18 April Thursday

പാട്ടുപാടി കൂട്ടുകൂടാം; സായാഹ‌്നം തിളങ്ങട്ടെ

വെബ് ഡെസ്‌ക്‌Updated: Sunday Jun 17, 2018


തിരുവനന്തപുരം
വൃദ്ധസദനം അന്തേവാസികൾക്ക‌് സംഗീതത്തിലൂടെ ഉല്ലാസവും ഉന്മേഷവും പകരാൻ സംസ്ഥാന സർക്കാർ. സർക്കാരിന‌് കീഴിലുള്ള മുഴുവൻ വൃദ്ധസദനങ്ങളിലും മ്യൂസിക‌് തെറാപ്പി ലഭ്യമാക്കാൻ സാമൂഹ്യനീതി വകുപ്പ‌് തീരുമാനം. 

മാനസികസംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ‌് 16 വൃദ്ധസദനങ്ങളിലും മ്യൂസിക‌് തെറാപ്പി നടത്തുന്നത‌്. പാട്ട‌് കേൾക്കുകയും ആസ്വദിക്കുകയും മാത്രമല്ല, അന്തേവാസികൾക്ക‌്  തെറാപ്പി സംഘത്തിനൊപ്പം ഗാനങ്ങൾ ആലപിക്കുകയുംചെയ്യാം. അന്തേവാസികളുടെ പങ്കാളിത്തം ഉറപ്പാക്കും. ആസ്വാദനത്തിന്റ ഇടവേളകളിൽ അന്തേവാസികൾക്ക‌് ലഘുഭക്ഷണവും വിതരണംചെയ്യും.

  ഒരോ ഹോമിലും മാസത്തിൽ ഒരുതവണയാണ‌് മ്യൂസിക‌് തെറാപ്പി. ഓർക്കസ‌്ട്ര, സ‌ൗണ്ട‌് സിസ്റ്റം ഉൾപ്പെടെയുണ്ടാകും.

തെറാപ്പിസ്റ്റ‌്, ചീഫ‌് ഇൻസ‌്ട്രക്ടർ, ഗായകർ എന്നിവരടങ്ങുന്നതാകും ടീം. തെറാപ്പിസ്റ്റിന‌്‐6000, ചീഫ‌് ഇൻസ‌്ട്രക്ടർക്ക‌്‐ 8000, ഗായകർക്ക‌്‐1500 രൂപ വീതം വിനിയോഗിക്കാൻ സാമൂഹ്യനീതിവകുപ്പ‌് അനുമതി നൽകി.
 പദ്ധതി നടപ്പാക്കാൻ പരിചയസമ്പന്നരായ സന്നദ്ധസംഘടനകൾ, വ്യക്തികൾ എന്നിവരിൽനിന്ന‌് സാമൂഹ്യനീതിവകുപ്പ‌് പ്രൊപ്പോസൽ ക്ഷണിച്ചിട്ടുണ്ട‌്. ഉടൻതന്നെ പദ്ധതി ആരംഭിക്കും. നേരത്തെ ചില വൃദ്ധ സദനങ്ങളിൽ മ്യൂസിക‌് തെറാപ്പി നൽകിയിരുന്നെങ്കിലും പിന്നീട‌് മുടങ്ങി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top