18 April Thursday

സാൽവദോർ അലൻഡെയുടെ രക്തസാക്ഷി സ്മരണ

കെ ടി കുഞ്ഞിക്കണ്ണന്‍ Updated: Friday Sep 11, 2020
കെ ടി കുഞ്ഞിക്കണ്ണന്‍

കെ ടി കുഞ്ഞിക്കണ്ണന്‍

സ്വതന്ത്രപരമാധികാര ദേശീയസമൂഹങ്ങൾക്കും രാഷ്ട്രങ്ങൾക്കും മേൽ അമേരിക്ക നടത്തുന്ന അധിനിവേശ ഭീ കരതയുടെ ബീഭത്സമായഓർമ്മകളെ കൂടിയാണ് സപ്തംബർ 11 ജനാധിപത്യശക്തികളുടെയും കമ്യൂണിസ്റ്റുകാരുടെയും മുമ്പിലേക്ക് കൊണ്ടുവരുന്നത്. 1973 സപ്തംബർ 11നാണ്  പിനൊഷെയുടെ വലതുപക്ഷപട്ടാളം ചിലിയൻ പ്രസിഡൻ്റ് അലൻഡെയെ വെടിയുണ്ടകളുതിർത്തു കൊലപ്പെടുത്തുന്നത്.നിയോലിബറൽ നയങ്ങളെന്ന് വിവക്ഷിക്കുന്ന കടുത്ത മുതലാളിത്ത നയങ്ങളുടെ പരീക്ഷണ ഭൂമിയാക്കി ചിലിയെ മാറ്റിയത് സോഷ്യലിസ്റ്റു നടപടികളിലൂടെ ലാറ്റിനമേരിക്കയിൽ അമേരിക്കൻ മൂലധന താല്പര്യങ്ങൾക്ക് വെല്ലുവിളിയുയർത്തിയ അലൻഡെയുടെയും കമ്യൂണിസ്റ്റുകാരുടെയും കൂട്ടക്കൊലകൾക്കും അട്ടിമറിക്കും ശേഷമായിരുന്നു. 

മിൽട്ടൺ ഫ്രീഡ്മാൻ്റെയും ഫ്രെഡറിക് വോൺ ഹായെക്കിൻ്റെയും സാമ്പത്തി ശാസ്ത്ര സിദ്ധാന്തങ്ങളാണല്ലോ ഐ എം എഫും ലോകബാങ്കും ഘടനാ പരിഷ്ക്കാരങ്ങൾക്കുള്ള കുറിപ്പടികളായി മൂന്നാംലോകദേശീയതകൾക്ക് മേൽ അടിച്ചേല്പിച്ചത്. അലൻഡെയെയും നെരൂദയെയും സഹസ്രക്കണക്കിനു് കമ്യൂണിസ്റ്റുകാരെയും അരുംകൊല ചെയതിട്ടിട്ടാണ്  "ചിക്കാഗോബോയ്സ്" തങ്ങളുടെ നവലിബറൽ സാമ്പത്തിക പരിഷ്ക്കാരങ്ങളുടെ പരീക്ഷണം ചിലിയിലാരംഭിച്ചത്.ദേശീയ ഭരണഘടന മാറ്റുകയും പൊതുമേഖലകളെ ഇല്ലാതാക്കുകയും സേവന മേഖലകളെ വാണിജ്യവൽക്കരിക്കുകയും ചെയ്തത്.
 
ചെമ്പ് ഖനികളും വെടിയുപ്പ് അയിരുകളുൾപ്പെടെ  വിഭവ സ്രോതസുകൾക്കു മുകളിലുള്ള യു എസ് ബഹുരാഷ്ട്രകുത്തകകളുടെ ആധിപത്യത്തെ വെല്ലുവിളിച്ച് കൊണ്ട് ചിലിയിൽ അലൻഡെ സർക്കാർ ദേശസാൽക്കരണ നടപടികളാരംഭിച്ചതാണ് അമേരിക്കയെയും സിഐഎയെയും പ്രകോപിപ്പിച്ചത്. ലാറ്റിനമേരിക്കയുടെ ഭൂമിയും വിഭവങ്ങളും കയ്യടക്കിയ അമേരിക്കൻ സാമ്രാജ്യത്വത്തിൻ്റെ പുത്തൻ കൊളോണിയൽ അധിനിവേശത്തിനെതിരായി ബഹുജനങ്ങളെ പ്രക്ഷോഭരംഗത്തേക്ക് നയിച്ചുകൊണ്ടാണ് ലാറ്റിനമേരിക്കൻ രാഷ്ട്രീയത്തിലേക്ക് അലൻഡെ ഉയർന്നു വന്നത്.1970തുകളുടെ തുടക്കത്തിൽ തന്നെ സാമ്രാജ്യത്വത്തിൻ്റെ നിയോകൊളോണിയൽ നയങ്ങൾക്കെതിരായ ദേശീയ വിമോചന സമരങ്ങളുടെ കൊടുങ്കാറ്റ് കേന്ദ്രമായി ചിലി മാറിയിരുന്നു.
 
