25 April Thursday

കീറ്റ്സിനെ ഓർക്കുമ്പോൾ - ഡോ. പി പി അജയകുമാർ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Tuesday Feb 23, 2021

1821 ഫെബ്രുവരി 23-ന്‌ ശരീരമാകെ വിയർത്തു അതികഠിനമായി ചുമച്ച്‌ രക്തം ഛർദ്ദിക്കുമ്പോഴും തന്റെ സുഹൃത്തും പരിചാരകനുമായ സെവേണിനെ ആശ്വസിപ്പിച്ചുകൊണ്ട് കീറ്റ്സ് പറഞ്ഞു. - "മരണം അടുത്തുവന്നിരിക്കുന്നു. എന്റെ ശരീരം അൽപ്പം പൊക്കിപ്പിടിക്കൂ, ഞാൻ എളുപ്പത്തിൽ മരിക്കട്ടെ, ഒന്നുകൊണ്ടും ഭയക്കേണ്ട, ധൈര്യമായിരിക്കൂ, മരണം ഇപ്പോഴെങ്കിലും എന്നെത്തേടി എത്തിയതിന് ദൈവത്തിന് സ്തുതി." രോഗപീഡകൾ കീറ്റ്സിനെ അത്രമേൽ നിരാശനും ദുഃഖിതനുമാക്കിയിരുന്നു. 1804-ൽ കീറ്റ്സിന്റെ എട്ടാമത്തെ വയസ്സിൽ കുതിരപ്പുറത്തുനിന്നു വീണ് അച്ഛനും 1810-ൽ കീറ്റ്സിന്റെ പതിനാലാമത്തെ വയസ്സിൽ ക്ഷയരോഗം ബാധിച്ച് അമ്മയും 1818-ൽ അതേ അസുഖത്താൽ സഹോദരൻ ടോം കീറ്റ്സും മരണമടഞ്ഞിരുന്നു. തന്നെയും ക്ഷയരോഗത്തിന്റെ രൂപത്തിൽ മരണം പിന്തുടരുമെന്ന് അദ്ദേഹം ഭയന്നിരിക്കണം.

ഇപ്പോൾ കീറ്റ്സ് മ്യൂസിയം സ്ഥിതി ചെയ്യുന്ന വെന്റ് വർത്ത് പ്ലേസിലേക്ക് താമസം മാറ്റുന്നത് ഈ കാലഘട്ടത്തിലാണ്. തന്റെ സുഹൃത്ത് ചാൾസ് ആർമിറ്റേജ് ബ്രൗൺ പണി കഴിപ്പിച്ച ‘വെന്റ് വർത്ത് പ്ലേസി'ൽ താമസിച്ച കാലഘട്ടമാണ് കീറ്റ്സിന്റെ കാവ്യജീവിതത്തിലെ സുവർണകാലഘട്ടമായി പരിഗണിക്കപ്പെടുന്നത്. ഏറ്റവും പ്രശസ്തമായ ‘ഓഡ് ടു എ നൈറ്റിംഗേൽ', ‘ഓഡ് ടു സെക്കേ' അടക്കം അഞ്ചോളം പ്രശസ്ത കവിതകൾ രചിക്കപ്പെട്ടത് ഇവിടെ വച്ചാണ്. ഈ വീടിനോട് ചേർന്ന പ്ലം മരത്തിൽ ഒരു വാനമ്പാടി കൂടുകൂട്ടിയിരുന്നു. ആ മരത്തിന്റെ ചുവട്ടിലിരുന്നാണ് ‘ഓഡ് ടു എ നെറ്റിംഗേൽ' രചിച്ചത് എന്ന് ബ്രൗൺ രേഖപ്പെടുത്തിയിട്ടുണ്ട്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യത്തിൽ ഊന്നിയ ചിന്തകൾ ഉയർന്നുവരാൻ തുടങ്ങിയ കാലഘട്ടമായിരുന്നു അത്. വ്യവസായ വിപ്ലവത്തിന്റെ അനന്തര ഫലമെന്നോണം പ്രകൃതിയിൽനിന്ന് അകന്നുപോകുന്ന മനുഷ്യനും അതുവഴി അവനിൽ ഉടലെടുത്ത അന്യതാബോധവും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചുള്ള വേറിട്ട ചിന്തകൾക്ക് ജന്മം നൽകിയിരുന്നു. കൽക്കരിയും സ്റ്റീലും ഇരുമ്പും നിയന്ത്രിക്കുന്ന യാന്ത്രിക ജീവിതക്രമത്തിൽ നിന്ന്‌ വിട്ടുമാറി മരങ്ങളും ജീവജാലങ്ങളും നീലാകാശവും കുന്നും - പുൽമേടുകളും അടങ്ങുന്ന പ്രകൃതിയും അതിലൊരു ജീവബിന്ദുവായി മനുഷ്യനും പരസ്പരാശ്രിതത്വത്തിൽ വസിക്കുന്ന ഒരു കാലഘട്ടത്തെക്കുറിച്ചുള്ള ചിന്തകളാണ് കീറ്റ്സ് അടക്കമുള്ള കാൽപ്പനിക കവികളെ - ഉദ്ദീപിപ്പിച്ചത്.

