05 December Tuesday

തടിയന്മാരും എല്ലന്മാരും തമ്മില്‍

കെ ഗിരീഷ്Updated: Sunday Jan 29, 2017

തടിയന്മാരോട് എല്ലുന്തിയവര്‍ക്ക് എപ്പോഴാണ് അസ്വസ്ഥത തോന്നിത്തുടങ്ങുക. എല്ലുമുറിയെ പണിത് ഈ മണ്ണിനെ നിര്‍മിച്ചവരെന്നു പറയുന്നവര്‍ എപ്പോഴാണ് തടിയന്മാരാകാന്‍ കൊതിക്കുന്നത്. ചോദ്യങ്ങളങ്ങനെ നീളും. കാരണം, അതൊരു ദിവസംകൊണ്ടു രൂപപ്പെട്ട ചോദ്യങ്ങളോ ഉത്തരങ്ങളോ അല്ല, ഒരു കാലത്തിന്റെ ചരിതമാണതിന്റെ ഉത്തരം. മനസ്സും ചിന്തയും മലീമസമാകുന്നതും അങ്ങനെയാണ്. ഒരു ദിവസത്തെ പ്രതിഭാസമല്ല, ഒരു കാലംമുഴുവന്‍ നീകുുനിന്ന പരിണാമമാണത്.

അന്ന് തടിച്ചവരേക്കാള്‍ മെലിഞ്ഞവരുടെ കാലമായിരുന്നു. ബീഡി തെറുത്തും വിയര്‍പ്പൊഴുക്കിയും അവരാണ് നാട് തീര്‍ത്തത്. അവരാരാണന്നു പറഞ്ഞുകൊടുക്കാന്‍ അവര്‍ക്കൊരു രാഘവേട്ടനുകുായിരുന്നു. ആര് കൈയൊഴിഞ്ഞാലും രാഘവേട്ടനെ കൈവിടാത്ത ഒരു വാസുവുകുായിരുന്നു. അങ്ങനെ പലതുമുകുായിരുന്നു. അപ്പോഴും ചില തടിയന്മാര്‍ മണ്ണിന്, സംസ്കാരത്തിന് വിലയിട്ടു നടന്നിരുന്നു. എന്നാല്‍, തടിക്കാതിരിക്കുന്നതുതന്നെയാണ് ജീവിതമെന്ന് വിശ്വസിച്ചിരുന്നവരുടെ കാലമായിരുന്നു അത്. പിന്നെ എങ്ങനെയാണ് ഇവരെല്ലാം തടിയന്മാരാകാന്‍ കൊതിച്ചത്. തടിയന്മാരെ കാണുമ്പോള്‍ അസ്വസ്ഥരാകാനും അപകര്‍ഷതകൊക്ു വീര്‍പ്പുമുട്ടാനും തുടങ്ങിയത്. അതൊരു രാഷ്ട്രീയാന്വേഷണമാണ്. പയ്യന്നൂര്‍ വെള്ളൂര്‍ സെന്‍ട്രല്‍ ആര്‍ട്സിന്റെ നാടകം 'ഇസ്തിരി' പറഞ്ഞത് ആ രാഷ്ട്രീയമാണ്.

പി കെ ലെനിന്‍

പി കെ ലെനിന്‍

വാസു തെരുവില്‍ മനുഷ്യരുടെ തൂക്കം അളക്കുന്ന യന്ത്രവുംകൊണ്ടു നടന്ന് ജീവിതം കഴിക്കുന്നവനാണ്. ഫ്ളാറ്റുകളിലും വില്ലകളിലും പോയി തുണി ശേഖരിച്ച് അലക്കി ഇസ്തിരിയിട്ടുകൊടുക്കുന്നു വാസുവിന്റെ ഭാര്യ. അലക്കിത്തേച്ച വസ്ത്രങ്ങളുടെ നിറങ്ങളില്‍, മണത്തില്‍ കൊതിച്ചുനടക്കുന്ന കൌമാരക്കാരി മകള്‍ അമ്മയെ സഹായിക്കുന്നു. വാസുവിന്റെ തടി നാള്‍ക്കുനാള്‍ കുറഞ്ഞു വരുന്നു. വല്ലാത്ത ഭയം, വെറുപ്പ് എല്ലാം അവനെ വേട്ടയാടുന്നു. വിശേഷിച്ച് തടിയന്‍ ശ്രീധരന്‍ മിനുറ്റിനു മിനുറ്റിന് തൂക്കം നോക്കാനെത്തുമ്പോള്‍. ഇതിന്റെ കാരണമാണ് നാടിന്റെ ചരിത്രം.