ഈയൊരു പ്രക്ഷുബ്ധമായ യുഎസ് വിരുദ്ധ സമരങ്ങളുടെയും കമ്യൂണിസ്റ്റ് സ്വാധീനത്തിൻ്റെയും സാഹചര്യത്തിലാണ് സി ഐ എ ചിലിക്കെതിരെ ഗുഢാലോചനകളാരംഭിക്കുന്നത്. പിനൊഷെയെയും സൈന്യത്തെയും കൂട്ടുപിടിച്ച് കമ്യൂണിസ്റ്റ് വിജയത്തെ തടയാനും അലൻഡെയുടെ നേതൃത്വത്തിൽ വിപ്ലവ സർക്കാർ അധികാരത്തിൽ വന്നാൽ അട്ടിമറിക്കാനുമുള്ള ആസൂത്രണമാണ് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെൻറും സിഐഎയും നടത്തിയത്.രക്തപങ്കിലമായ അട്ടിമറിക്കുള്ള പദ്ധതികളാണ് ആവിഷ്ക്കരിച്ചത്."ഓപ്പറേഷൻ കോണ്ടൊർ " എന്നു നാമകരണം ചെയ്യപ്പെട്ട സിഐഎയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും രക്തപങ്കിലും ബീഭത്സവുമായ അട്ടിമറിയായിരുന്നു ചിലിയിലേത്.
 
സാൽവദോർ അലൻഡെ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം

സാൽവദോർ അലൻഡെ ഫിഡല്‍ കാസ്ട്രോയ്ക്കൊപ്പം

ചിലിയിൽ നടന്ന കൂട്ടക്കൊലയുടെ പേരിൽ പിൽക്കാലത്ത് പിനൊഷെ വിചാരണ ചെയ്യപ്പെട്ട കോടതിക്ക് മുമ്പിൽ അമേരിക്കൻ പിന്തുണയോടെ നടന്ന ഗൂഢാലോചനയുടെ നിരവധി രേഖകൾ ഹാജരാക്കപ്പെടുകയുണ്ടായി. സ്പാനിഷ് കോടതിക്ക് മുമ്പിൽ ഹാജരാക്കിയ രേഖകളിലൂടെ സി ഐ എ ഗൂഢാലോചനയുടെ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. സി ഐ എ അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറിയായിരുന്ന ഹെൻറി കിസിംഗർക്ക് നൽകിയ റിപ്പോർട്ടിൽ അലൻഡെയെ അധികാരത്തിൽ വരുന്നതിൽ നിന്ന് തടയാനും അധികാരത്തിൽ വന്നാൽ പുറന്തള്ളാനുള്ള ഉപജാപങ്ങളുടെയും രക്തപങ്കിലമായ രാഷ്ട്രീയ അട്ടിമറിയുടെ പരിപാടികളായിരുന്നു ഉണ്ടായിരുന്നത്. സി ഐ എ റിപ്പോർട്ടിലെ നിരീക്ഷണം; "നമ്മുടെ പിന്നാമ്പുറത്ത് കിടക്കുന്ന ലാറ്റിനമേരിക്കയിൽ ഒരു പ്രശ്നമുണ്ടാവുന്നത് നമുക്കിന്ന് ഒട്ടും അനുകൂലമായിരിക്കില്ല. അതെന്ത് വില കൊടുത്തും തടയേണ്ട സ്ഥിതിയാണുള്ളത്..." 
 
അലൻഡെ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തിയ ഉടനെ കിസിംഗർ സി ഐ എയുടെ ചിലിയൻ മേധാവിക്ക് നൽകിയ നിർദ്ദേശം അലൻഡെയെ ഒരട്ടിമറിയിലൂടെ പുറന്തള്ളാനും ചിലിയെ സ്ഥിരവും തുടർച്ചയുമായി യുഎസിൻ്റെ കീഴിൽ നിർത്താനുമുള്ള പദ്ധതിയാവിഷ്ക്കരിക്കണമെന്നാണ്. പിനൊഷെയുടെ വലതുപക്ഷ സൈന്യത്തിൽ നിന്നും റിക്രൂട്ട് ചെയ്തവരെ  അമേരിക്കയിലെ സ്കൂൾ ഓഫ് അമേരിക്കാ സിൽ കൊണ്ടുപോയി പരിശീലിപ്പിച്ചെടുത്തു. അവരെഉപയോഗിച്ചാണ് ക്രൂരവും ഭീകരവുമായ കൂട്ടക്കൊലകളിലൂടെ അലൻഡെ സർക്കാറിനെ അട്ടിമറിക്കുന്ന "ഓപ്പറേഷൻ കോണ്ടൊർ" എന്ന സിഐഎ ഇടപെടൽ നടന്നത്. പിനൊഷെ അധികാരം പിടിച്ചെടുക്കുകയും അലൻഡെയും നെരൂദയും ചെറുത്ത് നിന്ന പതിനായിരക്കണക്കിന് ചിലിയൻ പൗരന്മാരും വധിക്കപ്പെടുകയും ചെയ്തു. അതിനു ശേഷമാണ്അമേരിക്കയുടെ നിയോലിബറൽ നയങ്ങൾ ചിലിയിലും ലാറ്റിനമേരിക്കയിലും സോവ്യറ്റ് തകർച്ചയോടെ ലോകമെമ്പാടും അടിച്ചേല്പിക്കപ്പെടുന്നതും ...
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top