20 April Saturday

പി എം താജ് അനുസ്മരണം 23 മുതൽ 29 വരെ ഓൺലൈനിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 16, 2021

കൊച്ചി> ഈ വർഷത്തെ പി എം താജ് അനുസ്മരണം ജൂലൈ മാ 23 മുതൽ 29 വരെ ഓൺലൈനായി നടത്തും. അന്തർദേശീയ അവതരണ ശില്പശാല, രംഗാവതരണ പ്രഭാഷണ പരമ്പര എന്നിവ ഉണ്ടാകും.

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നടക്കുന്ന സമാന്തര രംഗവേദി, പ്രാദേശികരംഗവേദി എന്നിവയുടെ  സമകാലിക പ്രവർത്തനങ്ങളെ ചടങ്ങിൽ പരിചയപ്പെടുത്തും. യുവ രംഗാവതരണ പ്രവർത്തകർക്കുവേണ്ടിയുള്ള അന്തർദേശീയ അവതരണ ശില്പശാല,  താജിന്റെ നാടകങ്ങളുടെ ആവിഷ്കാരം , നാടക വായന,നാടക സന്ദർഭങ്ങളെ അവലംബിച്ചുള്ള ചിത്രകാരന്മാരുടെ ദൃശ്യാവിഷ്‌കാരം, നാടക പ്രവർത്തകരുടെ കൂടിയിരിക്കൽ എന്നിങ്ങനെയുള്ള പരിപാടികൾ നിറഞ്ഞതാണ് താജ് അനുസ്മരണം.

ജൂലൈ  23 മുതൽ 29 വരെ രാവിലെ 10 മുതൽ ഉച്ചക്ക് 12 വരെ അവതരണ ശില്പശാലയും, വൈകിട്ട് 7 മണിക്ക് പ്രഭാഷണങ്ങളും നടക്കും.  ശങ്കർ വെങ്കിടേശ്വരൻ,  ഡോ. അമീത് പരമേശ്വരൻ , ഡോ. ലക്ക്സനായി സോങ്‌ചെങ്ച്ചയ്, ജിജോ കെ മാത്യു, അലിയാർ അലി, അതുൽ വിജയകുമാർ,  മനീഷ് പച്ചിയാരു എന്നിവർ നയിക്കും. അഭിലാഷ് പിള്ള, സജിത മഠത്തിൽ, കെ ആർ മോഹൻദാസ്, ജയപ്രകാശ് കാര്യാൽ, ശ്രീജ ആറങ്ങോട്ടുകര, വിജേഷ്, കബനി എന്നിവർ ക്യാമ്പ് അംഗങ്ങളോട് സംവദിക്കും.

ഓൺലൈൻ പ്രഭാഷണപരമ്പരയിൽ തമിഴ്നാട്ടിൽ നിന്നും പ്രളയൻ, ഗോവയിൽ നിന്നും വിഷ്ണുപദ് ബർവെ, ഹൈദരാബാദിൽ നിന്നും ജോൺ ബഷീർ, ബംഗാളിൽ നിന്നും പ്രൊഫ.  അൻഷുമാൻ ബൗമിക്ക്, ആസാമിൽ നിന്നും അനുപം കൗശിക് ബോറ, മേഘാലയയിൽ നിന്നും ലാപ്തിയങ്  സെയിം, ഡൽഹിയിൽ നിന്നും ഓംചേരി എൻ എൻ പിള്ള, കേരളത്തിൽ നിന്നും ഈ പി രാജഗോപാലൻ, സതീഷ് കെ സതീഷ്  എന്നിവർ സംസാരിക്കും.

 29ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സംഘാടകസമിതി ചെയർമാൻ മുൻ മേയർ   ടി പി ദാസൻ അധ്യക്ഷനാകും. ഷിബു എസ് കൊട്ടാരം അനുസ്മരണപ്രഭാഷണം നടത്തും. സംഗീത നാടക അക്കാദമി സെക്രട്ടറി  പ്രഭാകരൻ പഴശ്ശി സംസാരിക്കും.
 നാടകരംഗത്തെ പ്രഗത്ഭമതികൾ താജിനെ അനുസ്മരിക്കും.

ജൂലൈ 23 മുതൽ 27 വരെ പുരോഗമന കലാസാഹിത്യ സംഘം മേഖലാ കമ്മിറ്റികൾ വിവിധ കലാപരിപാടികൾ അവതരിപ്പിക്കും.

താജിന്റെ നാടകങ്ങളുടെ പുതിയ ഭാഷ്യങ്ങൾ വിജയൻ വി. നായർ ടി.സുരേഷ് ബാബു, എ രത്നാകരൻ എന്നിവരുടെ  സംവിധാനത്തിൽ അവതരിപ്പിക്കും.

വിവരങ്ങൾക്ക് : പി എം താജ് അനുസ്മരണസമിതി, കോഴിക്കോട്, 673004 pmtajanusmaranasamithi@gmail.com : +91 9447276505.എന്ന വിലാസത്തിൽ ബന്ധപ്പെടണം.

20 വയസിനും 30 വയസിനും ഇടയിലുള്ള യുവതിയുവാക്കൾക്കുവേണ്ടിയുള്ള അവതരണ ശില്പശാലയിൽ പങ്കെടുക്കുവാൻ താല്പര്യമുള്ളവർ  ജൂലായ് മാസം 17ന് മുൻപായി ഗൂഗിൾ ഫോറം പൂരിപ്പിച്ച് അപേക്ഷിക്കുക. അഭീഷ് ശശിധരനാണ് ശില്പശാല ഡയറക്ടർ.(ഫോൺ9676145161)


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top