16 September Tuesday

അത്ഭുതലോകത്തെ ഡൂഡിൽ ആർട്ട്

കെ വിനീത്Updated: Saturday Aug 14, 2021

വിമിൻ വരച്ച ഡൂഡിൽ ആർട്ട്

കോവളം > ഡൂഡിൽ ആർട്ടിലൂടെ ലോകാത്ഭുതങ്ങൾ വരച്ച് റെക്കോഡിട്ടിരിക്കുന്നു വിമിൻ. അതും വെറും നാല് മണിക്കൂറിനകം! 
പെയിന്റിങ് തൊഴിലാളിയാണ് ബിരുദധാരിയായ വവ്വാമൂല നെല്ലിവിള സങ്കീർത്തനത്തിൽ വിമിൻ എം വിൻസെന്റ്. രണ്ട് ഇന്ത്യാ ബുക്ക് ഓഫ് റെക്കോർഡും ഒരു ഏഷ്യാ ബുക്ക് ഓഫ് റെക്കോർഡും ഒരു ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡുമാണ് ഡൂഡിൽനേട്ടം!.
 
ചെറുപ്പം മുതൽ  നിറങ്ങളുടെയും വരയുടെയും ലോകത്താണ്‌ വിമിൻ. ലോക്ഡൗണിലാണ് റെക്കോഡിടാൻ 3 മണിക്കൂറും 56 മിനിട്ടും 20 സെക്കന്റും നീക്കിവെച്ചത്. ആദ്യം ഇന്ത്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും പിന്നാലെ ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെയും അം​ഗീകാരം. ‌
 
ഏഷ്യാ ബുക്ക് ഓഫ് റെക്കോഡ്സി​ന്റെ അംഗീകാരവും തേടിയെത്തി. കലക്ഷൻ കാറ്റഗറിയിലാണിവ. ആദ്യ മാർപ്പാപ്പ മുതൽ ഫ്രാൻസിസ് മാർപ്പാപ്പവരെയുള്ള 266 പേരുടെ വിവരവും ചിത്രവും ശേഖരിച്ച് കാലക്രമത്തിൽ തരംതിരിച്ച് അവരെ കുറിച്ചുള്ള വിവരങ്ങൾ അടക്കം ബുക്ക് രൂപത്തിലാക്കിയതിനാണ് പുരസ്കാരം. ശില്പനിർമാണത്തിലും വിമിൻ കഴിവുതെളിയിച്ചിട്ടുണ്ട്. 
 
അച്ഛൻ വിൻസെന്റും അമ്മ മിനി കുമാരിയും എൻജിനീയറിങ് വിദ്യാർത്ഥിയായ അനുജൻ വിമലും പിന്തുണയുമായി കൂടെയുണ്ട്. ഒരു ജോലിയാണ് വിമിന്റെ സ്വപ്നം. ചിത്രരചനയും കൂടെക്കൂട്ടണം.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top