23 September Saturday

കപാലിക വീണ്ടും

വെബ് ഡെസ്‌ക്‌Updated: Sunday Jan 15, 2017

ലൈംഗികത്തൊഴിലാളി പരിശുദ്ധതന്നെയാണ്. വയര്‍ നിറയാന്‍ അടിവയര്‍ വില്‍പ്പനയ്ക്കുവയ്ക്കാന്‍ നിര്‍ബന്ധിതമാക്കപ്പെടുന്നിടത്താണ് ഈ പരിശുദ്ധി നിലകൊള്ളുന്നത്. അല്ലെങ്കില്‍ത്തന്നെ അശുദ്ധിവിശുദ്ധികളുടെ അതിര്‍രേഖകള്‍ ആരാണ് സൃഷ്ടിക്കുന്നത്്. ആയിരം മടിക്കുത്തുകള്‍ അഴിച്ചെടുത്ത പുരുഷനെ വീരനെന്നും അവിഹിതമെന്ന സദാചാരനാമം ചാര്‍ത്തപ്പെട്ട ബന്ധത്തിലേക്ക് എടുത്തെറിയപ്പെട്ട പെണ്ണിനെ വേശ്യയെന്നും പേരെടുത്തുവിളിക്കുന്ന നീതിപര്‍വങ്ങള്‍ സൃഷ്ടിക്കപ്പെട്ടത് ഏതു മൂലബോധത്തില്‍നിന്നാണ്. ചോദ്യങ്ങള്‍ക്കെല്ലാം ഉത്തരം തേടിയിറങ്ങുമ്പോള്‍ സമൂഹത്തിന്റെ പുടവകള്‍ ഒന്നൊന്നായി ഉരിഞ്ഞെടുത്ത് നഗ്നമാക്കേകുിവരും. ആണ്‍കോയ്മയുടെ നീതിപാഠങ്ങളിലാണ് പെണ്ണിന് അശുദ്ധികല്‍പ്പിക്കുന്ന വരികള്‍ എഴുതിച്ചേര്‍ത്തിട്ടുള്ളത്. ചില വേളകളില്‍ എല്ലാം എരിച്ചുകളയുന്ന അഗ്നി അവളുടെ നെഞ്ചില്‍നിന്ന് ഉയരാറുക്ു. കുറിയേടത്ത് താത്രിയുടെ പരമ്പരകളുക്ു. പറ്റുപടിപുസ്തകത്തിലെ പേരുകളും കണക്കുകളുംകൊക്ു എല്ലാ സദാചാരതമ്പുരാക്കന്മാരെയും വിറകൊള്ളിച്ചവര്‍.

എന്‍ എന്‍ പിള്ളയുടെ 'കാപാലിക' ഇത്തരത്തില്‍ ചര്‍ച്ചചെയ്യപ്പെട്ട നാടകമാണ്. തൃശൂര്‍ രംഗചേതന ഈ നാടകത്തിന്റെ ഒരു ഭാഗത്തിന് രംഗാവിഷ്കാരം നല്‍കിയത് ശ്രദ്ധേയമായി. നാടകത്തിന്റെ ഒരു ഭാഗമായ ബോംബെ രംഗങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. സമൂഹത്തിനുനേരെ തൊടുത്തുവിട്ട ശരമെന്ന നിലയിലാണ് നാടകം എക്കാലത്തും പ്രസക്തമാകുന്നത്. ഒപ്പം കാലത്തെ അതിജീവിക്കുന്നതുമാണത്. കാണിയുടെ മുഖവും സദാചാര മുഖംമൂടിയും വലിച്ചുകീറുന്ന നാടകവും സംഭാഷണങ്ങളും എക്കാലത്തും ചര്‍ച്ചയ്ക്ക് വിഷയമാണ്. 'അച്ചന് അരപ്പട്ട നല്‍കിയതും എന്റെ അരക്കെട്ടഴിച്ചതും ഒരേ സമൂഹം തന്നെയാണച്ചോ' എന്ന പ്രശസ്ത സംഭാഷണം നാടകത്തിന്റെ ആദ്യഭാഗത്തിലുക്ു.'സ്ത്രീത്വത്തിന്റെ ഹോള്‍സെയില്‍ വ്യാപാരത്തിന് പാതിവ്രത്യമെന്നും റീട്ടെയില്‍ വ്യാപാരത്തിന് വ്യഭിചാരമെന്നും പറയും' എന്ന സംഭാഷണം രകുാംഭാഗത്തിലും കടന്നുവരുന്നു.

 

റോസമ്മ എന്ന പെണ്ണിന്റെ കഥയാണ് കാപാലിക. ഇഷ്ടപ്പെട്ട പുരുഷനൊപ്പം ജീവിക്കാന്‍ ഇറങ്ങിയതിന്റെപേരില്‍ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ റോസമ്മയെ ഒടുവില്‍ കാമുകനും തള്ളിപ്പറയുന്നു. ഏകയായ അവള്‍ സ്വന്തം വഴി തെരഞ്ഞെടുക്കുകയാണ്.  ശരീരം വില്‍ക്കാനായിരുന്നു തീരുമാനം. സമൂഹത്തിലെ പ്രമുഖരായ പലരും കോടീശ്വരന്മാരും അവളുടെ ശരീരം സ്വന്തമാക്കാന്‍ പണം വാരിയെറിഞ്ഞു. ഈ ചിത്രത്തില്‍ കടന്നുവരുന്നത് പലരാണ്ബിസിനസ്സുകാര്‍, രാഷ്ട്രീയക്കാര്‍ തുടങ്ങി മതപുരോഹിതര്‍വരെ.

നാടകം അവതരണത്തിന് റാമ്പിന്റെ രീതിയിലുള്ള അരങ്ങാണ് രംഗചേതന തെരഞ്ഞെടുത്തത്. തികച്ചും ലളിതമായ നാടകഭാഷയിലൂടെ അഭിനേതാക്കളുടെ അഭിനയശേഷിയില്‍ ഊന്നിയാണ് നാടകം മുന്നോട്ടുപോയത്. വിശേഷിച്ച് റോസമ്മയായി രംഗത്തുവന്ന ആതിരയുടെ അഭിനയം ആദ്യന്തം നാടകത്തെ മൂര്‍ച്ചയുള്ളതാക്കി.
പ്രേംകുമാറും അജിത്കുമാറും ചേര്‍ന്നാണ് സംവിധാനം നിര്‍വഹിച്ചത്. ചമയം പ്രശാന്ത്, സജി, രംഗസംവിധാനം മുരളി, സംഗീതം രാജേഷ്, വെളിച്ചം റോഷിന്‍ എന്നിവരും നിര്‍വഹിച്ചു.

വിഷ്ണു, ഷെല്‍ബി, ശശി പുന്നൂര്‍, ബിന്നി, അജിത്കുമാര്‍, പ്രേംകുമാര്‍ എന്നിവരാണ് അരങ്ങില്‍.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top