20 April Saturday

കാൾ മാർക്‌സ്‌ ; മാനവികതയുടെ സൂര്യതേജസ്സ്‌ - കെ ജെ തോമസ്‌ എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Friday May 5, 2023

മാനവരാശി ഇന്നേവരെ കണ്ടിട്ടുള്ള ഏറ്റവും വലിയ മാനവിക ദർശനത്തിന്റെ പ്രയോക്താവും പ്രോദ്ഘാടകനുമായ കാൾ മാർക്സ്ജനിച്ചിട്ട്വെള്ളിയാഴ് 205 വർഷം. 1818 മെയ്അഞ്ചിനാണ്അദ്ദേഹം ജനിച്ചത്‌. മാർക്സിന്റെ ജീവിതവും അദ്ദേഹത്തിന്റെ കൃതികളും അവ മുന്നോട്ടുവച്ച ആശയങ്ങളും കൂടുതൽ കൂടുതൽ പ്രസക്തമാകുകയാണ്‌. മാർക്സിസ്റ്റ് ദർശനത്തിന്റെ ശാസ്ത്രീയതയും പ്രായോഗികതയും മുമ്പത്തേക്കാൾ കൂടുതൽ ശരിയാണെന്ന് ബോധ്യപ്പെടുത്തിക്കൊണ്ടിരിക്കുന്ന സവിശേഷമായ സാർവദേശീയ സാഹചര്യത്തിലാണ്ഇത്തവണ ലോകം മെയ്ദിനം ആഘോഷിച്ചത്‌.

യൂറോപ്പിലും പിന്നീട്വടക്കേ അമേരിക്കയിലും ഉണ്ടായ വ്യവസായ മുന്നേറ്റം തൊഴിലാളികളെ ചൂഷണത്തിന്വിധേയരാക്കിയിരുന്നു. സ്ത്രീകളും കുട്ടികളുമടക്കമുള്ള തൊഴിലാളികളെക്കൊണ്ടുപോലും 12 മുതൽ 18 മണിക്കൂർവരെ പണിയെടുപ്പിച്ച്കുത്തക മുതലാളിമാർ വലിയ കോടീശ്വരന്മാരായി. ഇതെല്ലാം കണ്ട്മനസ്സിലാക്കിയാണ്മാർക്സ്തന്റെ സിദ്ധാന്തങ്ങൾ ആവിഷ്കരിച്ചത്‌. തൊഴിലാളികളെ ചൂഷണം ചെയ്യുന്ന സാമൂഹ്യാന്തരീക്ഷത്തിൽനിന്നാണ്എട്ടു മണിക്കൂർ ജോലി, എട്ടു മണിക്കൂർ വിശ്രമം, എട്ടു മണിക്കൂർ വിനോദം എന്ന മുദ്രാവാക്യം ഉയർന്നുവന്നത്. കൊടിയ ചൂഷണങ്ങൾക്കെതിരെ വടക്കേ അമേരിക്കയിലെ പല നഗരത്തിലും ഇംഗ്ലണ്ട്, ഫ്രാൻസ്, ജർമനി, പോളണ്ട്, ബൽജിയം, സ്വിറ്റ്സർലൻഡ് തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങളിലും ഓസ്ട്രേലിയയിലും തൊഴിലാളി സംഘടനകൾ സംഘടിതരായി. ചൂഷണത്തിനെതിരെ അമേരിക്കയിൽ വളർന്നുവന്ന പ്രക്ഷോഭത്തിനൊടുവിലാണ്‌ 1886 നിരപരാധികളായ തൊഴിലാളികളെ ചിക്കാഗോയിൽ വെടിവച്ചുകൊന്നത്‌. അതിന്റെ ഓർമയ്ക്കായാണ്തൊഴിലാളികളുള്ള സർവരാജ്യങ്ങളിലും  മെയ്ദിനം  ആഘോഷിക്കുന്നത്‌.

വേദനിക്കുന്ന മനുഷ്യന്റെ ജീവിതദുരിതങ്ങൾ മറികടക്കാനുള്ള ചിന്താപദ്ധതി എങ്ങനെ ആവിഷ്കരിക്കാം എന്നതുമാത്രമായിരുന്നു മാർക്സ്ചിന്തിച്ചതും എഴുതിയതും പ്രവർത്തിച്ചതും.1848 കമ്യൂണിസ്റ്റ് മാനിഫെസ്റ്റോയിലൂടെ തൊഴിലാളിവർഗത്തിന്റെ മുന്നേറ്റസാധ്യതയെപ്പറ്റി മാത്രമല്ല, അതിന്റെ ആവശ്യകതയെപ്പറ്റിയും ലോകത്തോട് വിളിച്ചുപറഞ്ഞ മാർക്സ്‌, ചൂഷണാധിഷ്ഠിതമായ സാമൂഹ്യാവസ്ഥ രൂപപ്പെടുന്നതിന്റെയും അതു മറികടക്കുന്നതിന്റെയും സാധ്യതകൾ വിശദീകരിച്ചു.

