെ രൂപങ്ങൾ ക്ഷേത്രവളപ്പിലേക്ക് വലിച്ചുകൊണ്ടുവരുന്ന കെട്ടുകാഴ്ചയുത്സവമാണ് നീലംപേരൂർ പടയണി. ഒരു കാലത്ത് നീലംപേരൂർ ക്ഷേത്രം ബുദ്ധചൈത്യമായിരുന്നുവെന്ന് ചരിത്രകാരന്മാർ നീരീക്ഷിച്ചിട്ടുണ്ട്. കെട്ടുകാഴ്ച എന്ന സമ്പ്രദായവും ബുദ്ധിസ്റ്റ് റിച്വലാണെന്ന അഭിപ്രായം പ്രബലമാണ്. നീലംപേരൂർ ഗ്രാമംപോലെ അതിന്‌ വടക്കായി നിലകൊള്ളുന്ന കുട്ടനാടൻ പ്രദേശമാണ് കിളിരൂർ. കിളിരൂർ ക്ഷേത്രവളപ്പിൽ ഒരു ബുദ്ധപ്രതിമയുണ്ട്.

എസ് ഹരീഷ്: വലിയ നാടൻപാട്ടുകളുടെ വലിയ പാരമ്പര്യം കുട്ടനാടിനില്ലേ? അക്കാര്യത്തിൽ ഗവേഷണം നടത്തിയ ആളെന്ന നിലയിൽ അതിനെക്കുറിച്ചുകൂടി പറയാമോ?

അജു കെ നാരായണൻ: അനേകം വരികളുള്ള പാട്ടുകളെയാവാം ഹരീഷ് വലിയ പാട്ടുകളെന്ന്‌ ഉദ്ദേശിച്ചിട്ടുണ്ടാവുക. തീർച്ചയായും അത്തരം പാട്ടുകളുടെ കേദാരമാണ് കുട്ടനാട്. മൂവായിരവും നാലായിരവും വരികൾ വരുന്ന പാട്ട് കുട്ടനാട്ടിലുണ്ട്. അവയെ കഥാഗാനങ്ങൾ അഥവാ ബാലഡ്സ് എന്നുവിളിക്കാം. കേരളത്തിലെ നാടൻപാട്ടുകളെ നാം പൊതുവേ തരംതിരിക്കുന്നത് വടക്കൻപാട്ട്, തെക്കൻപാട്ട് എന്നിങ്ങനെയാണ്. പക്ഷേ ഇടനാട്ടിലുമുണ്ട് പാട്ട്. ഇടനാടൻ/എടനാടൻ എന്ന്‌ വ്യവഹരിക്കാവുന്നവ. പുത്തൂരം പാട്ടുകളും തച്ചോളിപ്പാട്ടുകളും വടക്കൻപാട്ട് എന്ന ജനുസ്സിൽപ്പെടുന്നതുപോലെ, ഇരവിക്കുട്ടിപ്പിള്ളപ്പോര്, അഞ്ചുതമ്പുരാൻ പാട്ട് പോലെയുള്ള തെക്കൻപാട്ടിൽപ്പെടുന്നതുപോലെ ചെങ്ങന്നൂരാതി, ഇടനാടൻ, മലനാട്ടിലാതി, മങ്കൊമ്പിലാതി തുടങ്ങിയ വലിയ കഥാഗാനങ്ങൾ ഇടനാട്ടിലേതാവുന്നു. പറയ സമുദായത്തിന്റെ വീരേതിഹാസമാണ് ചെങ്ങന്നൂരാതിയെങ്കിൽ പുലയസമുദായത്തിന്റെ വീരകഥാഗാനമാണ് ഇടനാടൻപാട്ട്. കുട്ടനാട്ടിൽ പരക്കെ പ്രചാരമുള്ളതാണ് ഈ പാട്ടുകൾ. മറിയാമ്മ ജോൺ, കാവാലം രംഭ, ഇട്ട്യാതി പണിക്കൻ തുടങ്ങിയ പഴയ തലമുറയിലെ പാട്ടുകാരുടെ നാവിൻതുമ്പിൽനിന്ന് ഈ പാട്ടുകൾ ശേഖരിക്കപ്പെട്ടിട്ടുണ്ട്.

കുട്ടനാട്ടിലെ പഴമ്പാട്ടുകളുടെ ആദ്യ സമാഹർത്താവ് വെട്ടിയാർ പ്രേംനാഥായിരുന്നു. ഇപ്പോൾ സി ജെ കുട്ടപ്പൻ

സി ജെ കുട്ടപ്പൻ

സി ജെ കുട്ടപ്പൻ

അടക്കമുള്ളവരുടെ വാമൊഴിച്ചെത്തങ്ങളിൽ ആ കഥാഗാനങ്ങളുണ്ട്. ചെറിയ പാട്ടുകളെപ്പോലെയല്ല കഥാഗാനങ്ങൾ. അത്‌ പാടുകയല്ല കെട്ടുകയാണ് എന്ന്‌ പറയേണ്ടി വരും. പാട്ട്‌ പാടുന്നവരുടെ ഭാവനയും ക്രാഫ്റ്റും അനുസരിച്ച് കഥാഗാനങ്ങൾ തിടംവെച്ചുവരികയാണ്. അതുകൊണ്ടാണ് ഇടനാടൻപാട്ടും ചെങ്ങന്നൂരാതിയും മറ്റും പല ആൾക്കാർ പാടുമ്പോൾ വരികളുടെ എണ്ണത്തിൽ വ്യത്യാസം വരുന്നത്. ഒരാൾതന്നെ വിവിധ സന്ദർഭങ്ങളിൽ പാടുമ്പോഴും വരികളിൽ ഏറ്റക്കുറച്ചിലുകളുണ്ടാവും. കഥ കൂടാതെ ഒരുക്കുശീലുകളും നികത്തുമൊഴികളുമടങ്ങുന്ന മോട്ടിഫുകളാണ് പാട്ടുകാരുടെ ഉള്ളിലുണ്ടാവുക. പാട്ടുപാടുന്ന സന്ദർഭത്തിൽ അപ്പപ്പോൾ അവർ കെട്ടിയുണ്ടാക്കും. ഇതാണ് പാട്ടിന്റെ കെട്ടുമുറ. ഇന്നിങ്ങനെ പാട്ട്‌ കെട്ടിയുണ്ടാക്കാനറിയുന്നവർ കുറവാണ്. മിക്കവരും ഏതെങ്കിലും ഒരു പാട്ടുപാഠത്തെ കാണാതെ പഠിച്ച് റിപ്പീറ്റ് ചെയ്യുകയാണ്. അവിടെ സംഗീതമുണ്ടാവാം. പക്ഷേ സർഗാത്മകത കുറയും.

അയ്മനം ജോൺ:  ഇങ്ങനെ കഥയെ പാട്ടായി കെട്ടിയുണ്ടാക്കുന്ന മാതൃക കുഞ്ചൻനമ്പ്യാർക്ക്‌ ലഭിച്ചത് ഇവിടെ നിന്നാവണം. തകഴി ക്ഷേത്രത്തിലായിരുന്നു അദ്ദേഹത്തിന്റെ പെർഫോർമൻസ് നടന്നിരുന്നതെന്ന്‌ കേട്ടിട്ടുണ്ട്.