ബാഹ്യപ്രകൃതി മനുഷ്യന്റെ ആന്തരിക ലോകത്തെ ഏതു തരത്തിൽ സ്വാധീനിക്കുന്നു എന്ന് അന്വേഷിച്ച മഹാകവി വേർഡ്സ് വർത്തിൽ നിന്നു വ്യത്യസ്തമായി പ്രകൃതിയിലെ മണവും രുചിയും കാഴ്ചകളും അതിസൂക്ഷ്മമായി ഒപ്പിയെടുത്ത് അവയ്ക്ക് മാനുഷിക ഭാവങ്ങൾ നൽകുകയും - മനുഷ്യനെ അതിലൊന്നായി സങ്കൽപ്പിക്കുകയും പഞ്ചേന്ദ്രിയങ്ങൾക്ക്‌ - വിരുന്നൊരുക്കുകയും ചെയ്യുന്ന രചനാരീതിയാണ് കീറ്റ്സ് അവലംബിച്ചത്. യാന്ത്രികത പിടിമുറുക്കിയ ജീവിതാവസ്ഥകളിൽനിന്ന്‌ രക്ഷപ്പെടാനുള്ള - വെമ്പൽ കീറ്റ്സിന്റെ കവിതകളിൽ പ്രകടമാണ്. അതിനുവേണ്ടി ഒരു - കാൽപ്പനിക ലോകം സൃഷ്ടിക്കുകയും വ്യാവസായിക വിപ്ലവപൂർവകാലഘട്ടത്തിലേക്ക് ഭാവനാസഞ്ചാരം നടത്തി അമൂർത്തമായ തന്റെ ആശയങ്ങളെ മൂർത്തവൽക്കരിക്കുകയും ചെയ്തു. ‘ദി ഈവ് ഓഫ് സെന്റ് ആഗ്നസ്' എന്ന കവിതയിലൂടെ കീറ്റ്സ് സൂചിപ്പിക്കുന്നതും സ്വപ്നത്തിൽനിന്ന് ഇറങ്ങിവരുന്ന യാഥാർഥ്യത്തെയാണ്. മാഡ്‌ലീൻ കാണുന്ന സ്വപ്നം, അതിൽ പ്രത്യക്ഷപ്പെടുന്ന അവളുടെ കാമുകൻ പോർഫിറോ, സ്വപ്നാനന്തരം അവളുടെ മുമ്പിൽ പ്രത്യക്ഷപ്പെടുകയും അവളെയും കൊണ്ട് - ഒളിച്ചോടുകയും ചെയ്യുന്നു.

