20 April Saturday

സർവതലസ്പർശിയായി സഹകരണമേഖല

വി എ രമേഷ്Updated: Saturday Oct 16, 2021

ജനകീയതകൊണ്ടും അതിവിപുലമായ ബാങ്കിങ്--- ശൃംഖലയാലും ജനഹൃദയങ്ങളിലാണ്-- സഹകരണമേഖലയുടെ സ്ഥാനം. കാര്യക്ഷമത, വിശ്വാസ്യത, സുതാര്യത എന്നിവയാണ്-- സഹകരണ പ്രസ്ഥാനത്തിന്റെ കൈമുതലും വിജയമന്ത്രവും. ഏതെങ്കിലും സഹകരണസംഘത്തിൽ അംഗമല്ലാത്ത വളരെ കുറച്ചുപേരേ നമ്മുടെ നാട്ടിൽ ഉണ്ടാകൂ. ഏറ്റവും ഉന്നതമായ ജനാധിപത്യ സംവിധാനത്തിലാണ് സഹകരണമേഖല മുന്നോട്ടുപോകുന്നത്-. എത്രയൊക്കെ കള്ളപ്രചാരണങ്ങളും ഭീക്ഷണികളും ഉണ്ടായിട്ടും നിക്ഷേപവും വായ്-പാ വിതരണവും വൻതോതിൽ വർധിക്കുകയാണ്.

സർവതലവികസനം ലക്ഷ്യമിട്ട്--- പ്രവർത്തിക്കുന്ന സഹകരണമേഖലയെ തകർക്കാൻ ശ്രമം തുടങ്ങിയിട്ട്- കാലമേറെയായി. ആഗോളവൽക്കരണ, സ്വകാര്യവൽക്കരണ നയങ്ങളുടെ ഭാഗമായി മാറിമാറി വന്ന കേന്ദ്ര സർക്കാരുകൾ സ്വീകരിച്ച നടപടികൾ വൻ- പ്രതിസന്ധികൾ സൃഷ്ടിച്ചു.  വെല്ലുവിളി നിയമപരമായും സംഘടിതമായും നേരിട്ട്- പ്രതിസന്ധികളെ മറികടക്കാൻ സഹകാരി സമൂഹത്തിനായി. 2002ലെ കേന്ദ്ര നിയമപ്രകാരമുള്ള മൾട്ടി സ്റ്റേറ്റ് സഹകരണസംഘങ്ങൾ ഒരു നിയന്ത്രണവുമില്ലാതെയാണ് സംസ്ഥാന വ്യപകമായി പ്രവർത്തിക്കുന്നത്-. 2004ൽ രൂപീകരിച്ച പ്രൊഫ. വൈദ്യനാഥൻ കമ്മിറ്റിയുടെ റിപ്പോർട്ട്- നടപ്പാക്കാനുള്ള   ശ്രമങ്ങളെ പരാജയപ്പെടുത്താൻ നമുക്കായെങ്കിലും അതിലെ നിർദേശങ്ങൾ  മറ്റു മാർഗങ്ങളിലൂടെ നടപ്പാക്കിവരികയാണ്. സഹകരണ ബാങ്കുകളുടെ പ്രസക്തി തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് 2012ലെ ഡോ. പ്രകാശ്- ബക്ഷി കമ്മിറ്റിയിലൂടെ കേന്ദ്രം നടത്തിയത്-. 2012ൽ തന്നെയാണ് 97 -‐ാം ഭരണഘടനാ ഭേദഗതിയിലൂടെ സംസ്ഥാന നിയന്ത്രണത്തിലുള്ള സഹകരണമേഖലയിലേക്ക്- അതിക്രമിച്ചുകയറാൻ നീക്കം നടത്തിയത്-. പെട്ടിക്കട പോലെ ആർക്കും എവിടെയും എപ്പോൾ വേണമെങ്കിലും സംഘങ്ങൾ തുടങ്ങാൻ അനുവദിക്കുന്ന ഈ നീക്കത്തെ അക്കാലത്തു- തന്നെ ഗുജറാത്ത്- ഹൈക്കോടതി തടഞ്ഞു. അതു മറികടക്കാൻ കോൺഗ്രസ്‌- സർക്കാരും തുടർന്ന് ബിജെപി സർക്കാരും നടത്തിയ ശ്രമങ്ങളെ ഇപ്പോൾ സുപ്രീംകോടതിയും നിഷേധിച്ചത്- സംഘങ്ങൾക്ക്- താൽക്കാലിക ആശ്വാസമായി.

