വൈപ്പിൻ>സാഹിത്യപ്രവർത്തക സ്വാശ്രയസംഘത്തിന്റെ സാഹിത്യശ്രീ അവാർഡ് ഇ സന്ധ്യയുടെ ‘വയലറ്റ്’ ചെറുകഥാസമാഹാരത്തിന് ലഭിച്ചതായി ചെറായി സഹോദര സ്മാരക ഹാളിൽ ചേർന്ന സംഘം വാർഷികയോഗത്തിൽ പ്രസിഡന്റ് കെ ബാബു മുനമ്പം പ്രഖ്യാപിച്ചു.
ജോസഫ് പനക്കൽ, അജിത്കുമാർ ഗോതുരുത്ത്, വിവേകാനന്ദൻ മുനമ്പം എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് കൃതി തെരഞ്ഞെടുത്തത്. 10,001 രൂപയും പ്രശസ്തിപത്രവും ഫലകവുമാണ് അവാർഡ്.
സംഘത്തിന്റെ പുതിയ ഭാരവാഹികളായി ജോസഫ് പനക്കൽ (പ്രസിഡന്റ്), കെ ബാബു മുനമ്പം (സെക്രട്ടറി), വിവേകാനന്ദൻ മുനമ്പം (ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു. അജിത്കുമാർ ഗോതുരുത്തിനെ സാഹിത്യശ്രീയുടെ എഡിറ്ററായും തെരഞ്ഞെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..