25 April Thursday

ഉന്നതവിദ്യാഭ്യാസമന്ത്രിക്ക് നിര്‍ദേശിക്കാം; വിവാദം എന്തിന്: പി ഡി ടി ആചാരി

വെബ് ഡെസ്‌ക്‌Updated: Monday Dec 20, 2021


കൊച്ചി> കണ്ണൂർ സർവ്വകലാശാല വൈസ്‌ ചാൻസലറുടെ പുനര്‍നിയമനകാര്യത്തില്‍ ഒരു നിര്‍ദേശം ചാന്‍സലറുടെ മുമ്പില്‍ വെക്കാനുള്ള എല്ലാ അവകാശങ്ങളും നിലവിലിരിക്കുന്ന സര്‍ക്കാരിനുണ്ടെന്ന്‌ ലോക്‌സഭാ മുന്‍ സെക്രട്ടറി ജനറൽ പി ഡി ടി ആചാരി വ്യക്തമാക്കി.

‘ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായാലും തന്റെ വ്യക്തിപരമായ ബോധ്യത്തിന്റെ അടിസ്ഥാനത്തിലായാലും ഗവര്‍ണര്‍ പുനര്‍നിയമന ഉത്തരവ് പുറപ്പെടുവിച്ചു. തനിക്ക് ഇതിനുവിപരീതമായ തീരുമാനമെടുക്കാന്‍ അധികാരമുണ്ടായിരിക്കേ, പുനര്‍നിയമന ഉത്തരവ് പുറപ്പെടുവിച്ചത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തില്‍ത്തന്നെ ആയിരിക്കുമെന്നുമാത്രമേ വിശ്വസിക്കാനാവൂ. അപ്പോള്‍പ്പിന്നെ ഈ വിവാദങ്ങള്‍ എന്തിനെന്ന് സമൂഹത്തിന് ചോദിക്കേണ്ടിവരും’ ദേശാഭിമാനി  ദിനപത്രത്തിൽ എഴുതിയ ലേഖനത്തിൽ അദ്ദേഹം പറയുന്നു.

കണ്ണൂർ സർവകലാശാലയിലെ വൈസ് ചാൻസലർക്ക് ഒരു പ്രാവശ്യംകൂടി ആ പദവിയിൽ തുടരാനുള്ള ഉത്തരവ് ഒപ്പുവച്ചതിനുശേഷം ചാൻസലറായ ​ഗവർണർ നടത്തിയ പ്രസ്‌താവനയിൽ  രാഷ്ട്രീയമായ സമ്മർദമുണ്ടായിരുന്നെന്നും ഇതിനി സഹിക്കാൻ വയ്യെന്നും താൻ ചാലൻസലർ സ്ഥാനം ഒഴിയുകയാണെന്നും മറ്റും അദ്ദേഹം പറയുകയുണ്ടായി. ഒന്നാമത്തെക്കാര്യം ചാൻസലർപദവി എക്‌സ്‌ ഒഫിഷ്യോ പദവിയാണ്.

കണ്ണൂർ സർവകലാശാലാ വൈസ് ചാൻസലറെ വീണ്ടും നിയമിക്കണമെന്നു പറഞ്ഞുള്ള ഉന്നതവിദ്യാഭ്യാസ മന്ത്രിയുടെ ശുപാർശയാണ്  വിവാദം ചൂടുപിടിപ്പിച്ചിരിക്കുന്നത്. മന്ത്രിക്ക്‌ ഇപ്രകാരം ശുപാർശ ചെയ്യാൻ അധികാരമില്ലെന്നും അവർ കാണിച്ചത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും  രാജിവച്ച് പുറത്തുപോകണമെന്നും മറ്റുമുള്ള ആവശ്യങ്ങൾ ശക്തമായി ഉന്നയിക്കപ്പെട്ടിരിക്കുകയാണ്.

വൈസ് ചാൻസലറുടെ നിയമനത്തിന്റെ നടപടിക്രമങ്ങൾ നിയമത്തിൽ വിവരിക്കപ്പെടുന്നുണ്ടെങ്കിലും പുനർനിയമനത്തിന്റെ നടപടിക്രമത്തെക്കുറിച്ച് അതിലൊന്നും പറയുന്നില്ല. പുനർനിയമനത്തിന് അർഹനായിരിക്കും എന്നുമാത്രമാണ് അതിൽ പറയുന്നത്. പുനർ നിയമനത്തിനും അതേ നടപടിക്രമം പാലിക്കണമെന്ന്‌ വേണമെങ്കിൽ വാദിക്കാം. അങ്ങനെയായിരുന്നെങ്കിൽ നിയമത്തിൽ അതു വ്യക്തമായി പറയാമായിരുന്നു. ​ഗവർണർ ആവർത്തിച്ചു പറയുന്നത് വൈസ് ചാൻസലറെ തെരഞ്ഞെടുക്കുന്നത് സമിതിയാണെന്നാണ്. ശരിയാണ് പക്ഷേ, പുനർനിയമനത്തിന്റെ കാര്യത്തിൽ അത് ശരിയല്ല. നിയമത്തിൽ പറയുന്നത് വൈസ്ചാൻസലർ പുനർ നിയമനത്തിന് അർഹനാണ് എന്നാണ്... ലേഖനത്തിൽ പറയുന്നു.

ലേഖനത്തിലെ പൂർണഭാഗം ചുവടെ

വിസി നിയമനത്തിൽ വിവാദമെന്തിന്‌ - പിഡിടി ആചാരി എഴുതുന്നു


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top