2016ലെ നോട്ട്- നിരോധനവും തുടർന്ന് കേന്ദ്ര ഏജൻസികൾ നടത്തിയ അഴിഞ്ഞാട്ടവും സഹകരണ സ്ഥാപനങ്ങൾ കള്ളപ്പണ ഇടപാട്- കേന്ദ്രങ്ങളാണെന്നു സ്ഥാപിച്ച്-   ഉന്മൂലനം ചെയ്യാൻ നടത്തിയ നീക്കങ്ങളും   മറക്കാനാകുമോ?  പിണറായി വിജയന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ്- സർക്കാരിന്റെ ശക്തമായ ഇടപെടലുകളും പ്രഖ്യാപനങ്ങളുമാണ് സഹകരണമേഖലയെ സംരക്ഷിച്ചത്-. 2017ൽ അടിച്ചേൽപ്പിച്ച ജിഎസ്-ടി കടക്കെണിയിൽനിന്നും പല സഹകരണസ്ഥാപനങ്ങളും  കരകയറിയിട്ടില്ല. 2019ലെ ഫിനാൻസ്- ആക്ട്- ഭേദഗതിയും ബിആർ ആക്ട്- ഭേദഗതിയും 2020ലെ ബിആർ ആക്ട്- ഭേദഗതിയും സഹകരണ സ്ഥാപനങ്ങൾക്ക്- ദോഷമായിരുന്നു. ബാങ്ക്-, ബാങ്കർ, ബാങ്കിങ്‌- പദങ്ങളും ചെക്കും ഉപയോഗിക്കാനാകാത്ത വിധമാണ്-- നിയമനിർമാണം നടത്തിയിരിക്കുന്നത്---. ആദായനികുതി നിയമത്തിലും  മാറ്റങ്ങൾ വരുത്തി. സഹകരണമേഖലയിലെ ആദായനികുതി വകുപ്പിന്റെ അധിനിവേശത്തിന് മൂക്കുകയർ വീണത്- ഈ ജനുവരിയിലെ സുപ്രീംകോടതി വിധിയിലൂടെയായിരുന്നു.  സഹകരണമേഖലയെ ഒന്നാകെ കൈപ്പിടിയിലൊതുക്കാൻ നടത്തിയ ഏറ്റവും ഒടുവിലത്തെ നീക്കമായിരുന്നു   കേന്ദ്ര സഹകരണവകുപ്പ്- രൂപീകരണം.

സഹകരണ മേഖലയ്‌ക്കെതിരെ നടത്തുന്ന ഏതു- നീക്കവും കൂടുതലായി ബാധിക്കുന്നത്- കേരളത്തിലെ സഹകരണ മേഖലയെയാണ്. ഇവിടത്തെ  സഹകരണമേഖല തകർന്നാൽ അതിലൂടെ ഇടതുപക്ഷ പ്രസ്ഥാനത്തെ തളർത്താനാകുമെന്ന് അവർ കണക്കുകൂട്ടുന്നു.  സമ്പന്നമായ സഹകരണമേഖല കേരളത്തിലെ സാമ്പത്തികരംഗത്തിന്റെ നെടുംതൂണാണ്. സർക്കാരിന്റെ റവന്യൂ വരുമാനത്തിൽ വലിയൊരു ഭാഗം സഹകരണ മേഖലയിൽനിന്നാണ്. മൂവായിരത്തിലധികം വായ്-പാ സഹകരണസംഘങ്ങൾ മാത്രമല്ല, പതിനായിരത്തിലധികം വായ്-പേതര സംഘങ്ങളും സംസ്ഥാന സർക്കാരിന്റെ ജനക്ഷേമ പദ്ധതികൾ വിജയിപ്പിക്കാൻ രംഗത്തുണ്ട്-.