നിലവിലുള്ള വലതുപക്ഷ സർക്കാരുകൾക്കെതിരെ ബ്രിട്ടനിലും ഗ്രീസിലും ഫ്രാൻസിലും പ്രക്ഷോഭങ്ങളുടെ ഇടിമുഴക്കങ്ങൾ കേൾക്കുന്നുണ്ട്‌.  ഇത്ഒറ്റപ്പെട്ടതാണെന്നു പറയാനാകില്ല. ഇവയൊന്നും ഇടതുപക്ഷ ആഭിമുഖ്യമുള്ള പ്രക്ഷോഭങ്ങളല്ല. വിവിധ വൻകരകളിലും വിവിധ രാജ്യങ്ങളിലും  നടന്ന ഇത്തരം പ്രക്ഷോഭങ്ങളുടെയെല്ലാം സ്വഭാവത്തിലും ലക്ഷ്യത്തിലും സൂക്ഷ്മാംശങ്ങളിൽ വ്യത്യാസങ്ങൾ കണ്ടേക്കാം. എന്നാൽ, ഇവയെല്ലാം നയിക്കുന്ന പൊതുസ്വരം മുതലാളിത്തത്തിന് എതിരാണ്. ആഗോളവൽക്കരണത്തെ പുണരുന്ന മുതലാളിത്തം ഒരുതരത്തിലും സാമൂഹ്യപുരോഗതിക്ക് സഹായമാകില്ലെന്ന ധാരണ ലോകവ്യാപകമായി രൂപംകൊണ്ടിരിക്കുന്നു. ഇടതുപക്ഷസ്വാധീനത്തിന്റെ പ്രകാശരേണുക്കൾ തേജോമയമാക്കുന്ന പല തെരഞ്ഞെടുപ്പുഫലങ്ങളും വലതുപക്ഷക്കാരുടെ കണ്ണുതുറപ്പിക്കുന്നതാണ്‌.


 

എക്കാലത്തെയും രാഷ്ട്രീയസാമൂഹ്യ മേഖലകളെ ചലനാത്മകമാക്കുകയും ലോകമാകെയുള്ള ജനകോടികളെ സ്വാധീനിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന പ്രത്യയശാസ്ത്രമാണ്മാർക്സിസംലെനിനിസമെന്ന്ഉദ്ഘോഷിക്കുന്നതാണ് തെരഞ്ഞെടുപ്പുഫലങ്ങൾ. പ്രത്യയശാസ്ത്രം മുറുകെപ്പിടിച്ച്ലാറ്റിനമേരിക്കയിൽ മാത്രമല്ല, മധ്യഅമേരിക്കയിലും യൂറോപ്യൻ രാജ്യങ്ങളിലും കമ്യൂണിസ്റ്റ്പാർടിയോ ഇടതുപക്ഷ ആഭിമുഖ്യമുള്ള കക്ഷികളോ അധികാരത്തിൽ വരുന്നുവെന്നത്ലോകമെങ്ങുമുള്ള പുരോഗമനശക്തികൾക്ക്ആവേശം പകരുന്നതാണ്‌. നോർവേ തെരഞ്ഞെടുപ്പിൽ ലേബർ പാർടി നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വന്നത്യൂറോപ്പിലെ ഇതര രാജ്യങ്ങൾ ആശങ്കയോടെയാണ്കണ്ടത്‌. മധ്യ അമേരിക്കൻ രാജ്യമായ ഹോണ്ടുറാസിലും ഇടതുപക്ഷ ആഭിമുഖ്യമുള്ള സർക്കാരാണ്അധികാരത്തിൽ എത്തിയത്‌. ഹോണ്ടുറാസിൽ വലതുപക്ഷ പാർടികളുടെ ആധിപത്യത്തിന്അന്ത്യംകുറിച്ച്ആദ്യമായാണ്ഇടതുപക്ഷ സ്ഥാനാർഥി പ്രസിഡന്റാകുന്നത്എന്ന പ്രത്യേകതയുമുണ്ട്‌. നിക്കരാഗ്വയിൽ ഇടതുപക്ഷ സാന്തനീസ്റ്റ പ്രസ്ഥാനം തുടർച്ചയായ നാലാം വിജയം ആവർത്തിച്ചു. ചിലിയിൽ ഇടതുപക്ഷ സ്ഥാനാർഥി ഗബ്രിയേൽ ബോറിക്കിനെയാണ്ജനങ്ങൾ ഭരണം ഏൽപ്പിച്ചത്‌.  ബ്രസീലിൽ ബോൾസനാരോയെ പരാജയപ്പെടുത്തി ഇടതുപക്ഷ വർക്കേഴ്സ്പാർടി നേതാവ്ലുല സിൽവ അധികാരത്തിലെത്തി. അമേരിക്കയുടെ ലാറ്റിനമേരിക്കൻ ചമ്മട്ടിയായിരുന്ന കൊളംബിയയും അതിൽനിന്ന്മുക്തരായി. കഴിഞ്ഞവർഷം നടന്ന പ്രസിഡന്റ്തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ സഖ്യ സ്ഥാനാർഥി ഗുസ്താവോ പെട്രോ വൻവിജയമാണ്നേടിയത്‌. മധ്യ യൂറോപ്പിന്റെ തെക്ക്ആൽപ്സിനോട്ചേർന്നുനിൽക്കുന്ന രാജ്യമാണ്ഓസ്ട്രിയ. വലതുപക്ഷ രാഷ്ട്രീയത്തിന്ഏറെ വേരോട്ടം ലഭിച്ച രാജ്യം. യാഥാസ്ഥിതിക കക്ഷിയായ ഓസ്ട്രിയൻ പീപ്പിൾസ്പാർടിയും തീവ്രവലതുപക്ഷ ഓസ്ട്രിയൻ ഫ്രീഡം പാർടിയുമാണ്സമീപകാല ഓസ്ട്രിയയുടെ രാഷ്ട്രീയം നിയന്ത്രിക്കുന്നത്‌. 100 വർഷം പിന്നിട്ട ഓസ്ട്രിയൻ കമ്യൂണിസ്റ്റ്പാർടിക്ക്നാമമാത്രമായ സ്വാധീനം മാത്രമേയുള്ളൂ. (ഒരു ശതമാനത്തിലുംതാഴെ മാത്രമാണ്വോട്ട്‌) എന്നിട്ടും ഓസ്ട്രിയയുടെ തെക്ക്ഭാഗത്തുള്ള ഗ്രാസ്നഗരത്തിൽ എൽക കർ മേയറായി. വിജയങ്ങൾക്കൊക്കെ പിൻബലമായി നിൽക്കുന്നത്മാർക്സിന്റെ ദർശനങ്ങളാണെന്ന തിരിച്ചറിവിലേക്കും ലോകജനത പതുക്കെപ്പതുക്കെ എത്തിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടാണ് മാർക്സും മൂലധനവുമൊക്കെ വ്യാപകമായി വായിക്കപ്പെടുകയും ചർച്ചചെയ്യപ്പെടുകയും ചെയ്യുന്നത്. മാർക്സിനെ രണ്ടാം സഹസ്രാബ്ദത്തിലെ ഏറ്റവും വിഖ്യാതനായ ചിന്തകനായി വാഴ്ത്തുന്നതും അതുകൊണ്ടാണ്. പശ്ചാത്തലത്തിൽ, നമ്മുടെ രാജ്യത്തെയടക്കം രാഷ്ട്രീയസാമ്പത്തികസാമൂഹ്യ സങ്കീർണതകൾ നിർധാരണം ചെയ്യുന്നതിനുള്ള ആയുധമായി സ്വീകരിക്കാൻ കഴിയുന്നതും മാർക്സിസ്റ്റ് ദർശനങ്ങളാണ്.

