27 April Saturday

അബുദാബി ശക്‌തി അവാർഡ്‌ 2019: കൃതികൾ ക്ഷണിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Mar 11, 2019

അബുദാബി> 2019ലെ അബുദാബി ശക്‌തി അവാർഡിനുള്ള കൃതികൾ ക്ഷണിച്ചു. 2016 ജനുവരി ഒന്ന്‌ മുതൽ 2018 ഡിസംബർ 31 വരെയുള്ള കാലയളവിൽ ഒന്നാം പതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ്‌ പരിഗണിക്കുക. വിവർത്തനങ്ങളോ അനുകരണങ്ങളോ പരിഗണിക്കില്ല.

കവിത,നോവൽ, ചെറുകഥ, നാടകം, ബാലസാഹിത്യം, വിജ്ഞാനസാഹിത്യം(ചരിത്രം, വിദ്യാഭ്യാസം, ശാസ്‌ത്രം, ഭാഷ, മനശാസ്‌ത്രം, സംസ്‌കാരം, നാടോടി വിജ്ഞാനം, തുടങ്ങിയവ)എന്നീ സാഹിത്യ വിഭാഗത്തിൽപ്പെടുന്ന കൃതികൾക്കാണ്‌ അവാർഡ്‌ നൽകുന്നത്‌. സാഹിത്യ നിരൂപണ കൃതിക്ക്‌ ശക്‌തി തായാട്ട്‌ അവാർഡും ഇതര സാഹിത്യ വിഭാഗം കൃതിക്ക്‌ (ആത്‌മകഥ, ജീവചരിത്രം, സ്‌മരണ, യാത്രാവിവരണം, തുടങ്ങിയവ) ശക്‌തി എരുമേലി പരമേശ്വരൻ പിള്ള അവാർഡും നൽകുന്നു.

25,000 രൂപയും പ്രശസ്‌തിപത്രവുമാണ്‌ അവാർഡ്‌. 2014 മുതൽ ഈ അവാർഡ്‌ ലഭിച്ചവരുടെ കൃതികൾ പരിഗണിക്കില്ല. കൃതികളുടെ മൂന്ന്‌ കോപ്പി വീതം കൺവീനർ, അബുദാബി ശക്‌തി അവാർഡ്‌ കമ്മിറ്റി . ദേശാഭിമാനി , അരിസ്‌റ്റോ ജങ്‌ഷൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ഏപ്രിൽ 10നകം അയക്കണമെന്ന്‌ ചെയർമാൻ പി കരുണാകരൻ എം പി, കൺവീനർ മുസാ മാസ്‌റ്റർ എന്നിവർ അറിയിച്ചു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top