അജു കെ നാരായണൻ: തകഴി ക്ഷേത്രത്തിന് ഒരു ബൗദ്ധപാരമ്പര്യംകൂടിയുണ്ട്. 'തകഴിയിലെ വല്യെണ്ണ' അതിന്റെ ശേഷിപ്പായി സംസ്കാരചരിത്രകാരർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ബുദ്ധവിഹാരങ്ങളിൽ ആരാധന മാത്രമല്ല ചികിത്സയും നടന്നിരുന്നുവത്രേ. തകഴി ശാസ്താക്ഷേത്രത്തിൽ രോഗം മാറാനാണ് എണ്ണ നൽകിപ്പോരുന്നത്. ഇപ്പോഴുമിത് നടക്കുന്നുണ്ട്. വിവിധ പച്ചമരുന്നുകൾ ചേർത്തുണ്ടാക്കുന്നതാണ് വല്യെണ്ണ. ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള തിരുവിഴക്ഷേത്രത്തിലുമുണ്ട് ചികിത്സ. തകഴിക്കടുത്താണ് കരുമാടി എന്ന സ്ഥലം. ഇവിടെയാണ് 'കരുമാടിക്കുട്ടൻ' എന്നറയിപ്പെടുന്ന ബുദ്ധപ്രതിമ നിലകൊള്ളുന്നത്. മാവേലിക്കരയിലുമുണ്ട് ഒരു ബുദ്ധപ്രതിമ. അല്പംകൂടി തെക്കോട്ടുപോയാൽ നാം ഭരണിക്കാവ് പള്ളിക്കലിലെത്തും.

അവിടുത്തെ ക്ഷേത്രവളപ്പിൽ 'പള്ളിക്കൽ പുത്തരച്ചൻ' എന്നറിയപ്പെടുന്ന ബുദ്ധപ്രതിമയുണ്ട്. ഇവിടങ്ങളിലൊക്കെ ബുദ്ധമതവുമായി ബന്ധപ്പെട്ട് തീർത്തും പ്രാദേശികമായ ചില ആചാരങ്ങൾ നിലനിൽക്കുന്നതായും കാണാം. ആഗോളബുദ്ധമതത്തിൽ ഇത്തരം ആചാരപദ്ധതികളൊന്നും കാണുകയില്ല. പക്ഷേ ഇവിടെ, തീർത്തും കേരളീയമെന്നോ പ്രാദേശികമെന്നോ പറയാവുന്ന തരത്തിലുള്ള ചില നാട്ടാചാരങ്ങളും വഴിപാടുവ്യവസ്ഥകളുമൊക്കെ നിലനിൽക്കുന്നുണ്ട്. ഇങ്ങനെ നോക്കുമ്പോൾ കുട്ടനാടിന് സമൃദ്ധമായ ബൗദ്ധപൈതൃകം കൂടിയുണ്ടെന്ന്‌ പറയാനാവും.

എസ് ഹരീഷ്: ഇന്നത്തെ റിലീജിയന്റെ അടിസ്ഥാനത്തിലാണ് നമ്മൾ പഴയ ബുദ്ധിസത്തെപ്പറ്റി ചിന്തിക്കുന്നത്. ഇന്ന് ഹിന്ദുമതം, ക്രിസ്തുമതം എന്നൊക്കെപ്പറയുന്ന രീതിയിൽ പഴയ മതാനുഭവത്തെ നോക്കിക്കാണരുത്. വ്യവസ്ഥാപിതമതം എന്ന കൺസെപ്റ്റുതന്നെ പോർച്ചുഗീസുകാരുടെ വരവിനുശേഷമാണല്ലോ ഉണ്ടായിവരുന്നത്.

അജു കെ നാരായണൻ: അതെ. പൂർണമായും ശരിയാണ്. ആധുനികപൂർവകാലത്ത് മതം മറ്റൊരു രീതിയിലാണ് ഇവിടെ പ്രവർത്തിച്ചിരുന്നതെന്ന്‌ കാണാം. വടക്കുനിന്നാണ് ബുദ്ധമതക്കാരും ബുദ്ധമതാശയങ്ങളും കേരളത്തിലേക്ക്‌ വന്നതെന്നാണ് ചില ചരിത്രപണ്ഡിതരുടെ പക്ഷം. എന്നാൽ അതുശരിയല്ല. ശ്രീലങ്കയിൽ നിന്നാണവ വരുന്നതെന്ന് സൂക്ഷ്മനിരീക്ഷണത്തിൽ മനസ്സിലാവും. ഉദാഹരണത്തിന് ആലപ്പുഴ ജില്ലയിൽത്തന്നെയുള്ള ബുദ്ധപ്രതിമകളുടെ ഐക്കണോഗ്രഫി പരിശോധിക്കുക. എഡി 7‐8 നൂറ്റാണ്ടുകളിൽ നിർമിക്കപ്പെട്ടിട്ടുള്ള ഈ പ്രതിമകളുടെ ലാവണ്യപരതയെ നിർണയിച്ചതും സ്വാധീനിച്ചതും ശ്രീലങ്കയുടെ തലസ്ഥാനമായിരുന്ന അനുരാധപുരത്തെ ബുദ്ധപ്രതിമകളുടെ ഈളചാരുതയാണ്.

അയ്മനം ജോൺ: ഇവിടുന്ന് അങ്ങോട്ടേക്കുപോകാനുള്ള സാധ്യതയുമില്ലേ?

അജു കെ നാരായണൻ: ഇല്ല. തീരെയില്ല. കാരണം അശോകചക്രവർത്തി ബുദ്ധമതം സ്വീകരിച്ചശേഷം സംഘമിത്രയെയും മഹിന്ദനെയും ബുദ്ധമതപ്രചരണാർഥം ശ്രീലങ്കയിലേക്ക് അയക്കുന്നുണ്ട്. അതിനെത്തുടർന്നാണ് അനുരാധപുരം കേന്ദ്രമാക്കിക്കൊണ്ട് ബുദ്ധമതം അവിടെ ഇതൾ വിടർന്ന് വികസ്വരമാകുന്നത്. അവിടെനിന്നാണ് ബുദ്ധമതം കേരളത്തിലേക്ക് എത്തിയെന്ന് നിസ്സംശയം പറയാവുന്നതാണ്. പക്ഷേ ഇവിടെയെത്തിയ ബുദ്ധമതം ഇവിടുത്തെ പ്രകരണങ്ങൾക്കനുസരിച്ച് മറ്റൊന്നായി മാറുകയാണുണ്ടായത്.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

അതുകൊണ്ട് നേപ്പാളിലോ ബർമയിലോ നിലനിൽക്കുന്ന ബുദ്ധമതത്തിന്റെ സ്കെയിൽ ഉപയോഗിച്ചുകൊണ്ട് ഇവിടുത്തെ ബുദ്ധമത ട്രേസുകൾ അളക്കാൻ ശ്രമിച്ചാൽ നിരാശയായിരിക്കും ഫലം. കുട്ടനാട്ടിലെ വയലേലകളിൽ എലിയിറങ്ങി നെല്ലുവെട്ടാതിരിക്കാൻ കരുമാടിക്കുട്ടന് കറ്റ നേരുന്ന ഏർപ്പാടുണ്ട് ഇവിടെ. കരുമാടിക്കുട്ടന് എണ്ണ നേരുന്ന പതിവുണ്ട്. കരുമാടിക്കുട്ടന്റെ വിഗ്രഹത്തിലൊഴിച്ച എണ്ണ ഔഷധഗുണമുള്ളതായി മാറും എന്നാണ്‌ നാട്ടുവിശ്വാസം. മനുഷ്യശരീരത്തിന് ചതവ്‌ സംഭവിച്ചാലോ ആടുമാടുകൾക്ക് രോഗം വന്നാലോ ഈ എണ്ണ ഫലപ്രദമാണെന്ന് നാട്ടുകാർ വിശ്വസിക്കുന്നു. ഈ നാട്ടാചാരങ്ങളും നാട്ടുവിശ്വാസങ്ങളും കരുമാടിക്കുട്ടനുമായി ബന്ധപ്പെട്ട നാട്ടുകഥകളുമൊക്കെ മെയിൻസ്ട്രീം ബുദ്ധമതത്തിന്റെ അപനിർമാണമാണ് യഥാർഥത്തിൽ നടത്തുന്നത്.

