20 April Saturday

പി ജെ ആന്റണി തെരുവരങ്ങിന് 12 നാടകങ്ങള്‍

വെബ് ഡെസ്‌ക്‌Updated: Friday Feb 5, 2016

കൊച്ചി> നടനും നാടകകാരനുമായ പി ജെ ആന്റണിയുടെ സ്മരണാര്‍ഥം പി ജെ ആന്റണി മെമ്മോറിയല്‍ ഫൌണ്ടേഷന്‍ സംഘടിപ്പിക്കുന്ന തെരുവുനാടകോത്സവം 'തെരുവരങ്ങി'ലേക്ക് 12 നാടകങ്ങള്‍ തെരഞ്ഞെടുത്തു. ഇവ എറണാകുളം പബ്ളിക് ലൈബ്രറി, പുക്കാട്ടുപടി വള്ളത്തോള്‍ സ്മാരക വായനശാല, മഞ്ഞുമ്മല്‍ ഗ്രാമീണ വായനശാല, മാറാടി മണ്ണത്തൂര്‍ കവല എന്നിവിടങ്ങളില്‍ 14 മുതല്‍ 17 വരെ അവതരിപ്പിക്കും. ദിവസവും വൈകിട്ട് 5.30 മുതല്‍ മൂന്നു നാടകങ്ങള്‍ എന്ന നിലയിലാണ് ഓരോ സ്ഥലത്തെയും അവതരണം.

കൊല്‍ക്കത്ത ആള്‍ട്ടര്‍നേറ്റീവ് ലിവിങ് തിയറ്ററിനായി പ്രോബീര്‍ ഗുഹ രചനയും സംവിധാനവും നിര്‍വഹിച്ച 'അനദര്‍ റെയിന്‍ബോ', ഞമനേങ്ങാട് തിയറ്റര്‍ വില്ലേജിന്റെ 'എല്ലാ പൂമുഖത്തും പട്ടി കയറും', എടക്കാട് വിപ്ളവകലാവേദിയുടെ 'ആര്‍ക്കാണ് ഭ്രാന്ത്', വളയന്‍ചിറങ്ങര നാട്ടരങ്ങിന്റെ 'ഒറ്റപ്പെട്ടവരുടെ ശബ്ദം', എറണാകുളം പീപ്പിള്‍സ് ആര്‍ട്സ് സെന്ററിന്റെ 'വര്‍ത്തമാനം', ആലപ്പുഴ തെസ്പിയന്‍ തിയറ്ററിന്റെ 'ഇസിജി', റെപ്പര്‍ട്ടറി കോഴിക്കോടിന്റെ 'ഞങ്ങള്‍ക്ക് ഒരു അടുക്കള ഉണ്ടായിരുന്നു', തേവയ്ക്കല്‍ വിദ്യോദയ സ്കൂള്‍ തിയറ്റര്‍ ഓണ്‍ വീല്‍സിന്റെ  'ഉറവ്', വടകര ജനനാട്യവേദിയുടെ 'കുരങ്ങുമനുഷ്യന്‍', അട്ടപ്പാടി സമഗ്ര ആദിവാസിപദ്ധതിയിലെ ബ്രിഡ്ജ് സ്കൂള്‍ തൃശൂര്‍ രംഗചേതനയുമായി ചേര്‍ന്ന് അവതരിപ്പിക്കുന്ന 'നമ്മദ് ജദ്ദ്', കോഴിക്കോട് നാടകഗ്രാമം അവതരിപ്പിക്കുന്ന 'കടലിരമ്പുന്നു കാട് കത്തുന്നു', കോതാട് നിര്‍ഭയ സ്ത്രീ നാടകവേദിയുടെ 'പേപ്പട്ടികളെ സൂക്ഷിക്കുക' എന്നിവയാണ് നാടകങ്ങള്‍.

ഡയറക്ടര്‍ ചന്ദ്രദാസന്‍, കവി എസ് രമേശന്‍ എന്നിവര്‍ അടങ്ങുന്ന സമിതിയാണ് നാടകങ്ങള്‍ തെരഞ്ഞെടുത്തത്.

മാലശ്രീ ഹഷ്മി, പ്രോബീര്‍ ഗുഹ, അഡ്വ. പ്രേം പ്രസാദ്, ഡോ. കെ ജി പൌലോസ്, ഗോപന്‍ ചിദംബരം, എന്‍ ആര്‍ ഗ്രാമപ്രകാശ്, കരിവെള്ളൂര്‍ മുരളി, ടി എം എബ്രഹാം, എ ആര്‍ രതീശന്‍, എന്‍ ശശിധരന്‍, സജിത മഠത്തില്‍, കെ വി ഗണേഷ്, ഷേര്‍ളി സോമസുന്ദരം, ചാക്കോ ഡി അന്തിക്കാട് തുടങ്ങിയവര്‍ തെരുവരങ്ങില്‍ പങ്കെടുക്കും. 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top