25–-ാമത്തെ വയസ്സിൽ ക്ഷയരോഗത്തിന് അടിമപ്പെട്ട് മരണമടഞ്ഞ കീറ്റ്സ് 1814-നും 1820-നുമിടയിൽ വെറും ആറുവർഷമാണ് ഗൗരവമായി കാവ്യോപാസന നടത്തിയത്. കവിത പ്രസിദ്ധീകരിച്ചു തുടങ്ങിയത് 1816 മുതലും. ഇത്രയും - ചുരുങ്ങിയ കാലം കൊണ്ട് കാവ്യലോകത്ത് ചിരപ്രതിഷ്ഠ നേടാ ൻ കഴിഞ്ഞു - എന്നത് കീറ്റ്സ് എന്ന മഹാപ്രതിഭയുടെ മാറ്റ് വർധിപ്പിക്കുന്നു. എന്നാൽ - തന്റെ കാവ്യ ജീവിതത്തിന്റെ അ പൂർണതയെക്കുറിച്ച് തികച്ചും ബോധവാനായിരുന്നു കീറ്റ്സ്. 1820 ഫെ ബ്രുവരിയിൽ തന്റെ കാമുകി ഫാനി - ബ്രൗണിനെഴുതിയ കത്തിൽ തന്നെ ആവാഹിച്ച പരാജയ ചിന്ത അദ്ദേഹം - മറച്ചു വയ്ക്കുന്നില്ല.

“ഞാൻ അനശ്വരങ്ങളായ കൃതികൾ ഒന്നും തന്നെ - രചിച്ചിട്ടില്ല, എന്റെ ഓർമയിൽ സുഹൃത്തുക്കൾക്ക് അഭിമാനം തോന്നത്തക്കവണ്ണം ഒന്നും. പക്ഷെ സർവചരാചരങ്ങളിലും നിറഞ്ഞുനിൽക്കുന്ന സൗന്ദര്യസങ്കൽപ്പത്തെ ഞാൻ അറിയുന്നു. എനിക്ക് കൂടുതൽ സമയം ലഭിക്കുകയാണെങ്കിൽ എന്റെ സ്മരണ നിലനിർത്താൻ പാകത്തിലുള്ള കൃതികൾ രചിക്കാൻ എനിക്ക് കഴിയുമായിരുന്നു."

ഞാൻ - എന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണ്. സ്നേഹമാണ് - എന്റെ മതം. എനിക്ക് അതിനുവേണ്ടി മരിക്കാം. ഞാൻ നിനക്കുവേണ്ടി മരിക്കാൻ തയ്യാറാണ്.’’

വില്യം വേർഡ്സ് വർത്ത്, സാമുവൽ കോൾറിഡ്ജ്, ഷെല്ലി, കീറ്റ്സ് എന്നീ കാൽപ്പനിക കവികളിൽ ഏറ്റവും അവസാനം ജനിക്കുകയും, ഏറ്റവും ആദ്യം മരിക്കുകയും ചെയ്തത് കീറ്റ്സാണ്. ഏറ്റവും ആദ്യം ജനിക്കുകയും ഏറ്റവും - അവസാനം മരിക്കുകയും ചെയ്തത് വില്യം വേർഡ്സ് വർത്തും. സ്വയം ഒരു - രക്തസാക്ഷിയായി സങ്കൽപ്പിക്കുകയും മരണത്തെ ധീരതയോടെ നേരിടുകയും - ചെയ്ത കീറ്റ്സ് സ്നേഹമാണ് തന്റെ മതം എന്നു പ്രഖ്യാപിക്കാനും മറന്നില്ല. - 1819-ൽ കാമുകിക്ക് എഴുതിയ കത്തിൽ അദ്ദേഹം എഴുതുന്നു. “ഞാൻ - എന്റെ മതത്തിനു വേണ്ടി രക്തസാക്ഷിയാകാൻ തയ്യാറാണ്. സ്നേഹമാണ് - എന്റെ മതം. എനിക്ക് അതിനുവേണ്ടി മരിക്കാം. ഞാൻ നിനക്കുവേണ്ടി മരിക്കാൻ തയ്യാറാണ്.’’