എസ് ഹരീഷ്: കരുമാടിക്കുട്ടൻ ബുദ്ധനാണെന്ന്‌ പറയുന്നതുപോലെ കുമരകത്തെ മുത്തൻ നടയിലെ മുത്തൻ ബുദ്ധനാകാൻ സാധ്യതയുണ്ട്. കുമരകത്തുമാത്രമല്ല കുട്ടനാട്ടിൽ പലയിടത്തും മുത്തൻ നടകളുണ്ട്. മുത്തനുമായി ബന്ധപ്പെട്ട ഒരു നാട്ടുകഥയുണ്ട്. ഒരിക്കൽ ഒരു പുലയൻ പറമ്പ്‌ കിളച്ചുകൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ അതുവഴി ഒരു സന്ന്യാസി വന്നു. ചിലപ്പോൾ ബുദ്ധസന്ന്യാസിയുമാകാം. സന്ന്യാസി പുലയനോട് വെള്ളം ചോദിച്ചു. പക്ഷേ വെള്ളം കൊടുത്തില്ല. പിന്നെയും വെള്ളം ചോദിച്ചപ്പോൾ അയാൾ വെള്ളമെടുക്കാൻ പോയി. വെള്ളവുമായി തിരിച്ചുവന്നപ്പോൾ പറമ്പുമുഴുവൻ കിളച്ചിട്ടിരിക്കുന്നു. സന്ന്യാസിയെ കാണുന്നുമില്ല. ഈ സങ്കല്പത്തിലാണ് മുത്തന്റെ നടയുണ്ടായതെന്ന് പഴമക്കാർ പറഞ്ഞുകേട്ടിട്ടുണ്ട്. ഇപ്പോഴത് ശിവക്ഷേത്രമെന്ന നിലയിലേക്ക്‌ മാറിയിട്ടുണ്ട്.

അജു കെ നാരായണൻ: ബുദ്ധസന്ന്യാസിയെക്കുറിച്ച് പറഞ്ഞപ്പോഴാണ് മറ്റൊരു കാര്യം ഓർമ വരുന്നത്. കേരളത്തിലെ ബുദ്ധമതപാരമ്പര്യത്തെക്കുറിച്ച് ഞാൻ ഗവേഷണം നടത്തുന്ന കാലത്ത് നിരവധി നാട്ടുകഥകളും ആഖ്യാനങ്ങളുമൊക്കെ ഫീൽഡ് വർക്കിലൂടെ ശേഖരിക്കുകയുണ്ടായി. അങ്ങനെയാണ് കുട്ടനാട്ടിൽ പറയുന്ന ഒരു ശൈലീവഴക്കത്തിലേക്ക് എന്റെ ശ്രദ്ധപതിയുന്നത്. 'മഞ്ഞക്കൊണദോഷം പറയുക' എന്നൊരു ഫോക്ക് ഇഡിയം ഇവിടെ പ്രചാരത്തിലുണ്ട്.

ആരെങ്കിലും കൂടുതൽ ഉപദേശിക്കാൻ വരുമ്പോൾ 'മഞ്ഞക്കൊണദോഷം പറയണ്ട' എന്ന്‌ കുട്ടനാട്ടുകാർ പ്രതികരിക്കുക പതിവാണ്. ഈ നാടൻശൈലിയുടെ നിഷ്പത്തി അന്വേഷിച്ചപ്പോൾ ബോധ്യപ്പെട്ടകാര്യം എന്തെന്നാൽ മഞ്ഞയുടുത്ത ബുദ്ധഭിക്ഷുക്കൾ നാട്ടുകാരെ ഉപദേശിക്കുമായിരുന്നുവെന്നാണ്. മഞ്ഞയുടുത്തവന്റെ ഗുണദോഷം പറച്ചിലാണ് 'മഞ്ഞക്കൊണദോഷ'മായി മാറിയതത്രേ. കുട്ടനാടിന്റെ ബുദ്ധമതപാരമ്പര്യത്തിലേക്ക്‌ വിരൽചൂണ്ടുന്നതാണ് ഈ ഭാഷാശൈലിയും.

എസ് ഹരീഷ്: കുട്ടനാട്ടിൽ സർപ്പാരാധനയ്ക്ക് വലിയ പ്രാധാന്യവും പ്രചാരവുമുണ്ടല്ലോ. അതിന്‌ ബുദ്ധമതവുമായി എന്തെങ്കിലും ബന്ധമുണ്ടോ?

അജു കെ നാരായണൻ: ചരിത്രപഠിതാക്കൾ നാഗാരാധനയും ബുദ്ധമതവും തമ്മിലുള്ള ബന്ധം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കുട്ടനാടിന്റെ ഓരത്തുള്ള മണ്ണാറശ്ശാല നാഗരാജക്ഷേത്രം, വെട്ടിക്കോട് ക്ഷേത്രം എന്നിവ പ്രസിദ്ധിയാർജിച്ച നാഗാരാധനാകേന്ദ്രങ്ങളാണ്. മാത്രമല്ല മറ്റു ക്ഷേത്രങ്ങളിലും ഉപദേവതയെന്ന നിലയിൽ സർപ്പപ്രതിഷ്ഠയുണ്ട്. കളമെഴുത്തും പാട്ടും പോലെയുള്ള ആചാരവിശേഷങ്ങളും കുട്ടനാട്ടിലുണ്ട്. ജെയിംസ് ഫെർഗ്യൂസന്റെ 'ട്രീ ആന്റ് സെർപെന്റ് വർഷിപ്പ്' എന്ന ഗ്രന്ഥം ഇന്ത്യയിലെ സർപ്പാരാധനയുടെയും വൃക്ഷാരാധനയുടെയും ചരിത്രം അന്വേഷിക്കുന്നതാണ്.

ഇനി മറ്റൊരു വിഷയത്തിലേക്ക്‌ കടക്കാം. കുട്ടനാട്ടിലെ പലയിടങ്ങളിലും കൊയ്ത്തിനുശേഷം വയൽവാണിഭം നടന്നിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. വയലിലേക്ക് ചന്ത ഇറങ്ങിവരുന്നതാണത്. പാക്കിൽ എന്ന സ്ഥലത്ത് സംക്രമവാണിഭമുണ്ട്.

ഇനി മറ്റൊരു വിഷയത്തിലേക്ക്‌ കടക്കാം. കുട്ടനാട്ടിലെ പലയിടങ്ങളിലും കൊയ്ത്തിനുശേഷം വയൽവാണിഭം നടന്നിരുന്നതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്. വയലിലേക്ക് ചന്ത ഇറങ്ങിവരുന്നതാണത്. പാക്കിൽ എന്ന സ്ഥലത്ത് സംക്രമവാണിഭമുണ്ട്. നീണ്ടൂരും അയ്മനത്തും ഇത്തരം വയൽവാണിഭങ്ങൾ നടന്നിരുന്നതായി അറിയാമോ?

എസ് ഹരീഷ്: ഞങ്ങളുടെ പാടങ്ങളിൽ ഉണ്ടായിരുന്നില്ല. കാരണം കൃഷി കഴിഞ്ഞാൽ ഉടൻ വയലിൽ വെള്ളം കയറ്റുമായിരുന്നു. കരപ്പാടങ്ങളിലേ വാണിഭം നടക്കൂ. പുഞ്ചപ്പാടത്ത്‌ നടക്കില്ല. കുട്ടനാടിന്റെ കിഴക്കൻഭാഗത്ത് കരപ്പാടങ്ങളുണ്ട്. നീണ്ടൂരിന്റെയും കൈപ്പുഴയുടെയും കിഴക്കൻഭാഗത്ത് കുറച്ച് കരപ്പാടങ്ങളുണ്ടായിരുന്നു.

