25 April Thursday
ഗവർണർക്ക്‌ മന്ത്രിമാരെ പിരിച്ചുവിടാൻ ഭരണഘടനയിൽ ഒരു വ്യവസ്ഥയുമില്ല

ആരുടെ പ്രീതി ; ദ ഹിന്ദു ദിനപത്രം 
ഒക്‌ടോബർ 19 ന്‌ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന്റെ 
പരിഭാഷ

വെബ് ഡെസ്‌ക്‌Updated: Thursday Oct 20, 2022

വിമർശിച്ചാൽ മന്ത്രിമാരെ പിരിച്ചുവിടാൻ അധികാരമുണ്ടെന്ന കേരള ഗവർണർ ആരിഫ് മൊഹമ്മദ്ഖാന്റെ പരോക്ഷ ഭീഷണി അദ്ദേഹത്തിന്റെ പദവിയുടെ അന്തസ്സിനും ഭരണഘടനയ്‌ക്കും നിരക്കുന്നതല്ല. "ഗവർണറുടെ ഓഫീസിന്റെ അന്തസ്സ് താഴ്‌ത്തുന്നരീതിയിൽ  പ്രസ്താവന നടത്തിയാൽ മന്ത്രിസ്ഥാനം റദ്ദാക്കുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുമെന്ന’ അദ്ദേഹത്തിന്റെ അവകാശവാദത്തിന് ഭരണഘടനാ സംവിധാനത്തിൽ ഒരു അടിസ്ഥാനവുമില്ല. മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുമെന്നും മറ്റു മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം ഗവർണർ നിയമിക്കുമെന്നുമാണ്‌ ഭരണഘടന അനുച്ഛേദം 164 വ്യക്തമാക്കുന്നത്‌. "ഗവർണറുടെ പ്രീതി ഉള്ളിടത്തോളംകാലം മന്ത്രിമാർ ചുമതല വഹിക്കും’ എന്നും ഈ അനുച്ഛേദത്തിൽ പറയുന്നുണ്ട്‌. 

ഗവർണർമാർ മുഖ്യമന്ത്രിമാരെ പിരിച്ചുവിട്ട സംഭവങ്ങൾ മുമ്പ്‌ ഉണ്ടായിട്ടുണ്ട്. അത്തരം പിരിച്ചുവിടലുകൾ ഭരണഘടനാപരമായ സാഹചര്യങ്ങളുമായി ബന്ധപ്പെട്ടായിരുന്നു. നിലവിലുള്ള മന്ത്രിസഭയ്‌ക്ക്‌ നിയമസഭയിൽ ഭൂരിപക്ഷം നഷ്ടപ്പെട്ടു എന്ന സംശയമുയരുമ്പോൾ മാത്രമായിരുന്നു ഇത്തരം പിരിച്ചുവിടലുകൾ. എന്നാൽ, ഭൂരിപക്ഷം സംബന്ധിച്ച ചോദ്യത്തിന്‌ നിയമസഭയിലെ വിശ്വാസവോട്ടെടുപ്പിലൂടെയാണ്‌  ഉത്തരം കണ്ടെത്തേണ്ടതെന്ന്‌ കോടതികൾ പലതവണ വ്യക്തമാക്കിയതാണ്‌. ഒരു മന്ത്രിയെ ഗവർണർക്ക് സ്വതന്ത്രമായി പിരിച്ചുവിടാമെന്ന് ഭരണഘടനയിലെ അനുച്ഛേദങ്ങളിലൊന്നും വ്യക്തമാക്കിയിട്ടില്ല.  ‘പ്രീതി തത്വം’ ഭരണഘടനാപരമായ അർഥത്തിൽ മാത്രമേ നിലനിൽക്കുന്നുള്ളൂ, മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം മാത്രമാണ് ഗവർണർ അത് പ്രയോഗിക്കുന്നത്. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, മന്ത്രിസഭയിൽനിന്ന് ഒരു മന്ത്രിയെ ഒഴിവാക്കാനുള്ള മുഖ്യമന്ത്രിയുടെ അധികാരത്തെ സൂചിപ്പിക്കാനാണ്‌ ‘ഗവർണറുടെ പ്രീതി' എന്ന പദം  ഉപയോഗിച്ചത്‌.

2022ലെ കേരള സർവകലാശാല നിയമ (ഭേദഗതി) ബില്ലിന് ഗവർണർ അനുമതി നൽകാത്തതാണ് ഈ പ്രത്യേക ഏറ്റുമുട്ടലിന്റെ അവസ്ഥ സൃഷ്ടിച്ചത്‌. അംഗീകാരം നൽകാതെ ബിൽ അനിശ്ചിതകാലത്തേക്ക് തടഞ്ഞുവയ്ക്കുന്നതിനു പകരം ബിൽ പുനഃപരിശോധിക്കാൻ ഗവർണർ തിരിച്ചയക്കണമെന്ന ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദുവിന്റെ പരാമർശമാണ്‌ ഇത്തരമൊരു അഭിപ്രായം പറയാൻ ഗവർണർക്ക്‌ പ്രകോപനമായത്‌. ഒരു ബില്ലിന്റെ ഉള്ളടക്കത്തിൽ ഗവർണർമാർക്ക് വ്യത്യസ്‌ത നിലപാടുണ്ടാകാം, അത്തരം സന്ദർഭങ്ങളിൽ ഭരണഘടനാപരമായ സാധ്യതകൾ  വിനിയോഗിക്കുകയും ചെയ്യാം. എന്നാൽ, ഇതിന്‌ മുതിരാതെ  തങ്ങളുടെ അധികാരം ഉപയോഗിച്ച്  തങ്ങൾക്ക്‌ അപ്രാപ്യമായ നിയമനിർമാണം ഗവർണർമാർ തടസ്സപ്പെടുത്തരുത്.  സർവകലാശാലാ നിയമങ്ങളുടെ വ്യവഹാര മണ്ഡലത്തിൽ മിക്ക സർവകലാശാലകളുടെയും ചാൻസലർമാർ എന്നനിലയിൽ ഗവർണർമാരുടെ  ഇടപെടൽ സംഘർഷത്തിനുള്ള സാധ്യത വളരെയധികമാക്കുന്നു. 

