25 April Thursday

മാനവീയം വീഥിയിൽ ലോക നാടക ദിനം ആചരിച്ചു.

വെബ് ഡെസ്‌ക്‌Updated: Wednesday Mar 29, 2017

തിരുവനന്തപുരം> നാടകം പ്രതിരോധത്തിന്റെ മാധ്യമമെന്നുറക്കെ പ്രഖ്യാപിച്ച് മാനവീയം വീഥിയില്‍ ലോക നാടക ദിനം ആചരിച്ചു. ഭാരത് ഭവന്റെ സഹകരണത്തോടെ മാനവീയം തെരുവിടം സ്ട്രീറ്റ് ലൈബ്രറിയും  www.aksharamonline.com ഉം സംയുക്തമായി സംഘടിപ്പിച്ച ദിനാചരണം വിനോദ് വൈശാഖി ഉദ്ഘാടനം ചെയ്തു.

നാടക പഠനത്തിനും അനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കുമായി സഫ്ദര്‍ ഹഷ്മി തിയറ്റര്‍ കോര്‍ണറിനു തുടക്കമായി.  പ്രമോദ് പയ്യന്നൂര്‍ മുഖ്യപ്രഭാഷണം നടത്തി. കെ ജി സൂരജ്, ജി എല്‍ അരുണ്‍ ഗോപി, രതീഷ് കൊട്ടാരം, അഡ്വ. ശോഭന ജോര്‍ജ്ജ്, അനു ദേവരാജന്‍  എന്നിവര്‍ സംസാരിച്ചു.

നിമഗ്‌ ഗംഗോര്‍ ലോക് കലാ മണ്ഡലിന്റെ നേതൃത്വത്തില്‍ മധ്യപ്രദേശ് കലാരൂപം ഗംഗോര്‍ നൃത്തം നടന്നു.സാധ്‌ന ഹേമന്ദ് ഉപാധ്യായ, അനിമേഷ് ഉപാധ്യായ എന്നിവര്‍ നേതൃത്വം നല്‍കി. ഡോ.അനീഷ്യ ജയദേവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബി ശിവകുമാര്‍ സ്വാഗതവും അരവിന്ദ് എസ് ആര്‍ നന്ദിയും പറഞ്ഞു.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top