അയ്മനം ജോൺ: അയ്മനത്തിന്റെ ചില ഭാഗങ്ങൾ കരപ്പാടങ്ങളായിരുന്നു. രവീശ്വരം കരപ്പാടമായിരുന്നു. ഉണ്ണി ആറിന്റെ കഥകളിൽ ഈ സ്ഥലം വരുന്നുണ്ടല്ലോ. രവീശ്വരം പണ്ട് യുദ്ധക്കളമായിരുന്നുവെന്നും കേട്ടിട്ടുണ്ട്. ഈ പാടശേഖരത്തുനിന്ന് അസ്ഥികൂടങ്ങൾ കണ്ടെടുത്തതായി കേട്ടിട്ടുണ്ട്. അവിടുത്തെ പഴയ ക്ഷേത്രമതിൽക്കെട്ടിൽ പീരങ്കിത്തുളകളും കാണാൻ കഴിഞ്ഞിരുന്നു.

എസ് ഹരീഷ്: ഇന്ത്യ സ്വതന്ത്രമാകുന്നതിനുമുമ്പുള്ള ഒരു തിരുവിതാംകൂർ പാഠപുസ്തകം വായിക്കാനിടയായി. സ്കൂളിൽ പഠിപ്പിച്ചുകൊണ്ടിരുന്ന ചരിത്രപുസ്തകമായിരുന്നു അത്. അതിൽ പറയുന്ന ഒരു കാര്യം, ടിപ്പു നമ്മെ ആക്രമിക്കാൻ വന്നപ്പോൾ ടിപ്പുവിനെ നേരിടാൻ തീരുമാനിച്ചിരുന്ന സ്ഥലം കുട്ടനാടായിരുന്നുവെന്നാണ്. നീണ്ടൂർ മുതൽ കുമരകംവരെയുള്ള സ്ഥലമായിരുന്നു അതിനായി കണ്ടുവെച്ചിരുന്നത്. ചേറും ചെളിയും നിറഞ്ഞ ഈ സ്ഥലത്ത് വെള്ളം കയറ്റിയും ഇറക്കിയും ടിപ്പുവിന്റെ കടന്നുകയറ്റം തടയാമെന്ന്‌ കരുതിയിരുന്നു.

അജു കെ നാരായണൻ: കുട്ടനാട്ടിൽ പരക്കെ പ്രചാരത്തിലുള്ള പുരാവൃത്തമാണ് നെന്മാണിക്കവുമായി ബന്ധപ്പെട്ട കഥ. കർഷകരുടെ സ്വപ്നമായിരുന്നു നെന്മാണിക്കം. നെൽക്കതിരിന്റെ അറ്റത്തെ ഒരു മണി, മാണിക്കമായി വിളയുമെന്നതാണ് ഈ സങ്കല്പം. നെന്മാണിക്കം ലഭിക്കുന്നതോടെ സർവവിധ ഐശ്വര്യങ്ങളും കൈവരും.

ഭാഗ്യമുള്ളയാൾക്കുമാത്രമേ നെന്മാണിക്കം ലഭിക്കുകയുള്ളൂ! സമ്പന്നരെ ചൂണ്ടിക്കാട്ടി അവർക്ക് നെന്മാണിക്കം കിട്ടിയാതാണെന്ന കഥകൾ പഴമക്കാർ പറയും. നെന്മാണിക്കം വിളഞ്ഞ കായലായി മാണിക്കമംഗലം കായലിനെ നാട്ടുകാർ വിശേഷിപ്പിച്ചുപോരുന്നു.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

കർഷകരുടെ അനുദിനയാഥാർഥ്യമായ നെന്മണിയെ അധികരിച്ച്‌ കെട്ടിയുണ്ടാക്കിയ ഈ പുരാവൃത്തം വെറും കെട്ടുകഥയായി തള്ളിക്കളയാൻ സാധിക്കില്ല. ഒരു പക്ഷേ ഈ രൂപകാത്മക സൃഷ്ടിയെ മുൻനിർത്തി കുട്ടനാട്ടിലെ ജന്മി‐കുടിയാൻ ബന്ധത്തിലെ സമ്പദ്വ്യവസ്ഥ അനാവരണം ചെയ്യാനായേക്കും. കഥകൾ 'വെറുംകഥ'കളല്ലെന്ന്‌ സാരം.

എസ് ഹരീഷ്: നെന്മാണിക്കത്തിന്റെ കഥ ഞാൻ നോവലിൽ ഉപയോഗിച്ചിട്ടുണ്ട്. വിശ്വനാഥക്കുറുപ്പിന്റെ പുസ്തകത്തിലും ഈ കഥ പറയുന്നുണ്ട്.

അയ്മനം ജോൺ: കുട്ടനാട്ടിലെ നെൽകൃഷിയുടെ ചരിത്രം എന്നാണ് ആരംഭിക്കുന്നത്?

എസ് ഹരീഷ്: കൃഷി പണ്ടേ തുടങ്ങിയതാവാം. പക്ഷേ വ്യാപകമായ തരത്തിൽ ഇവിടെ കൃഷി ആരംഭിച്ചിട്ട് ഏകദേശം 350 വർഷങ്ങളേ ആയിട്ടുണ്ടാവാൻ സാധ്യതയുള്ളൂ.

അയ്മനം ജോൺ: ചൈനയിലാണ് നെൽകൃഷിയുടെ ആരംഭമെന്ന്‌ വായിച്ചിട്ടുണ്ട്.

എസ് ഹരീഷ്: കിട്ടുന്നതെന്തെങ്കിലും കഴിക്കുകയെന്ന സ്വഭാവമായിരുന്നു നമുക്കുണ്ടായിരുന്നത്. നെല്ലരി കേരളീയരുടെ പ്രധാന ഭക്ഷണമായിത്തീർന്നത് പിൽക്കാലത്താണ്. ഒരു നേരമെങ്കിലും കഞ്ഞി കിട്ടായാൽ മതിയെന്ന ആഗ്രഹമേ ഉണ്ടായിരുന്നുള്ളൂ. രാജാവേ കഞ്ഞി കുടിക്കുന്നുണ്ടായിരുന്നുള്ളൂ. ചില നമ്പൂതിരിമാരും കഞ്ഞി കുടിച്ചിട്ടുണ്ടാവാം.

അജു കെ നാരായണൻ: കുട്ടനാട്ടുകാർക്ക് സവിശേഷമായ ചില കളികളുണ്ട്. കമ്പുകളിപോലുള്ള കളികൾ. ഓണക്കാലത്തുമാത്രം കളിക്കുന്ന തിരുവാതിരയുണ്ട്. നാടൻ തിരുവാതിര എന്നുപറയും. അത് ധനുമാസത്തിൽ കാണുന്ന തിരുവാതിരയേ അല്ല. ആണും പെണ്ണും ചേർന്നാണ് നാടൻ  തിരുവാതിരയൊരുക്കുന്നത്. കീഴാള സമുദായങ്ങൾക്കിടയിൽ ഈ തിരുവാതിരകളിക്ക് ഏറെ പ്രചാരമുണ്ട്.

