27 April Saturday
ഇന്ന്‌ ദേശീയ ബാലികാ
ദിനം

ഉണർത്താം ആത്മവിശ്വാസം

ഡോ. പ്രിയ ദേവദത്ത്Updated: Monday Jan 24, 2022

ജനുവരി 24നാണ്‌ ഇന്ത്യയിൽ ദേശീയ ബാലികാദിനമായി ആചരിക്കുന്നത്. ഈ ദിനം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് രാജ്യമെമ്പാടുമുള്ള പെൺകുട്ടികളെ ശാക്തീകരിക്കാനും അവരുടെ മനുഷ്യാവകാശങ്ങൾ നിറവേറ്റാനുമാണ്. പെൺ ഭ്രുണഹത്യകളും ബാല പീഡനങ്ങളും പൂർണമായും ഒഴിവാക്കണമെന്ന സന്ദേശമാണ് ഓരോ ബാലികാദിനവും വിളിച്ചോതുന്നത്. ഒപ്പം ബാലികാ സംരക്ഷണം നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണെന്ന സന്ദേശവും ഇതിലൂടെ പകരുന്നു  

 

പെൺകുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ എന്തൊക്കെ ?
ലിംഗ വിവേചനമാണ് പെൺകുട്ടികൾ നേരിടുന്ന പ്രധാന വെല്ലുവിളി. ലൈംഗിക പീഡനം, സംഘടിത ചൂഷണങ്ങൾ, ശാരീരിക പീഡനങ്ങൾ, കൊലപാതകം എന്നിങ്ങനെ ബാലികമാർ നേരിടുന്ന പ്രശ്നങ്ങളുടെ പട്ടിക നീളുകയാണ്. കേരളത്തിൽനിന്ന് വ്യത്യസ്തമായി പെൺകുട്ടികൾക്ക്‌ വിദ്യാഭ്യാസമടക്കമുള്ള അവകാശങ്ങൾ പല സംസ്ഥാനങ്ങളിലും നിഷേധിക്കപ്പെടുന്നു. ഒപ്പം ശൈശവവിവാഹവും ബാലവേലയും അവരുടെ ബാല്യത്തെ ദുരിതപൂർണമാക്കുന്നു. പ്രായ, സാമൂഹ്യ, സാമ്പത്തിക വ്യത്യാസങ്ങൾ ഇല്ലാതെയാണ് പെൺകുട്ടികൾ ലൈംഗിക ചൂഷണങ്ങൾക്കിരയാകുക. ജാഗ്രതയ്ക്കൊപ്പം ബാലികമാരുടെ പ്രായം, സാമൂഹ്യ പശ്ചാത്തലം ഇവയ്ക്കനുസരിച്ചുള്ള കൃത്യമായ ബോധവൽക്കരണത്തിലൂടെ മാത്രമേ ലൈംഗിക ചൂഷണങ്ങളെ തടയാനാകൂ . ജീവിത വിജയത്തിന്‌ അനിവാര്യമായ ആരോഗ്യകരമായ ആത്മവിശ്വാസം ബാലികമാരിൽ വളർത്തിയെടുക്കണം. അതിനുള്ള അടിത്തറ പാകേണ്ടത് കുട്ടിക്കാലത്താണ്. ഇതിനായുള്ളൊരു സജീവശ്രദ്ധ രക്ഷിതാക്കളുടെയും അധ്യാപകരുടെയും ഭാഗത്തുനിന്നുണ്ടാകേണ്ടതുണ്ട്.

(സംസ്ഥാന ഔഷധ സസ്യ ബോർഡിൽ എക്സിക്യൂട്ടീവ് മെമ്പറാണ്‌ ലേഖിക)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top