25 April Thursday

ചെ ഗുവേരയ്ക്ക് വീഡിയോ ആദരവുമായി ചിത്രകാരി

വെബ് ഡെസ്‌ക്‌Updated: Tuesday Oct 31, 2017

കൊച്ചി> നിത്യപോരാളി ചെ ഗുവേരയ്ക്ക് ആദരവുമായി ചിത്രകാരിയുടെ ഒരു മിനിറ്റ് വീഡിയോ. കാജല്‍ ദത്താണ് തന്റെ ഒരു മിനിറ്റ് വീഡിയോ പരമ്പരയ്ക്ക് ചെയുടെ വീഡിയോയുമായി തുടക്കമിട്ടത്. ചെ ഗുവേരയുടെ ചിത്രവും ഓര്‍മ്മകളും നിറച്ച ഫോര്‍ട്ട്‌ കൊച്ചിയിലെ ഡിവൈഎഫ്ഐ ഓഫീസിനുള്ളില്‍ നിന്നാണ് വിഡിയോ ചിത്രീകരിച്ചിരിയ്ക്കുന്നത്. ഓഫീസിലെ ദൃശ്യങ്ങളിലൂടെ നീങ്ങി ചെയുടെ ചിത്രം വരയ്ക്കുന്ന ദൃശ്യത്തില്‍ വീഡിയോ അവസാനിയ്ക്കുന്നു .

ചെ ഗുവേരയുടെ ജീവിതത്തിലും പോരാട്ടങ്ങളിലും ആവേശം കൊള്ളുന്ന എല്ലാവര്‍ക്കുമായി സമര്‍പ്പിയ്ക്കുകയാണ് വീഡിയോ.

കാജല്‍ ദത്ത് വരച്ച ചെ ഗുവേരയുടെ പോര്‍ട്രെയിറ്റ്

കാജല്‍ ദത്ത് വരച്ച ചെ ഗുവേരയുടെ പോര്‍ട്രെയിറ്റ്

അറിയപ്പെടുന്നവരും അറിയപ്പെടാത്തവരുമായ നിരവധിപേരുടെ ചിത്രങ്ങളുമായി ഒരു പോര്‍ട്രൈറ്റ്‌ പരമ്പരയും കാജല്‍ ചെയ്യുന്നുണ്ട്.ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്യുന്ന ഈ ചിത്ര പരമ്പരയിലെ ആദ്യ ചിത്രവും ചെ ഗുവേരയുടേതായിരുന്നു.

ഊഷ്മളമായ നീലവര്‍ണത്തില്‍ വരച്ചിട്ട ചെ ഗുവേരയുടെ ചിത്രത്തിനു കീഴില്‍  ഇങ്ങനെ കുറിച്ചിരിക്കുന്നു. 'ചെ... പോരാട്ടങ്ങള്‍ നിറച്ച നിന്റെ യൌവനത്തോടുള്ള ഞങ്ങളുടെ ഇഷ്ടത്തിന് അന്ത്യമില്ല. മുതലാളിത്തത്തിനും അതിന്റെ ചൂഷണവ്യവസ്ഥകള്‍ക്കുമെതിരായ ഞങ്ങളുടെ പോരാട്ടങ്ങള്‍ക്കൊപ്പം എന്നും നീ ജീവിക്കുന്നു...'

പോര്‍ട്രൈറ്റിനോപ്പം കൊടുത്ത കുറിപ്പിലെ revolution, guerilla, Cuba, Bolivia, capitalism' തുടങ്ങിയ വാക്കുകള്‍ പിന്നീട് ഫേസ് ബുക്ക് നീക്കം ചെയ്തതും കാജല്‍ ഫേസ് ബുക്കില്‍ പോസ്റ്റ്‌ ചെയ്തിരുന്നു.

ചേര്‍ത്തല സ്വദേശിയായ ചിത്രകാരി എസ്എന്‍ കോളേജിലെ പഠനത്തിനുശേഷം തൃപ്പൂണിത്തുറ ആര്‍എല്‍വി കോളേജില്‍നിന്നാണ് പെയിന്റിങ്ങില്‍ ബിരുദം നേടിയത്.

കാജലിന്റെ ഫേസ് ബുക്ക് പേജ് ഇവിടെ

വീഡിയോ ഇവിടെ കാണാം:




ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top