എസ് ഹരീഷ്:  കുഞ്ചൻ നമ്പ്യാരുടെ ഘോഷയാത്ര എന്ന ഓട്ടൻതുള്ളലിൽ വിവിധ കളികളെപ്പറ്റി പറയുന്നുണ്ട്. അതിൽ തട്ടിൻമേൽക്കളി (തട്ടുമ്മേൽക്കളി) എന്നൊരിനത്തെപ്പറ്റിയും പറയുന്നുണ്ട്. ഈ കളി ഇപ്പോഴും ബാക്കി നിൽക്കുന്നത് നീണ്ടൂർ അമ്പലത്തിൽ മാത്രമാണെന്ന്‌ തോന്നുന്നു. പഴയതുപോലെയാണോ കളിക്കുന്നത് എന്നെനിക്കറിഞ്ഞുകൂടാ. എന്നാൽ തട്ടിൻമേൽക്കളി ഇപ്പോഴുമുണ്ട്. അതുപോലെ കുട്ടനാടിന്റെ പലയിടങ്ങളിലും കളിത്തട്ടുകളുണ്ടായിരുന്നു. വെടിവട്ടം പറഞ്ഞിരിക്കാനുള്ള സ്ഥലങ്ങളാണിന്നവ.

അജു കെ നാരായണൻ: കുട്ടനാട്ടിലെ പഴയ ക്രൈസ്തവദേവാലയങ്ങളിലെ ആചാരാനുഷ്ഠാനങ്ങൾ ഹൈന്ദവാരാധനയുമായി കലർന്ന്‌ കിടക്കുന്നതുകാണാം. എടത്വാ പള്ളിയിൽ കൊടിമരമുണ്ട്. ആ കൊടിമരത്തിൽ വിശ്വാസികൾ വന്ന് എണ്ണയൊഴിക്കുകയും അവയിൽ അല്പം പകർന്നെടുത്ത് തിരിച്ചുകൊണ്ടുപോവുകയും ചെയ്യും. കൊടിമരത്തിൽ അർപ്പിച്ചതോടെ എണ്ണയ്ക്ക് ഔഷധഗുണം ലഭിച്ചുവെന്നാണ് വിശ്വാസം.

എസ്‌ ഹരീഷ്‌

എസ്‌ ഹരീഷ്‌

കരുമാടിക്കുട്ടന്റെ സന്നിധിയിലും ചില ഹൈന്ദവ ക്ഷേത്രങ്ങളിലും ഈ ആചാരം നിലനിൽക്കുന്നതായി കാണാം. പഴയ കേരളത്തിൽ മതം പ്രവർത്തിച്ചത് ഇങ്ങനെ കലർന്നൊഴുകിക്കൊണ്ടാണ്. ഐഡന്റിറ്റിയേക്കാൾ ഹൈബ്രിഡിറ്റി പ്രധാനമാകുന്ന സന്ദർഭങ്ങൾ ഏറെ കാണാനാവും. ഡോ. എം ജി എസ് നാരായണൻ രചിച്ച 'കൾച്ചറൽ സിംബയോസിസ് ഇൻ കേരള' എന്ന പുസ്തകത്തിൽ കൊള്ളൽ‐കൊടുക്കലുകൾ പ്രധാനമാവുന്നതിനെപ്പറ്റി സൂചിപ്പിക്കുന്നുണ്ടല്ലോ. ഇതിന്റെ നിരവധി സൂചകങ്ങൾ കുട്ടനാടൻ സാംസ്കാരികതയിൽ കണ്ടെത്താൻ കഴിയും.

എസ് ഹരീഷ്: കുട്ടനാട്ടിൽ ക്രിസ്ത്യൻസമുദായത്തിന് വളരെ പ്രാമുഖ്യമുണ്ടായിരുന്നു. പാട്ടക്കാരായ കൃഷിക്കാരിൽ കൂടുതൽ ക്രിസ്ത്യാനികളായിരുന്നു. നമ്പൂതിരിമാരുടെ ഭൂമി പാട്ടത്തിലെടുത്തവരിൽ ഭൂരിഭാഗവും ക്രിസ്ത്യൻ സമുദായക്കാരായിരുന്നു.

അയ്മനം ജോൺ: അമ്പലപ്പുഴ, തകഴി പ്രദേശങ്ങളിൽ ക്രിസ്ത്യൻ കുടുംബങ്ങളേ ഇല്ലാതിരുന്ന കാലയളവിലൂടെയാണ് തകഴിയുടെ കയർ കടന്നുപോയിട്ടുള്ളത്.

എസ് ഹരീഷ്: ഒരുപക്ഷേ തകഴി ഭാഗത്തേക്ക് ക്രിസ്ത്യാനികൾ പിന്നീടാവാം എത്തിയത്. ഞാൻ നീണ്ടൂർ, കൈപ്പുഴ ഭാഗത്തെ കാര്യമാണ് സൂചിപ്പിച്ചത്. ഐതിഹ്യമാലയിൽ ഇത്‌ സംബന്ധിച്ച ഒരു കഥതന്നെയുണ്ട്. പണ്ട് വെളളപ്പൊക്കമുണ്ടായ സമയത്ത് പുളിങ്കുന്ന് രാജ്ഞിക്ക് രക്ഷപെടാൻ കഴിയാതെ വരുന്നു.

രാജ്ഞിയെ രക്ഷിക്കേണ്ട നായന്മാർ ആദ്യംതന്നെ ഓടി രക്ഷപ്പെട്ടുകളഞ്ഞു. പിന്നീട് സ്ഥലത്തെ എതാനും ക്രിസ്ത്യാനികൾ വന്നാണ് രാജ്ഞിയെ വള്ളത്തിൽ കയറ്റി നീണ്ടൂർ കൈപ്പുഴയിൽ എത്തിച്ച്‌ രക്ഷപ്പെടുത്തുന്നത്.

തന്നെ രക്ഷിക്കാതെ ഓടിയൊളിച്ച നായന്മാർ ഗതിപിടിക്കാതെ പോകട്ടെയെന്ന് രാജ്ഞി ശപിക്കുന്നതായാണ് ആ കഥ.
ഭൂപരിഷ്കരണം വന്നപ്പോൾ ഭൂമി കൂടുതലും പതിച്ചുകിട്ടിയത് ക്രിസ്ത്യാനികൾക്കായിരുന്നു എന്നാണ് എനിക്ക്‌ തോന്നുന്നത്. ഞങ്ങളുടെ ഏരിയയിലെ അനുഭവം അതാണ്. ആ സമയത്തും അതിനുമുമ്പും പാട്ടകൃഷിക്കാർ അവരായിരുന്നതുകൊണ്ടാണ് അങ്ങനെ സംഭവിച്ചത്.

അയ്മനം ജോൺ: ഓണർഷിപ്പ് കൂടുതലും ഇല്ലങ്ങൾക്കായിരുന്നെങ്കിലും കൃഷിക്കാരിൽ നല്ലൊരു ശതമാനം ക്രിസ്ത്യാനികളായിരുന്നു.

എസ് ഹരീഷ്:  ഓണർമാരൊന്നും ഈ പാടങ്ങൾ കണ്ടിട്ടേയുണ്ടാവില്ല. ക്രിസ്ത്യാനികളെ കൂടാതെ ഈഴവരും നായന്മാരും പാട്ടകൃഷിക്കാരായുണ്ടായിരുന്നു.

അജു കെ നാരായണൻ: കുട്ടനാടിനെ സംബന്ധിച്ച മറ്റൊരു നിരീക്ഷണം പറയട്ടെ. പ്രാചീനമായ നിരവധി അയ്യപ്പക്ഷേത്രങ്ങളുള്ള സ്ഥലമാണ് കുട്ടനാട്. അയ്യപ്പ കൾട്ടും ബുദ്ധതവുമായുള്ള ബന്ധം ചരിത്രകാരന്മാർ ചൂണ്ടിക്കാട്ടിയിട്ടുമുണ്ട്.

ഇതെല്ലാം കുട്ടനാടിന്റെ സാംസ്കാരികതയുടെ അടയാളങ്ങളായി മനസ്സിലാക്കേണ്ടതുണ്ട്. ഇതിൽനിന്ന്‌ ഭിന്നമായ മറ്റൊരു കാര്യം ദലിത് ജനതയുടെ മതപരിവർത്തനവുമായി ബന്ധപ്പെട്ടതാണ്.