ഒരു സർവകലാശാല സ്ഥാപിക്കുമ്പോൾ ഉണ്ടാക്കുന്ന ചട്ടം പ്രകാരമാണ് ചാൻസലറുടെ പദവി സൃഷ്ടിക്കപ്പെടുന്നതെന്നും ചാൻസലറുടെ അധികാരങ്ങൾ വെട്ടിക്കുറയ്‌ക്കാനോ ഗവർണറെ ചാൻസലർ ആക്കുന്ന സമ്പ്രദായം നിർത്തലാക്കാനോ നിയമസഭയ്‌ക്ക്‌ തുല്യമായ അധികാരമുണ്ടെന്ന്‌ ഓർമിക്കേണ്ടതാണ്. ഗവർണർമാർക്ക് ചാൻസലർമാരുടെ ചുമതല നൽകരുതെന്ന് കേന്ദ്ര-–-സംസ്ഥാന ബന്ധങ്ങൾ അവലോകനംചെയ്ത പുഞ്ചി കമീഷൻ ശുപാർശ ചെയ്‌തിട്ടുണ്ട്‌.  ഈ തത്വം നടപ്പാക്കാൻ സമയമായിരിക്കുന്നു. ഭരണഘടനയ്ക്കു കീഴിലുള്ള സ്വന്തം കടമകളെക്കുറിച്ച്  ഗവർണർമാർക്ക് അതിശയോക്തി കലർന്ന ധാരണയുണ്ടെന്ന് തോന്നുന്നു. അവർ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രതീക്ഷിക്കുന്നു.  കൂടാതെ ഭരണഘടനാ ലംഘനത്തിനെതിരെ തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടങ്ങൾക്ക് മുന്നറിയിപ്പുനൽകാൻ അവരുടെ അധികാരങ്ങൾ ഉപയോഗിക്കാം.  എന്നാൽ, ഇതിനർഥം തീരുമാനമെടുക്കാനുള്ള സമയപരിധിയുടെ അഭാവവും അവർക്ക് പ്രവർത്തിക്കാൻ നൽകിയിരിക്കുന്ന വിവേചനാധികാരവും ഉപയോഗിച്ച്‌ ഒരു സമാന്തര ശക്തികേന്ദ്രമായി പ്രവർത്തിക്കാമെന്നല്ല.


 https://www.thehindu.com/opinion/editorial/whose-pleasure/article66027285.ece

THE HINDU EDITORIAL OCTOBER 19, 2022
Whose pleasure?
The Constitution has no provision for a Governor to sack Minister
Kerala Governor Arif Mohammed Khan’s indirect threat that he can independently dismiss Ministers is neither in keeping with the dignity of his office nor in line with the Constitution. His claim that “statements of individual ministers that lower the dignity of the Governor’s office can invite action including withdrawal of pleasure” has no basis in the constitutional system. Article 164 of the Constitution, which says the Chief Minister shall be appointed by the Governor and other Ministers shall be appointed by the Governor on the Chief Minister’s advice, adds that “the Ministers shall hold office during the pleasure of the Governor”. There have been instances of Governors dismissing Chief Ministers, but those were related to constitutional situations in which the legislative majority of the incumbent ministry was in doubt. It is also now judicially determined that the question of majority can be answered only on the floor of the legislature through a confidence vote. Nothing in the Article means that the Governor may independently dismiss a Minister. The pleasure doctrine exists only in a constitutional sense, and is exercised by the Governor only on the advice of the Chief Minister. In other words, the term ‘pleasure of the Governor’ is used as a euphemism to refer to the Chief Minister’s power to drop a Minister from the Council of Ministers. 

The context for this particular confrontation appears to be the Governor’s reluctance to grant assent to the Kerala University Laws (Amendment) Bill, 2022. Higher Education Minister R. Bindu’s remark that the Governor should return the Bill for reconsideration instead of withholding his approval indefinitely was a possible trigger for his comment. While Governors may differ with the contents of a Bill and may exercise the available constitutional options, they should not use their powers to stall legislation unpalatable to them. In the realm of university laws, Governors, being Chancellors of most universities, the scope for friction is quite high. It should be remembered that the office of Chancellor is created by the statute that establishes a university, and the legislature is equally competent to curtail the Chancellor’s powers or even abolish the system of having the Governor as Chancellor. Even the M.M. Punchhi Commission, which reviewed Centre-State relations, recommended that Governors should not be burdened with the role of Chancellors. It is time to implement this principle. Governors seem to have an exaggerated notion of their own roles under the Constitution. They are expected to defend the Constitution and may use their powers to caution elected regimes against violating the Constitution, but this does not mean that they can use the absence of a time-frame for decision-making and the discretionary space given to them to function as a parallel power centre.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top