28 March Thursday

കൊത്തിയെടുത്തു
നജിൽ തെക്കേഗോപുരം

സ്വന്തം ലേഖകൻUpdated: Wednesday Aug 4, 2021

ഫോറെക്സ് ഷീറ്റിൽ നജിൽ കൊത്തിയെടുത്ത തെക്കേഗോപുരം

തൃശൂർ>  സാംസ്‌കാരിക നഗരിയായ തൃശൂരിലെ തേക്കിൻകാടും തെക്കേഗോപുരനടയും  നജിലിന്റെ മനസ്സിൽ പതിഞ്ഞിട്ട്‌ നാളേറെയായി.  ഒടുവിൽ മനസ്സിലെ  ഗോപുരം  തന്റെ കരവിരുതിൽ തീർത്ത്‌ തെക്കേഗോപുര നടയിൽത്തന്നെ സമർപ്പിച്ചു. ഗോപുരം മാത്രമല്ല, പൂരപ്പറമ്പിന്റെ പച്ചപ്പും ആളനക്കങ്ങളുമെല്ലാം ഒരുക്കി. 
 
മാപ്രാണം  സ്വദേശിയായ നജിലാണ്‌  തൃശൂരിന്റെ അടയാളമായി തലയുയർത്തി നിൽക്കുന്ന   തെക്കേഗോപുരനടയുടെ മാതൃക മൾട്ടിവുഡായ ഫോറെക്‌സ്‌ ഷീറ്റിൽ തീർത്തത്‌. ചൊവ്വാഴ്‌ച അത്‌  തൃശൂരിൽ കൊണ്ടുവന്നു.   തെക്കോട്ടിറക്കത്തിലെ ചരിവും അവിടെ ഇരിക്കുന്നവരും ചുറ്റുമുള്ള മരങ്ങളുമെല്ലാം മാതൃകയിലുണ്ട്‌. സ്വയം പഠിച്ചെടുത്തതാണെന്ന്‌ നജിൽ പറഞ്ഞു. 2019 നവംബറിലാണ്‌  നിർമാണം ആരംഭിച്ചത്‌. 2021 ജൂലൈയിലാണ്‌ പൂർത്തിയായത്‌. 
 
ഷാർജയിൽ മോഡൽ മേക്കറായിരുന്നു.  ഫാം ഹൗസ്‌, മോസ്‌ക്‌ എന്നിവയുടെ മാതൃകകൾ ഒരുക്കി.  കോവിഡ്‌ കാരണം നാട്ടിലെത്തി. തിരിച്ചുപോവാനായിട്ടില്ല.  പൂർണമായും കൈകളാലാണ്‌ നിർമാണം.  ഒരടി വീതിയും ഒരടി നീളത്തിലുമാണ്‌ അടിത്തറ. 82 സെന്റീമീറ്ററാണ്‌ ഉയരം. 
 
തൃശൂരിലെ  സ്ഥാപനങ്ങളിൽ പൂരച്ചിത്രങ്ങൾ കാണാറുണ്ട്‌. ചിത്രത്തിനു പകരം ശിൽപ്പമാക്കാമെന്ന്‌ കരുതി. മാപ്രാണം കൊടുങ്ങല്ലൂക്കാരൻ നാരായണന്റെയും പങ്കജത്തിന്റെയും  മകനാണ്‌  നജിൽ.   നബിൽ സഹോദരനാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top