25 April Thursday

താളക്കച്ചേരിയോടെ ഇറ്റ്‌ഫോക്കിന‌് തുടക്കം

സ്വ ന്തം ലേഖകൻ Updated: Monday Jan 21, 2019
 തൃശൂർ > കേരളത്തിന്റെ അന്താരാഷ്‌ട്ര നാടകോത്സവത്തിന്‌ ഉജ്വല തുടക്കം. കേരള സംഗീതനാടകഅക്കാദമിയിലെ മുരളി തിയറ്ററിൽ   വടമ എഴുത്തിടം അവതരിപ്പിച്ച ‘കടിയെണക്കം’ മരത്താളം പരമ്പരാഗത താളക്കച്ചേരിയോടെയാണ്‌  ഇറ്റ്‌ഫോക്ക്‌‐2019 ആരംഭിച്ചത്‌.
 
ഔപചാരിക ഉദ്‌ഘാടനം മന്ത്രി എ കെ ബാലൻ നിർവഹിച്ചു. അമ്മന്നൂർ പുരസ്‌കാരം  നാടകപ്രവർത്തകൻ പ്രസന്നയ്‌ക്ക്‌ മന്ത്രി സമ്മാനിച്ചു.  അക്കാദമി ചെയർപേഴ്‌സൺ കെപിഎസി ലളിത അധ്യക്ഷയായി. ഫെസ്‌റ്റിവൽ ഡയറക്ടറേറ്റ്‌ അംഗം എം കെ റെയ്‌ന ആമുഖപ്രഭാഷണം നടത്തി. ഫെസ്‌റ്റിവൽ ഡയറക്ടർ ജി കുമാരവർമ പ്രശംസാപത്രം വായിച്ചു. ഫെസ്‌റ്റിവൽ ബുക്കും ഡെയ്‌ലി ബുള്ളറ്റിനും മന്ത്രി സി രവീന്ദ്രനാഥ്‌  അരുന്ധതി നാഗിനു നൽകി പ്രകാശനം ചെയ്‌തു.  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ വൈശാഖൻ സംസാരിച്ചു. സംഗീതനാടകഅക്കാദമി സെക്രട്ടറി എൻ രാധാകൃഷ്‌ണൻ നായർ സ്വാഗതവും എക്‌സി. അംഗം ഫ്രാൻസിസ്‌ ടി മാവേലിക്കര നന്ദിയും പറഞ്ഞു.
 
നാടകോത്സവം 26ന്‌ സമാപിക്കും. പ്രളയദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെലവു കുറച്ചാണ്‌ നാടകോത്സവം സംഘടിപ്പിക്കുന്നത്‌. ഇറാൻ, ഇറ്റലി, ശ്രീലങ്ക, വിയത‌്നാം, മലേഷ്യ, എന്നിവിടങ്ങളിൽ നിന്നുള്ള ആറ്‌ വിദേശ നാടകങ്ങളും നാല്‌ മലയാളം നാടകങ്ങളുൾപ്പെടെ ഏഴ്‌ ഇന്ത്യൻ നാടകങ്ങളുമാണ്‌ ഈ വർഷം അവതരിപ്പിക്കുന്നത്‌.   ജലീൽ ടി കുന്നത്ത്‌ ആണ്‌ കോ–-ഓർഡിനേറ്റർ. 
സാഹിത്യഅക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിക്കുന്ന നാടകസംബന്ധിയായ സെമിനാറുകളും സംവാദങ്ങളും ദിവസവും നടക്കും. നാടകസംഘങ്ങളുമായുള്ള മുഖാമുഖവും  ദിവസവുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top