ചിത്രീകരണം: കെ സുധീഷ്‌

ചിത്രീകരണം: കെ സുധീഷ്‌

നിരവധി കീഴാളസമൂഹങ്ങൾ ക്രിസ്തുമതം സ്വീകരിക്കുകയുണ്ടായല്ലോ. കുട്ടനാടിനും മതപരിവർത്തനത്തിന്റെ ചരിത്രം ഏറെ പറയാനുണ്ട്. പ്രിൻസ് അയ്മനത്തിന്റെ 'പൊതിച്ചോറ് നേർച്ച' പോലുള്ള ചെറുകഥകൾ ഈ ചരിത്രത്തിലേക്കുള്ള സാഹിതീയമായ വിരൽചൂണ്ടലുകളാണ്.

എസ് ഹരീഷ്: മാന്നാനം പള്ളി ദലിതരുടെ പള്ളിയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. അതായത് ദലിതരായിരുന്നു അവിടെ കൂടുതലും ഉണ്ടായിരുന്നത്. സിഎംഐക്കാരുടെ പ്രധാന സ്ഥലം മാന്നാനം ആയിരുന്നല്ലോ. ചാവറയച്ചൻ കുട്ടനാട്ടുകാരനാണ്.  സിഎംഐയിലെ പുരോഹിതന്മാരിലധികവും കുട്ടനാട്ടുകാരായിരുന്നു.

അയ്മനം ജോൺ: ഒരു ഇൻസ്റ്റിറ്റ്യൂഷൻ എന്ന രീതിയിൽ സ്വാധീനം ചെലുത്തിയത് പള്ളികളാണ്. ക്ഷേത്രങ്ങൾക്ക് അങ്ങനെയൊരു ഇൻസ്റ്റിറ്റ്യൂഷന്റെ സ്വഭാവമില്ല.

എസ് ഹരീഷ്: പക്ഷേ പല ക്ഷേത്രങ്ങളുടെയും പാട്ടങ്ങൾ വന്നുകൊണ്ടിരുന്നത് കുട്ടനാട്ടിൽനിന്നായിരുന്നു. ഉദാഹരണമായി ഏറ്റുമാനൂർ ക്ഷേത്രത്തിലേക്കുള്ള സ്വത്തുവകകൾ വന്നുകൊണ്ടിരുന്നത് നീണ്ടൂരിന്റെ പടിഞ്ഞാറൻ മേഖലകളിൽനിന്നായിരുന്നു. അത്രയും സ്വത്തുക്കൾ ക്രിസ്തീയ പള്ളികൾക്കില്ലായിരുന്നു. ഇവിടുത്തെ ഇല്ലങ്ങളുടെയും സാമ്പത്തിക സ്രോതസ്സ് കുട്ടനാടായിരുന്നു. ഇതിന്റെ തുടർച്ചയെന്ന നിലയിലാണ് അമ്പലങ്ങളിൽ പറയെടുപ്പ് വരുന്നത്. പറയെന്നത് നെൽപ്പിരിവാണ്, പണമാണ്.

അജു കെ നാരായണൻ: ശരിയാണ്. പറയെടുപ്പിന്റെ ഭാഗമായി നെല്ല് ചാക്കിൽ ചുമന്നുകൊണ്ടുപോകുവാൻ പ്രത്യേകം ചുമട്ടുകാർ തന്നെയുണ്ട്. എന്റെ സ്ഥലമായ പള്ളിപ്പാട് അപ്പർ കുട്ടനാടൻ ഗ്രാമമാണ്. എന്നാൽ തൊട്ടപ്പുറത്ത് ഓണാട്ടുകര ആരംഭിക്കുകയാണ്. അവിടെയും കാണാം ഈ നെല്ലെടുപ്പ്. ജീവിതയെഴുന്നെള്ളത്തിന്റെ ഭാഗമായി വിവിധ ക്ഷേത്രങ്ങളിൽ നിന്നെത്തുന്നവർ നെൽപ്പറ നടത്തിപ്പോകുന്ന സമ്പ്രദായം ഇപ്പോഴും തുടരുന്നുണ്ട്.

പക്ഷേ കുട്ടനാടൻ കൾച്ചറിൽനിന്ന് വളരെ വലിയ വ്യത്യാസം ഓണാട്ടുകരയിലുണ്ട്. ഭാഷയിൽത്തന്നെ വ്യത്യാസം വരുന്നുണ്ട്. ഉത്സവങ്ങളിലും കാണാം വലിയ വ്യത്യാസം. ഭൂപ്രകൃതിയുടെ മാറ്റം മനുഷ്യപ്രകൃതിയിലും സാംസ്കാരിക പ്രകൃതിയിലും അനുഭവവേദ്യമാണ്.

അയ്മനം ജോൺ: വ്യത്യസ്ത ജാതിമതസമുദായങ്ങൾ തമ്മിൽ സൗഹാർദപരമായ ജീവിതം നയിക്കുന്നവരാണ് കുട്ടനാട്ടുകാർ എന്ന്‌ തോന്നിയിട്ടുണ്ട്. കലാപങ്ങളൊന്നും ഇവിടെ തീരെയുണ്ടായിട്ടില്ലല്ലോ.

അജു കെ നാരായണൻ: ജന്മിത്തത്തിനെതിരെയുള്ള സമരങ്ങളും അതിനെത്തുടർന്ന് ചില പ്രശ്നങ്ങളുമുണ്ടായിട്ടുണ്ട്. അതൊഴിച്ചാൽ വലിയ തോതിലുള്ള ജാതിമതസ്പർധകളോ കലാപങ്ങളോ ഒന്നുമുണ്ടായിട്ടില്ല. വെള്ളപ്പൊക്കം എന്ന വലിയ യാഥാർഥ്യം മുന്നിൽ നിൽക്കുമ്പോൾ അതിനെ നേരിടണമെങ്കിൽ ഒന്നിച്ചുനിന്നല്ലേ പറ്റൂ. പരസ്പരാശ്രയത്വം ഉണ്ടായേ പറ്റൂ.

എസ് ഹരീഷ്: ജന്മി‐കർഷകൻ എന്ന ഘടനയാണ് ബാക്കി എല്ലായിടങ്ങളിലും. എന്നാൽ കുട്ടനാട്ടിൽ ഈ രണ്ടുകൂട്ടരല്ലാതെ മറ്റൊരു കൂട്ടർ കൂടിയുണ്ട് ‐ പാടത്ത് പണിയെടുക്കുന്നവർ. ഇവിടെ ഒരു കൂട്ടർക്കുമാത്രമായി കൃഷി ചെയ്യാൻ പറ്റില്ല. അങ്ങോട്ടുമിങ്ങോട്ടും സഹായിച്ചുകൊണ്ടേ പുഞ്ചപ്പാടങ്ങളിൽ കൃഷിയിറക്കാൻ പറ്റൂ. കൂട്ടുകൃഷിയേ ഇവിടെ സാധ്യമാകൂ. ജാതിമതഭിന്നതകളും മറ്റും ഉണ്ടായിരുന്നെങ്കിലും തീണ്ടലും തൊടീലും കുറവായിരുന്നുവെന്നുവേണം കരുതാൻ. പുലയനും പറയനും ചവിട്ടിമെതിച്ച നെല്ലല്ലേ നമ്പൂതിരി ഉണ്ണുന്നത്! മറ്റൊരു കാര്യംകൂടി‐ ബ്രാഹ്മണർ കൃഷിക്കാരായിരുന്ന അപൂർവസ്ഥലംകൂടിയാണ് കുട്ടനാട്. മങ്കൊമ്പ് സ്വാമിമാർ ഉദാഹരണം. കുട്ടനാടിന്റെ വികസനറിപ്പോർട്‌ തയ്യാറാക്കിയ ഡോ. സ്വാമിനാഥൻ ഈ കുടുംബത്തിലെയാണ്. കെ സി എസ് മണിയുടെ അച്ഛൻ കൃഷിക്കാരനായിരുന്നു.

