26 April Friday

പെണ്‍ദുരിതങ്ങളുടെ തീക്ഷ്ണാനുഭവങ്ങളുമായി 'സാരി റോസ'

വെബ് ഡെസ്‌ക്‌Updated: Thursday Feb 16, 2017

  തൃശൂര്‍ > 'സാരി റോസ' ഇന്ത്യന്‍ അന്തരീക്ഷത്തിലാണ് സംസാരിക്കുന്നത്. ചിലിയിലെ ലാ പാട്രിയോട്ടിക്ക നാടകസംഘമാണ് നാടകം അവതരിപ്പിക്കുന്നത്. അഭിനേതാക്കളില്‍ ഇരുപതോളം പേര്‍ മലയാളികളും. ഒമ്പതാമത് ഇറ്റ്ഫോക്കിലെ ഏറ്റവും ശ്രദ്ധേയമായ അവതരണമാകും സാരി റോസ. 

നാടകം പറയുന്നത് രാഷ്ട്രീയമാണ്. ലിംഗഭേദത്തിന്റെ, അവഗണനയുടെ പീഡനത്തിന്റെ ബലാത്സംഗത്തിന്റെ പെണ്‍ദുരിതങ്ങളുടെ തീക്ഷ്ണരാഷ്ട്രീയം. നാടകം രൂപപ്പെടുന്നത് അഭിനേതാക്കളുടെ അനുഭവങ്ങളുടെയും തിരിച്ചറിവുകളുടെയും പങ്കുവയ്ക്കലിലൂടെയാണ്. ഇന്ത്യന്‍ അനുഭവങ്ങളിലൂന്നി കാര്യം പറയുമ്പോള്‍ ഭൂമിയിലെല്ലായിടത്തും പെണ്ണനുഭവത്തിന് സമാനതകളുണ്ടെന്നതാണ് സംഘത്തെ ഒരുമിപ്പിക്കുന്നത്്.
കൃത്യമായ സ്ക്രിപ്റ്റിലല്ല നാടകം രൂപപ്പെടുത്തുന്നത്. സംവിധായിക അലഹാന്‍ഡ്രയുടെ നേതൃത്വത്തില്‍ സംഘം പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 
അക്കാദമി മുരളി ഓഡിറ്റോറിയത്തില്‍ നടന്ന ഒഡീഷന് ലാ പാട്രിയോട്ടിയോക്കയുടെ സംവിധായിക അലഹാന്‍ഡ്ര നേതൃത്വം നല്‍കി. പത്തു ദിവസം രാവിലെ ഒമ്പതു മുതല്‍ ഒന്നു വരെയും പകല്‍ മൂന്നു മുതല്‍ ആറു വരെയും വിശ്രമമില്ലാത്ത പരിശീലനമാകും നടക്കുക. വിദേശനാടകസംഘങ്ങളുടെ പ്രൊഫഷണലിസവും അഭിനയപരിശീലന രീതിയും ഉള്‍പ്പെടെ ഒട്ടേറെ കാര്യങ്ങളുടെ പഠനം കൂടിയാണ് സാരി റോസ.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top