ജീവിച്ചിരുന്നപ്പോൾ തീവ്രമായ വിമർശനങ്ങൾ - നേരിടേണ്ടി വന്ന കീറ്റ്സ് മരണശേഷം പ്രശസ്തിയിലേക്ക് - കുതിച്ചുയരുന്നതാണ് ലോകം കണ്ടത്. ക്രൂരവിമർശനങ്ങളാണ് കീറ്റ്സിന്റെ ജീവൻ ഇത്ര പെട്ടെന്ന് അപഹരിച്ചത് എന്ന് കീറ്റ്സിന്റെ അടുത്ത സുഹൃത്തും - സമകാലിക കാൽപ്പനിക കവിയുമായിരുന്ന ഷെല്ലി കുറ്റപ്പെടുത്തിയിട്ടുണ്ട്.
-വ്യാവസായിക വിപ്ലവം തുറന്നുവിട്ട ദുരനുഭവങ്ങളെ മറികടക്കാൻ - ക്ലാസിക്കൽ യുഗത്തിന്റെ ശീതളഛായയിലേക്ക്‌ ചേക്കേറിയ ക്ലീറ്റ്സിന്‌ പക്ഷെ പുരാതന ഗ്രീക്ക് ദുരന്ത നാടകങ്ങളിലെ നായകൻ അനുഭവിച്ചതിന് - സമാനമായ പീഡനാനുഭവങ്ങളിലൂടെ കടന്നുപോകേണ്ടി വന്നു എന്നത് കാലം കരുതി വച്ച ഒരു വിരോധാഭാസമായേ കാണാൻ കഴിയൂ.

കീറ്റ്സിന്റെ ശവകുടീരത്തിൽ പൊട്ടിയ കമ്പികളോടു കൂടിയ ഒരു ലയറിന്റെ റിലീഫിനു കീഴെ ഇങ്ങനെ എഴുതിവച്ചിരുന്നു.
- "Here lies One Whose Name was writ in Water" തന്റെ ശവകുടീരത്തിൽ എഴുതിവയ്ക്കാനായി കീറ്റ്സ് തന്നെ നിർദേശിച്ച ഈ വാചകം അംഗീകരിക്കപ്പെടാതെ പോയ ഒരു കവിയുടെ മനോവേദനയെ - സൂചിപ്പിക്കുന്നു എന്നു പറയാം. പക്ഷെ ഒരു ജലരേഖപോലെ താനും തന്റെ - കവിതയും ഒടുങ്ങും എന്ന ദുരന്തബോധം അസ്ഥാനത്താണെന്ന് കാലം - തെളിയിച്ചു.

മരണാനന്തരം ഒരു ഫിനീക്സ് പക്ഷിയെപ്പോലെ - ഉയിർത്തെഴുന്നേറ്റ് കീറ്റ്സ് ലോകമെമ്പാടും ആദരിക്കപ്പെട്ടു. 1877-ൽ - കീറ്റ്സിന്റെ ശവകുടീരം സന്ദർശിച്ച ഓസ്കാർ വൈൽഡ് ശവകുടീരത്തിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ച ശേഷം ഇങ്ങനെ എഴുതി. “താങ്കളുടെ പേര് - വെള്ളത്തിൽ എഴുതിയിരിക്കുന്നു. അത് നിലനിൽക്കും, എന്നെ പോലുള്ളവരുടെ കണ്ണുനീരിനാൽ അത് ശാശ്വതമായി നില നിൽക്കും." ഓസ്കാർ വൈൽഡിന്റെ പ്രവചനം ശരിയായിരിക്കുന്നു. ഇരുനൂറ്‌ - വർഷങ്ങൾക്കിപ്പുറം കീറ്റ്സ് ഇന്നും വായിക്കപ്പെടുന്നു, ആദരിക്കപ്പെടുന്നു.

( കേരള സർവകലാശാല പ്രൊ വെെസ് ചാൻസലറാണ് ലേഖകൻ)

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top