അജു കെ നാരായണൻ, എസ്‌ ഹരീഷ്‌-ഫോട്ടോ: എ ആർ അരുൺരാജ്‌

അജു കെ നാരായണൻ, എസ്‌ ഹരീഷ്‌-ഫോട്ടോ: എ ആർ അരുൺരാജ്‌

അയ്മനം ജോൺ: ജീവിതത്തിന്റെ കാഴ്ചപ്പാടിനെത്തന്നെ സ്വാധീനിക്കുന്നുണ്ട് ഭൂപ്രകൃതി. തകഴിയെ വായിച്ചാൽ ഇക്കാര്യം കൂടുതൽ മനസ്സിലാക്കാൻ കഴിയും.

എസ് ഹരീഷ്: കുട്ടനാട്ടിലെ പുതിയ കഥയെഴുത്തുകാരാണ് സി സന്തോഷ്കുമാർ, ഷനോജ് ആർ ചന്ദ്രൻ തുടങ്ങിയവർ.

അയ്മനം ജോൺ: അതെ. വളരെ ശ്രദ്ധേയരാണ് രണ്ടുപേരും. അതുപോലെ അരുന്ധതി റോയിയുടെ നോവലിലും കുട്ടനാടൻ പ്രകൃതി നന്നായി നിഴലിച്ചിട്ടുണ്ട്.

എസ് ഹരീഷ്: അയ്മനം എനിക്ക് പരിചയമുള്ള സ്ഥലമാണ്. അപ്പർ കുട്ടനാടിന്റെ ഭാഗമാണവിടം. ഞാൻ കണ്ട കുട്ടനാടൻ കാഴ്ചയല്ല അതിലുള്ളത്. കുട്ടനാടിന്റെ പുറംകാഴ്ചയാണ് ആ എഴുത്തിലുള്ളത്. അരുന്ധതി അയ്മനത്തെ കാണുന്നത് വേറെ തരത്തിലാണ്. ഔട്ട്സൈഡറുടെ കാഴ്ചയ്ക്ക് വ്യത്യാസമുണ്ട്. പക്ഷേ അത്‌ ഗംഭീരമായി ആഖ്യാനം ചെയ്തിട്ടുണ്ട്.അയ്മനം ജോൺ അയ്മനത്തെ കാണുന്നതുപോലെയല്ല അരുന്ധതി റോയി കാണുന്നത്.

അയ്മനം ജോൺ: അരുന്ധതിയുടെ ബാല്യകാലം കടന്നു പോന്ന അയ്മനത്തെ അമ്മവീട് ഒരു സമ്പന്നകുടുംബമാണ്. ഒരു ചെറിയ കുന്നിന്റെ മുകളിലാണ് അത് സ്ഥിതി ചെയ്യുന്നതും. മറ്റു കുടുംബവീടുകളും ആശ്രിതരുമൊക്കെയായുള്ള സമ്പർക്കങ്ങളല്ലാതെ, പൊതുസമ്പർക്കങ്ങൾ അവർക്ക്  കുറവായിരുന്നതായാണ് ശ്രദ്ധിച്ചിട്ടുള്ളത്. വീടിനു തൊട്ടുപിന്നിലൂടെ ഒഴുകുന്ന മീനച്ചിലാറുമായി നല്ല സമ്പർക്കം ഉണ്ടായിരുന്നുതാനും.

എസ് ഹരീഷ്: ശരിയാണ്. പുഴയെ നന്നായി അവർ അവതരിപ്പിച്ചിട്ടുണ്ട്.

അയ്മനം ജോൺ: അവർ പള്ളത്തിമീനിനെക്കുറിച്ച് പറയുന്നത്  'ഫൂളിഷ് പള്ളത്തി' എന്നാണ്. പള്ളത്തിയെ നന്നായി ഒബ്സെർവ് ചെയ്ത ഒരാൾക്കേ അങ്ങനെയൊരുവിശേഷണം കൊടുക്കാൻ കഴിയൂ. പിന്നെ 'സിൽവറി പരൽ' എന്നും 'സംടൈംസ് കരിമീൻ' എന്നും മറ്റുമുള്ള പ്രയോഗങ്ങളും കാണാം. ആറും ആറ്റുതീരവും ഗംഭീരമായി നോവലിൽ ആവിഷ്കരിച്ചിട്ടുണ്ട്.

അജു കെ നാരായണൻ: എഴുത്തുകാർ മാത്രമല്ല, കുട്ടനാട്ടുകാർ പൊതുവേ നല്ല കഥ പറച്ചിലുകാരാണെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. ഏത്‌ നാട്ടുകാർക്കും കഥ പറയാൻ ഇഷ്ടമാണ്. എങ്കിലും കുട്ടനാട്ടുകാർക്ക് കഥപറച്ചിലിന്റെ ക്രാഫ്റ്റ് സ്വകീയമായി ഉണ്ടെന്നുതോന്നുന്നു. പാട്ടിന്റെ കെട്ടുമുറയെപ്പറ്റി മുമ്പ്‌ സൂചിപ്പിച്ചതുപോലെ കഥനത്തിന്റെ കെട്ടുമുറയും കൈമുതലായുള്ള ജനതയാണ് കുട്ടനാട്ടുകാർ.

എസ് ഹരീഷ്: അത് ശരിയാണെന്നാണ് എന്റെയും തോന്നൽ. എനിക്ക് പരിചയമുള്ള ഒരു വാസുച്ചേട്ടനുണ്ട്. അദ്ദേഹം മീൻപിടുത്തക്കാരനാണ്. അദ്ദേഹം വേണമെങ്കിൽ നമ്മളോട് ഒരാഴ്ചയോളം തുടർച്ചയായി സംസാരിച്ചുകൊണ്ടിരിക്കും. നാട്ടുവിശേഷങ്ങളും കഥകളും നുറുങ്ങുകളും എല്ലാം ചേർത്ത് പൊലിപ്പിച്ച് പറഞ്ഞുകൊണ്ടേയിരിക്കും. പറച്ചിലുകൾക്കിടയിൽ നാം മറ്റെന്തെങ്കിലും ചോദിച്ചാൽ അദ്ദേഹം തിരിച്ചുപറയും ‐ മീനുകളെപ്പറ്റി ഇപ്പോൾ പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യം രണ്ടുദിവസംകൂടി പറഞ്ഞുതീർത്തശേഷം ചോദിച്ചതിലേക്ക്‌ കടക്കാമെന്ന്. അങ്ങനെയുള്ള മനുഷ്യർ ധാരാളമിവിടെയുണ്ട്.

അയ്മനം ജോൺ: കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും കുട്ടനാടിന്റെ വികസനം ഒട്ടും ശാസ്ത്രീയമായല്ല നടന്നത്. ഇപ്പോഴും തുടരുന്ന വെള്ളപ്പൊക്കത്തിന്‌ കാരണംതന്നെ വികസനത്തിലെ അശാസ്ത്രീയതയാണ്.

