09 December Saturday

ഇക്വഡോർ പറയുന്നതും മൂഡീസ് ചെയ്യുന്നതും... എ കെ രമേശ് എഴുതുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023

എ കെ രമേശ്

എ കെ രമേശ്

ഒരു ദിവസം 55,000 ബാരൽ എണ്ണ ഉൽപാദിപ്പിക്കുന്ന 225 എണ്ണക്കിണറുകളാണ് ഒറ്റയടിക്ക് ഉപേക്ഷിക്കാൻ ഇക്വഡോർ ഇന്നേക്ക് ഒരു മാസം മുമ്പ്, ആഗസ്ത് 23 ന് വോട്ടിനിട്ട് തീരുമാനിച്ചത്. ആമസോണിലെ യാസുനി ഓയിൽ റിസർവാണ് ജനിതക വൈവിധ്യത്തിനും ആഗോള കാലാവസ്ഥക്കും എതിരായിത്തീരാതിരിക്കാൻ ആ രാജ്യം ഉപേക്ഷിച്ചത്. പക്ഷേ ആ തീരുമാനത്തിന് 59ശതമാനം വോട്ട് നൽകിക്കൊണ്ട് മാനവരാശിയുടെ  ഭാവിയെക്കുറിച്ചുള്ള തങ്ങളുടെ കരുതൽ വെളിപ്പെടുത്തിയ ഇക്വഡോറിലെ ജനങ്ങളെ പാഠം പഠിപ്പിക്കാനാണ് ആഗോള റെയ് റ്റിങ്ങ് ഏജൻസിയായ മൂഡീസ് തീരുമാനിച്ചത്. ഇക്വഡോറിന്റെ റെയിറ്റിങ്ങ് Caaa 3 ആക്കി താഴ്ത്തിക്കെട്ടിക്കൊണ്ട് വായ്പാ തിരിച്ചടവ് സാധ്യത കമ്മിയാണ് എന്ന് പ്രഖ്യാപിച്ചിരിക്കു കയാണ്. അതു വഴി ഇനി അവരെടുക്കുന്ന വായ്പക്ക്  അമിതപലിശ നൽകേണ്ടി വരും.

അതുകൊണ്ടുതന്നെ ഇത് അത്ര  പെട്ടെന്ന് നടപ്പാക്കാനാവില്ല എന്നാണത്രെ പ്രസിഡണ്ട് ഗിലെർമോ ലാസ്സോ പറയുന്നത്. നവംബർ 25 നാണ് അദ്ദേഹത്തിന്റെ കാലാവധി അവസാനിക്കുന്നത്. അതിന് മുന്നോടിയായി നടക്കുന്ന തെരഞ്ഞെടുപ്പ് ഒക്ടോബർ 15നാണ്. ജനങ്ങളുടെ ജനാധിപത്യ പരമായ തീരുമാനത്തെ  അട്ടിമറിക്കാൻ സ്വകാര്യ റെയ്റ്റിങ് ഏജൻസികൾക്ക് കഴിയാത്ത വിധം സ്വതന്ത്ര പരമാധികാര രാഷ്ട്രങ്ങളുടെ തന്നെ മുൻകൈയിൽ റെയ്റ്റിങ്ങിനുള്ള സംവിധാനം ഉണ്ടാക്കണമെന്ന ആവശ്യം ഇക്വഡോർ ജനത മുന്നോട്ട് വെക്കുന്നുണ്ട്.

Ecuadorean Centre for Economic and Social Rights, Latin American Network for Economic and Social Justice, EURODAD,  Asian Peoples' Movement on Debt and Development തുടങ്ങിയവയുടെ നേതൃത്വത്തിൽ ഈ ആവശ്യം വ്യാപകമാവുകയാണ്. "The disproportionate power of private agencies to rate country risk means that government regulatory authority and democratic decision-making is transferred to the private sector. This can create significant problems... (and) make development finance more expensive at a time when it is needed to address the climate crisis and the international economic crisis" എന്നാണ് അവർ ശക്തമായി പ്രഖ്യാപിക്കുന്നത്.

മൂന്നേ മൂന്ന് സ്വകാര്യ ഏജൻസികളാണ് ഇപ്പോൾ ലോകത്ത് ക്രെഡിറ്റ് റെയ്റ്റിങ്ങ് അടക്കിഭരിക്കുന്നത്. 95 ശതമാനമാണ് അവരുടെ വിഹിതം. ഈ കുത്തക അവസാനിപ്പിക്കണം എന്ന ആവശ്യത്തിന് ശക്തിയേറുകയാണ്. സ്വന്തം ഭാഗധേയം നിർണ്ണയിക്കാനുള്ള ജനതകളുടെ പരമാധികാരം ഉയർത്തിപ്പിടിക്കുന്നതിനുള്ള ഈ ശ്രമത്തെ ജനാധിപത്യവിശ്വാസികളാകെ പിന്തുണക്കേണ്ടതുണ്ട്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
-----
-----
 Top