ആധുനിക ബാങ്കിങ്‌- സൗകര്യങ്ങൾ വേഗത്തിലും ചെലവ്- കുറച്ചും സാധാരണക്കാരിലേക്ക്- എത്തിക്കാൻ രൂപീകരിച്ച കേരള ബാങ്ക്-  സർക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമായിരുന്നു. കേരള ബാങ്കിന്റെ പ്രവർത്തനങ്ങളിൽ പ്രാഥമിക സംഘങ്ങൾക്കാകെ ഗുണകരമാകുന്ന വിധത്തിൽ ഉയർന്നുവരേണ്ടതുണ്ട്-. പുതുതായി രൂപീകരിക്കുന്ന യുവജനസംഘങ്ങളും കലാ സാംസ-്-കാരിക പ്രവർത്തകരുടെ സംഘവും നെല്ലുസംഭരണ, വിപണനസംഘങ്ങളും പുതിയ കാൽവയ്-പുകളാണ്. 

ഒരു ലക്ഷത്തോളം ജീവനക്കാരാണ് ഈ മേഖലയിൽ പണിയെടുക്കുന്നത്-, സ്ഥിരം ജീവനക്കാരും താൽക്കാലിക ജീവനക്കാരും കമീഷൻ ജീവനക്കാരും കോൺട്രാക്ട്- ജീവനക്കാരും ഉൾപ്പെടുന്നതാണ്-- ഈ തൊഴിൽ ശക്തി. മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച്- മെച്ചപ്പെട്ട സേവന, വേതന വ്യവസ്ഥകൾ നിലവിലുണ്ട്‌. സമീപകാലത്തായി ഉണ്ടായിട്ടുള്ള തെറ്റായ പ്രവണതകൾ കുറച്ചൊന്നുമല്ല ഈ മേഖലയെ ബാധിച്ചത്-. അഴിമതിയും ക്രമക്കേടുകളും വർധിച്ചുവരുന്നത്- വലിയ ആശങ്കയാണ് ഉയർത്തുന്നത്-. ഒരു കാരണവശാലും ഈ രംഗത്ത്- അഴിമതി വച്ചുപൊറുപ്പിച്ചുകൂടാ. ഇനിയും ഒരു കരുവന്നൂർ ആവർത്തിക്കരുത്---. കുറ്റമറ്റ നിരവധി അന്വേഷണ സംവിധാനങ്ങളും അന്വേഷണ രീതികളുമുള്ള ഈ രംഗത്ത്- തൊറ്റായ രീതികൾ തുടർച്ചയായി ഉണ്ടാകുന്നത്- നീതീകരിക്കാനാകില്ല. ഏതു- സമയത്തും ഏത്- അന്വേഷണത്തെയും പരിശോധനകളെയും നേരിടാൻ സ്ഥാപനങ്ങൾക്കും ജീവനക്കാർക്കുമാകണം. സ്ഥാപനങ്ങൾക്ക്- ഒരു രൂപ പോലും നഷ്ടമാകാതെ കുറ്റക്കാരിൽനിന്നും നഷ്ടം ഈടാക്കാനുള്ള കർശനമായ നിയമങ്ങൾ ഉണ്ടായേ മതിയാകൂ. സഹകരണമേഖല അഴിമതിമുക്തവും കൂടുതൽ സേവന സന്നദ്ധവുമാക്കാനുള്ള ചർച്ചകളും തീരുമാനവും തൃശൂരിൽ ചേരുന്ന കേരള കോ‐-ഓ-പ്പ-റേ-റ്റീവ്- എംപ്ലോ-യീസ്- യൂണി-യൻ (സി-ഐ-ടി-യു)  സംസ്ഥാന സമ്മേളനം കൈക്കൊള്ളും.

(കേരള കോ‐-ഓ-പ്പ-റേ-റ്റീവ്- എംപ്ലോ-യീസ്- യൂണി-യൻ (-സി-ഐ-ടി-യു) ജനറൽ സെക്രട്ടറിയാണ്‌ ലേഖകൻ)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top