26 April Friday

സ‌്ത്രീവിമോചനത്തിന്റെ രംഗഭാഷ്യമായി കനൽച്ചിലമ്പ‌്

വെബ് ഡെസ്‌ക്‌Updated: Friday Nov 23, 2018

കൊച്ചി > സ‌്ത്രീവിമോചനത്തിന്റെ പുത്തൻ രംഗഭാഷ്യമൊരുക്കി, പ്രഭാവർമയുടെ കനൽച്ചിലമ്പ‌് എന്ന കവിതയുടെ നാടകാവിഷ‌്കാരം വ്യാഴാഴ‌്ച വൈകിട്ട‌് എറണാകുളം ഫൈൻ ആർട‌്സ‌് ഹാളിൽ അരങ്ങേറി. ‘സ‌്ത്രീപക്ഷ നാടകം’ എന്ന പ്രഖ്യാപനത്തോടെ അരങ്ങിലെത്തിയ കനൽച്ചിലമ്പ‌് ‘ആനന്ദി’ എന്ന നായികാ കഥാപാത്രത്തിലൂടെ സ‌്ത്രീയുടെ തീവ്രമായ ജീവിതാനുഭവങ്ങൾ പ്രേക്ഷകർക്കു മുമ്പിലെത്തിച്ചു. തിരുവനന്തപുരം ആരാധനാ തിയറ്റേഴ‌്സ‌് അവതരിപ്പിച്ച നാടകം നഗരത്തിനു സമ്മാനിച്ചത‌് അവിസ‌്മരണീയ ദൃശ്യാനുഭവമായിരുന്നു.

പ്രഭാവർമയുടെ കവിത മുഹാദ‌് വെമ്പായമാണ‌് നാടകരൂപത്തിലാക്കിയത‌്. മീനമ്പലം സന്തോഷ‌് സംവിധാനം നിർവഹിച്ചു. അരുമാനൂർ ദിലീപ‌്, തിട്ടമംഗലം ഹരി, സാജുമേനോൻ, ഷൈജു സായി, വിനോദ‌്, മല്ലിക, പള്ളിച്ചൽ ബിന്ദു, ലത കെപിഎസി എന്നിവരായിരുന്നു അരങ്ങിൽ. നവംബർ 15ന‌് തിരുവനന്തപുരത്ത‌് നടൻ മധുവാണ‌് നാടകത്തിന്റെ ഉദ‌്ഘാടനം നിർവഹിച്ചത‌്. ഒമ്പതാമത്തെ അവതരണമാണ‌് വ്യാഴാഴ‌്ച കൊച്ചിയിൽ നടന്നത‌്. നാടകത്തിലെ കവിതയും പാട്ടുകളും രചിച്ചതും പ്രഭാവർമയാണ‌്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top