കോഴിക്കോട് > തപസ്യ സാഹിത്യവേദിയുടെ ആദ്യ അക്കിത്തം പുരസ്‌കാരം എം ടി വാസുദേവൻ നായർക്ക് സമ്മാനിച്ചു. എം ടിയുടെ വീട്ടിൽ നടന്ന ചടങ്ങിൽ തപസ്യ പ്രസിഡന്റ് പ്രൊഫ. പി ജി ഹരിദാസ് പുരസ്‌കാരം കൈമാറി. എഴുത്തിന്‌പ്രേരണ നൽകിയ ഗുരുതുല്ല്യമായ അനുഗ്രഹമാണ് അക്കിത്തമെന്ന് എം ടി പറഞ്ഞു. പി പി ശ്രീധരനുണ്ണിയും പി ബാലകൃഷ്‌ണനും പ്രശസ്‌തിപത്രം നൽകി. ഡോ. ശ്രീശൈലം ഉണ്ണിക്കൃഷ്‌ണൻ പ്രശസ്‌തിപത്രം വായിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..