26 April Friday

ഒഡീസിയുടെ ചാരുതയിൽ അക്ഷരജ്വാലയാത്ര

വെബ് ഡെസ്‌ക്‌Updated: Wednesday Feb 27, 2019


കൊച്ചി
പുതിയ ആശയം, പുതിയ ഭാവന, പുതിയ ഭാഷ, നവമായ ഉൻമേഷം എന്ന സന്ദേശം ഉയർത്തി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ അക്ഷരജ്വാല യാത്ര നടത്തി. മാർച്ച്‌ 9നും 10നും ആലുവയിൽ നടക്കുന്ന  സംസ്ഥാന ലൈബ്രറി കൗൺസിൽ സാംസ്‌കാരികോത്സവത്തിന്റെ വിളംബരമായാണ്‌ അക്ഷരജ്വാല സംഘടിപ്പിച്ചത്‌.

ആറ‌് താലൂക്കുകളിൽ പര്യടനം നടത്തിയ ജാഥയുടെ ആറ‌് സ്വീകരണ കേന്ദ്രങ്ങളിലും ഒഡീസി നൃത്തം അവതരിപ്പിച്ചു. സാംസ്കാരിക വിനിമയ പരിപാടിയിൽ ഒഡീഷ ഡാൻസ് അക്കാദമിയിൽ നിന്നുള്ള നർത്തകി ജിൻഹാബി ബഹ്റ നൃത്തം അവതരിപ്പിച്ചു. സ്പിക് മാക്കിയുടെ സഹകരണത്തോടെയാണ് പരിപാടി അവതരിപ്പിച്ചത്. നൃത്തം  സോദോഹാരണ പരിപാടിയിലൂടെയാണ് അവതരിപ്പിച്ചത്.

കോതമംഗലം മരിയൻ അക്കാദമിയിൽ  ചിത്രകാരൻ മനോജ്‌ നാരായണൻ അക്ഷരജ്വാല ഉദ്‌ഘാടനംചെയ്‌തു. മൂവാറ്റുപുഴ ഗവ. ടിടിഐയിൽ ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ്‌ പി ആർ രഘുവും കുന്നത്തുനാട്‌ വളയൻചിറങ്ങര വി എൻ കേശവപിള്ള സ്‌മാരക വായനശാലയിൽ കലാമണ്ഡലം വസന്തയും ആലുവ മുണ്ടങ്ങാമറ്റം സഹൃദയ വായനശാലയിൽ ജില്ലാ സെക്രട്ടറി എം ആർ സുരേന്ദ്രനും മാല്യങ്കര എസ്‌എൻഎം കോളേജിൽ പ്രൊഫ. എസ്‌ കെ വസന്തനും വൈപ്പിൻ ഗവ. കോളേജിൽ കവയിത്രി മ്യൂസ്‌മേരിയും ഉദ്‌ഘാടനംചെയ്‌തു.  ആയിരക്കണക്കിന്‌ വിദ്യാർഥികളും ഗ്രന്ഥശാലാ പ്രവർത്തകരും അക്ഷരജ്വാലയിൽ പങ്കെടുത്തു.

സംസ്ഥാന ലൈബ്രറി കൗൺസിൽ അംഗം പി കെ സോമൻ, ജോഷി സ്‌കറിയ, ജില്ലാ ജോയിന്റ‌് സെക്രട്ടറി സി കെ ഉണ്ണി, എക്‌സിക്യൂട്ടീവ്‌ അംഗം കെ പി രാമചന്ദ്രൻ, കെ ഒ കുര്യാക്കോസ്‌, ജോസ്‌ കരിമ്പന, പി കെ സജീവ്‌, വി പി ഷാജി, രമാദേവി, ഒ കെ കൃഷ്‌ണകുമാർ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top