മാർക്സ്വെട്ടിത്തെളിച്ച പാത ലോകത്തെ മുന്നോട്ടുനയിക്കാനുള്ളതാണ്‌. അദ്ദേഹത്തിന്റെ സിദ്ധാന്തം സ്വാധീനിക്കാത്ത ഒരു ജനവിഭാഗവും ലോകത്തില്ല. ഇതിന്റെ അടിസ്ഥാനത്തിൽ പല രാജ്യവും അവരുടെ നയങ്ങളിൽ കാതലായ മാറ്റംവരുത്തിയിട്ടുമുണ്ട്‌. തൊഴിലാളിവിരുദ്ധ സമീപനം സ്വീകരിക്കുന്ന പല യൂറോപ്യൻ രാജ്യങ്ങളിലും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പുകളിൽ തീവ്രവലതുപക്ഷ പാർടികൾ അധികാരത്തിലെത്തി എന്നത്ഏറെ ഭീതിപ്പെടുത്തുന്നതാണ്‌. ഇറ്റലി, ഹംഗറി, പോളണ്ട്തുടങ്ങിയവ നമ്മുടെ കൺമുന്നിലുണ്ട്‌.  തീവ്രഹിന്ദുത്വ നിലപാടു സ്വീകരിക്കുന്ന, ആർഎസ്എസ്നിയന്ത്രിക്കുന്ന സർക്കാരാണ്ഇന്ത്യ   ഭരിക്കുന്നത്‌. എന്നാൽ, ശക്തികൾക്കൊന്നും ജനങ്ങളുടെ പ്രശ്നം പരിഹരിക്കാൻ സാധിക്കുകയില്ല. അതിനുള്ള പരിഹാരമാണ്മാർക്സിസം എന്ന മാനവിക സിദ്ധാന്തം. ചൂഷണാധിഷ്ഠിതമായ സാമൂഹ്യവ്യവസ്ഥ നിലനിൽക്കുന്ന കാലത്തോളം അതിന്റെ ഘടനയെയും പ്രയോഗങ്ങളെയും മറികടക്കാനുള്ള ആയുധമെന്ന നിലയിൽ മാർക്സും മാർക്സിസ്റ്റ് ദർശനവും വഴികാട്ടിയായി തുടരുകതന്നെ ചെയ്യും.


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top