പട്ടാമ്പി > കവിതയുടെ കാര്‍ണിവല്‍ കാവ്യഭാഷയുടെ മാത്രമല്ല, രംഗഭാഷയുടെയും ഉത്സവമായാണ് മാറിയത്. പട്ടാമ്പി കോളജിലെ നാടകസംഘം അരങ്ങിലെത്തിച്ച സമരം, കവിത, കേരളം എന്ന രംഗാവിഷ്‌കാരം കേരളചരിത്രത്തിലേക്കും കവിതകളിലേക്കും പോരാട്ടങ്ങളുടെ കഴിഞ്ഞകാലത്തേക്കുമുള്ള പിന്‍നടത്തമായി. ജെഎന്‍യുവിനെ പിടിച്ചു കുലുക്കിയ കനയ്യകുമാറിന്റെ ആസാദി മുദ്രാവാക്യം വിളിച്ച് സമരനായകനും പട്ടാമ്പി എംഎല്‍എയുമായ മുഹമ്മദ് മുഹസിനും അരങ്ങിലെത്തി.
.jpg)
പട്ടാമ്പി കോളജിലെ കവിതാ കാര്‍ണിവലില്‍ സംസ്‌കൃത കോളജ് നാടകസംഘം അവതരിപ്പിച്ച സമരം, കേരളം, കവിത രംഗാവിഷ്‌കാരത്തില്‍ നിന്ന്
പ്രത്യക്ഷ രക്ഷാ ദൈവസഭയ്ക്കു തുടക്കമിട്ട പൊയ്കയില്‍ അപ്പച്ചന്‍ മുതല്‍ അട്ടപ്പാടിയില്‍ അരും കൊലചെയ്യപ്പെട്ട മധുവരെയുള്ള കേരളത്തിന്റെ സമരചരിത്രമാണ് ഒന്നരമണിക്കൂര്‍ ദൈര്‍ഘ്യമുള്ള രംഗാവിഷ്‌കാരത്തിലുണ്ടായിരുന്നത്. കോളജിലെ മലയാളം വിഭാഗത്തിന്റെ നേതൃത്വത്തിലാണ് നാടകസംഘം പ്രവര്‍ത്തിക്കുന്നത്.
രംഗാവിഷ്‌കാരത്തില്‍ എഴുത്തുകാരന്‍ ചെറുകാടായി വേഷമിട്ടത് ചെറുകാടിന്റെ പേരക്കുട്ടി സി പി അനൂപായിരുന്നു. കേരളചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെട്ട സംഭവങ്ങളെ കവിതകളുമായി കോര്‍ത്തിണക്കിയാണ് രംഗാവിഷ്‌കാരം അണിയിച്ചൊരുക്കിയത്. കോളജിലെ അധ്യാപകന്‍ റോയിയാണ് സംവിധാനം

പട്ടാമ്പി കോളജിലെ കവിതാ കാര്‍ണിവലില്‍ സംസ്‌കൃത കോളജ് നാടകസംഘം അവതരിപ്പിച്ച സമരം, കേരളം, കവിത രംഗാവിഷ്‌കാരത്തില്‍ ചെറുകാടിന്റെ വേഷത്തില്‍ പേരക്കുട്ടി അനൂപ് രംഗത്തെത്തിയപ്പോള്‍
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..