29 March Friday

അവധിക്കാലം സർഗാത്‌മകമാക്കാൻ സമഗ്രശിക്ഷാ കേരളയുടെ ‘ക്യാൻവാസ്‌’

വെബ് ഡെസ്‌ക്‌Updated: Thursday Apr 2, 2020


തിരുവനന്തപുരം
അവധിക്കാലത്ത്‌ വിദ്യാർഥികൾക്കായി വിവിധ മത്സരങ്ങൾക്ക്‌ അവസരമൊരുക്കി സമഗ്ര ശിക്ഷാ കേരള (എസ്‌എസ്‌കെ). പൊതുവിദ്യാലയങ്ങളിലെ ഒന്നുമുതൽ 12 വരെ ക്ലാസുകളിലെ കുട്ടികൾക്ക്‌ വീട്ടിലിരുന്ന്‌ സർഗസൃഷ്ടികൾക്കുള്ള അവസരമാണ്‌  ‘ക്യാൻവാസ് 2020' എന്ന്‌ പേരിട്ട പദ്ധതിയിലൂടെ ഒരുക്കിയിരിക്കുന്നത്‌. കോവിഡ്‌–- 19 അതിജീവനത്തിന്റെ നാളുകളിൽ  വീട്ടിലിരുന്ന്‌ വരയിലൂടെയും എഴുത്തിലൂടെയും കുട്ടികൾ രൂപപ്പെടുത്തുന്ന സൃഷ്ടികൾ കോവിഡ്‌ നിയന്ത്രണകാലം അവസാനിച്ചശേഷം ബിആർസി തലത്തിൽ ശേഖരിച്ച്‌ മികച്ചവയ്ക്ക് സമ്മാനം നൽകും. കുട്ടികളുടെ സർഗസൃഷ്ടികൾ ഫോട്ടോ എടുത്ത് ഏപ്രിൽ 15-നകം പഞ്ചായത്ത് ചുമതലയുള്ള സിആർസി കോ- ഓർഡിനേറ്റർ/ട്രെയിനർ എന്നിവർക്ക്‌ നൽകണം. സൃഷ്ടികൾ തയ്യാറാക്കുന്നതിനുള്ള നിർദേശങ്ങൾ ചുവടെ :

പെയിന്റിങ്‌/പോസ്റ്റർ രചന: ചാർട്ട് പേപ്പർ/ഡ്രോയിങ്‌ ഷീറ്റ് ഇവ ലഭ്യമെങ്കിൽ ഉപയോഗിക്കണം. എ 3 പേപ്പറിന്റെ വലിപ്പമുണ്ടാകണം. ഒരു പെയിന്റിങ്ങും ഒരു പോസ്റ്ററും തയ്യാറാക്കണം. പെയിന്റിങ്ങിന്‌ വാട്ടർ/ഓയിൽ/അക്രിലിക് കളർ/ക്രയോൺ ഏതും ഉപയോഗിക്കാം.

പോസ്റ്ററിൽ ആശയസംവാദം സാധ്യമാകുന്ന മികച്ച വാക്യങ്ങൾ ഉണ്ടാകണം. ഡയറിക്കുറിപ്പുകൾ: കോവിഡ് പ്രതിരോധകാലത്തെ ഏതെങ്കിലും അഞ്ചു ദിവസങ്ങളിലെ ഡയറിക്കുറിപ്പുകളാണ് പരിഗണിക്കുക. വായനക്കുറിപ്പ്/സിനിമാസ്വാദനക്കുറിപ്പ്: കൊറോണ നിയന്ത്രണകാലത്ത് വായിച്ച ഏതെങ്കിലും ഒരു പുസ്തകത്തിന്റെ വായനാനുഭവം സർഗാത്മകമായി ആവിഷ്കരിക്കണം. അല്ലെങ്കിൽ ഈ കാലയളവിൽ ദൃശ്യമാധ്യമങ്ങൾവഴി കണ്ട ഒരു സിനിമയെക്കുറിച്ച് ആസ്വാദനക്കുറിപ്പ് തയ്യാറാക്കണം. നാലുമുതൽ 10 വരെ പേജുകളാകാം. കഥ/കവിത/ലേഖനം: കോവിഡ്‌ പ്രതിരോധകാലത്ത് ലോകത്ത് നിലനിൽക്കുന്ന അവസ്ഥ ആയിരിക്കണം പ്രമേയം. വാർത്താപത്രിക/കൊളാഷ് തയ്യാറാക്കൽ: കൊറോണക്കാലത്തെ പത്ര ദൃശ്യമാധ്യമങ്ങളിലെ വാർത്തകളെ അടിസ്ഥാനപ്പെടുത്തി ലോക കാഴ്ചകൾ തയ്യാറാക്കണം


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top