പൂട്ടാനൊരുങ്ങിയ ബീഡിക്കമ്പനിയിലെ അവസാനത്തെ തൊഴില്‍ദിനം. എല്ലാവരും കിട്ടിയതുംവാങ്ങി പിരിഞ്ഞുപോകുന്നു. കമ്പനിയിരിക്കുന്ന കെട്ടിടമടക്കം നാട്ടിലെ ഭൂമിയും കെട്ടിടവും വിലയ്ക്കു വാങ്ങിയത് ശ്രീധരനാണ്. രേണുക ടാക്കീസിലെ അവസാനത്തെ പ്രദര്‍ശനത്തിന് ബീഡിത്തൊഴിലാളികളും യന്ത്രം പണിയേറ്റെടുത്തപ്പോള്‍ പണിപോയ കല്ലുവെട്ടുതൊഴിലാളികളും എത്തുന്നു. സിനിമയ്ക്കുശേഷം രാഘവേട്ടന്‍ എല്ലാവരോടുമായി പറയുന്നു: 'നിങ്ങളാണീ മണ്ണിന്റെ ചോര. നിങ്ങളിങ്ങനെ നില്‍ക്കുന്നതുകൊകുാണ് ഇവിടെ ജാതിയും മതവും പറഞ്ഞ് മനുഷ്യര്‍കൊല്ലാത്തത്. അതുകൊക്ു ഈ മണ്ണുവിട്ട് പോകരുത്'. എന്നാല്‍, രാഘവേട്ടന്റെ വര്‍ത്തമാനം കേള്‍ക്കാന്‍ വാസുമാത്രമേ അവശേഷിച്ചുള്ളൂ. വാസുവിന് ജീവിക്കാന്‍ രാഘവന്‍ നല്‍കിയ വഴിയാണ് വെയിങ് മെഷീന്‍. അതാണിപ്പോള്‍ അയാളെ തകര്‍ത്തത്. രാഘവന്റെ വാക്കില്‍ ഉറച്ച് സ്വന്തം മണ്ണില്‍ പിടിച്ചുനില്‍ക്കാന്‍ വെയിങ്മെഷീനുമായി ജീവിച്ച് എങ്ങുമെത്താതെ മെലിഞ്ഞു മെലിഞ്ഞുണങ്ങിപ്പോയവനാണ് താനെന്ന് വാസു ഉറച്ചുവിശ്വസിക്കാന്‍ തുടങ്ങുന്നു. മറ്റുള്ളവരെല്ലാം ശ്രീധരന്റെ അടിയാളന്മാരായി ജീവിക്കാന്‍ തുടങ്ങി. താന്‍മാത്രം ക്ഷീണിച്ച് ക്ഷീണിച്ച്, ശ്രീധരനെപ്പോലുള്ളവരാകട്ടെ ഓരോ നിമിഷത്തിലും തടിച്ച് തടിച്ച്. ഒടുവില്‍ തന്റെ എല്ലാ മൂല്യങ്ങളും ഉപേക്ഷിച്ച് രാഘവനെയും തള്ളിപ്പറയുന്ന വാസു ഹര്‍ത്താല്‍ദിനം ആഘോഷമാക്കുന്നു. ഹര്‍ത്താലായാല്‍ പണിയെടുക്കില്ലന്നു പറഞ്ഞ അമ്മയെ ധിക്കരിച്ച് മകള്‍ അച്ഛന്റെ വാക്കിന്മേല്‍ ഇസ്തിരിയിട്ട തുണികൊകുുകൊടുക്കാന്‍ ശ്രീധരന്റെ ഫ്ളാറ്റിലെത്തുന്നു. ഹര്‍ത്താലാഘോഷത്തിനായി മാംസം കാത്തിരുന്ന ഒരുപറ്റം ശ്രീധരന്മാരുടെ നടുവില്‍. ഒടുവില്‍ രാഘവന്റെ ശരികള്‍ തന്നെ വേകുിവരുന്നു ആ മകള്‍ക്കും ഒരുപാട് വാസുമാര്‍ക്കും. 

രംഗസജ്ജീകരണത്തിലെയും വെളിച്ചപ്രയോഗത്തിലെയും മിനുക്കമാണ് നാടകത്തെ ആകര്‍ഷകമാക്കുന്നത്. ചിലപ്പോഴെല്ലാം കാണിയെ വിസ്മയിപ്പിക്കുന്ന തരത്തിലേക്ക് രംഗസാമഗ്രികള്‍ മാറുന്നു. ഗിരീഷ് ഗ്രാമികയുടെ രചനയ്ക്ക് രംഗഭാഷ്യമൊരുക്കിയത് പി കെ ലെനിനാണ്. വെളിച്ചം കെ സുനില്‍, സംഗീതം വി വി സുകേഷ്, സാങ്കേതികസഹായം വി സത്യന്‍, കെ രതീഷ്, എം ഷാജി, കെ ബിജീഷ്, വി കെ ലിനേഷ്.

ടി അജയകുമാര്‍, എം പി രമേശന്‍, ദാമു സ്വര്‍ഗം, സുജാത മേലടുക്കം, അനുമോള്‍, എന്‍ കെ അനീഷ്, പി വി പ്രസാദ്, പി സജിത്, പി വി കൃഷ്ണന്‍, ഇ വി സുഗേഷ്, പി ജിതിന്‍, പി ഗോപാലകൃഷ്ണന്‍, കെ സുരേശന്‍, ടി കൃഷ്ണന്‍, ജ്യോതിക അജയ്, അമ്പാടി പവിത്രന്‍ എന്നിവരാണ് അരങ്ങില്‍.

 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top