എസ്‌ ഹരീഷ്‌

എസ്‌ ഹരീഷ്‌

അജു കെ നാരായണൻ: അയ്യപ്പപ്പണിക്കരുടെ 'കുട്ടനാടൻ ദൃശ്യങ്ങൾ' എന്ന കവിതയിൽ 'നാടനുത്സവമേളമിങ്ങനെയോർത്തുപോകുന്നു, നേരം ഞൊണ്ടി നീങ്ങുന്നു, വീണ്ടും നിലാവങ്ങനെ, താരമിങ്ങനെയോർമയകലുന്നു' എന്നീ വരികൾ കാണാം. കാല്പനികമായ ഓർമകളും നൊസ്റ്റാൾജിയയും മറ്റും മനസ്സിൽ തഴച്ചു നിൽക്കുമ്പോൾത്തന്നെ ജനതയ്ക്ക്‌ മുമ്പോട്ടു പോയേ പറ്റൂ. പുതിയ കാലത്തോട് മുഖാമുഖം നിന്നേ പറ്റൂ. പഴമയിൽ തളപ്പിട്ടുകിടക്കാനാവില്ല. പക്ഷേ ഭാവിയിലേക്ക്‌ കടക്കേണ്ടത് എങ്ങനെയെന്നും ഉത്തരവാദിത്തത്തോടെയും പാരിസ്ഥിതികാവബോധത്തോടെയും വികസനം നടപ്പാക്കേണ്ടത് എങ്ങനെയെന്നുമുള്ള ദിശാബോധം ഭരണാധികാരികൾക്കുമാത്രമല്ല തദ്ദേശീയ ജനതയ്ക്കുമാവശ്യമാണ്.

അയ്മനം ജോൺ: കുട്ടനാട്ടിലെ റോഡുകളിൽ അധികവും തെക്കു‐വടക്കുദിശയിലുള്ളവയാണ്. വെള്ളപ്പൊക്ക കാലത്ത് ഇത് ബണ്ടായി ആക്ട് ചെയ്യപ്പെടുകയാണ്. പ്രളയം കഴിഞ്ഞാലും വെള്ളമിറങ്ങിപ്പോകാൻ താമസിക്കുന്നതിന്റെ ഒരു കാരണമിതാണ്.

എസ് ഹരീഷ്: തണ്ണീർമുക്കം ബണ്ട് രണ്ടു സൈഡിലും പണിതു. നടുക്ക് പണിതില്ല. പിന്നെ നാട്ടുകാർ നടുക്ക്‌ ചിറ പിടിക്കുകയാണ് ചെയ്തത്. പത്തെഴുപതുവർഷശേഷം ഇപ്പോഴാണ് അതിന്റെ പണി നടന്നത്. ബണ്ടുപോലും ശാസ്ത്രീയമല്ല. അത്‌ പണിതതാകട്ടെ ഒട്ടും ശാസ്ത്രീയമല്ലാതെ! കൃത്യസമയത്ത് ബണ്ട് തുറക്കുകയും അടയ്ക്കുകയും വേണം. അതും വേണ്ടവിധത്തിൽ നടക്കുന്നില്ല. തുറക്കണമെന്ന് പറഞ്ഞ് മീൻപിടുത്തക്കാർ ബഹളംവെയ്ക്കും. തുറക്കരുതെന്ന് കൃഷിക്കാർ പറയും. ഇത്തരം കാര്യങ്ങളിലൊന്നും ഏകോപനമില്ല.

അയ്മനം ജോൺ: പലയിടത്തും നെല്പാടങ്ങൾ നികത്തി ടൂറിസ്റ്റ് റിസോർടുകൾ വന്നുകഴിഞ്ഞു. സർക്കാർതലത്തിൽ പലതരം നിരോധനങ്ങൾ ഉണ്ടായിട്ടുകൂടി പല പാടങ്ങളും നികത്തുന്നുണ്ട്. കിഴക്കുനിന്ന് എത്രയോ ലോഡ് മണ്ണാണ് ദിവസേന കുട്ടനാടൻ പാടശേഖരത്തേക്ക് ലോറികളിൽ വന്നുകൊണ്ടിരിക്കുന്നത്.

എസ് ഹരീഷ്: കുട്ടനാട്ടിലെ കരപ്പാടങ്ങൾ ഏതാണ്ട്‌ പൂർണമായും നികന്നുകഴിഞ്ഞ അവസ്ഥയിലാണ്. പുഞ്ചപ്പാടങ്ങളാണ് ബാക്കി നിൽക്കുന്നത്.

അയ്‌മനം ജോൺ

അയ്‌മനം ജോൺ

അയ്മനം ജോൺ: കുട്ടിക്കാലത്ത് ഞങ്ങൾ വാഴപ്പിണ്ടികൊണ്ട് ചങ്ങാടമുണ്ടാക്കി തുഴഞ്ഞുകളിച്ചിരുന്ന തടാകംപോലൊരു സ്ഥലമുണ്ടായിരുന്നു. അവിടെയിപ്പോൾ ഒരു വില്ലാ പ്രോജക്ട് തുടങ്ങിക്കഴിഞ്ഞു.

അജു കെ നാരായണൻ: ആധുനികത സമ്മാനിച്ച യന്ത്രങ്ങളും പുതിയ വിത്തിനങ്ങളും നവീനകൃഷിസമ്പ്രദായങ്ങളും രാസവളങ്ങളും കീടനാശിനികളുമൊക്കെ വന്നതോടെ കുട്ടനാടിന്റെ സംസ്കാരം മറ്റൊരു ദിശയിലേക്ക് വഴിമാറുകയുണ്ടായി.

കൃഷിയും കാർഷികബോധ്യങ്ങളും മാറിയതോടെ കൃഷിയുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന സർവ വ്യവഹാരങ്ങളും മാറിത്തീരുകയുണ്ടായി. നാട്ടുകലകൾ കുടിയിറങ്ങി.

അഖിലകേരള/അഖിലഭാരതീയ കലാവിശേഷങ്ങൾ കുടിയേറി. കഥകളിയിലെ കുട്ടനാടൻ ശൈലി മാഞ്ഞു. ജൈവികമായ പാട്ടുകൾ പഴമ്പാട്ടുകളായി. വാമൊഴിച്ചെത്തങ്ങൾ അച്ചടിപ്പാഠങ്ങളായി. കാർഷികാചാരവിശേഷങ്ങൾ ഓർമകളായി. പഴയ കുട്ടനാട് സ്മരണകളിലെ മ്യൂസിയം പീസായി. ഇത്തരം മാറ്റങ്ങളെ പല മട്ടിൽ നോക്കിക്കാണുന്നവരുണ്ട്. പഴയകാലമായിരുന്നു നല്ലതെന്ന്‌ കരുതുന്ന കാല്പനികവാദികളാണ് ഒരു പക്ഷം.

വികസനകാംക്ഷികളാണ് മറ്റൊരു കൂട്ടർ. മാറ്റത്തെ അംഗീകരിക്കാതിരിക്കാനാവില്ല. ലോകം മുഴുവൻ മാറുമ്പോൾ കുട്ടനാടും മാറിത്തീരുമെന്ന യാഥാർഥ്യം അംഗീകരിച്ചേ പറ്റൂ. ഉദാരവൽക്കരണം, നവ മുതലാളിത്തം, ആഗോളീകരണം എന്നിവ നാടിനെയും നാട്ടാരെയും പരിവർത്തിപ്പിച്ചുകൊണ്ടേയിരിക്കും.

അതിനാൽ മുൻകാലത്തേക്കും പഴമയിലേക്കും തിരിച്ചുപോകലല്ല പാരമ്പര്യാനുഭവത്തിലെ വിമോചനാത്മകമായ അംശങ്ങളെ വർത്തമാനകാലത്തേക്ക് കണ്ണിചേർക്കുകയാണ് അഭികാമ്യം  .
(പകർത്തിയെഴുത്ത്: ഹരിത എച്ച്)

(ദേശാഭിമാനി വാരികയിൽ നിന്ന്)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top