26 April Friday

ബിനാലെ പ്രതിനിധീകരിക്കുന്നത് സാമൂഹ്യപ്രശ്നങ്ങളെ: എം ബീന

വെബ് ഡെസ്‌ക്‌Updated: Wednesday Jan 30, 2019

കൊച്ചി> കൊച്ചി- മുസിരിസ് ബിനാലെ പ്രതിനിധാനം ചെയ്യുന്നത് സാമൂഹിക പ്രശ്നങ്ങളെയാണെന്ന് കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. എം ബീന ഐഎഎസ് പറഞ്ഞു. കൊച്ചി ബിനാലെയും പോര്‍ട്ട് ട്രസ്റ്റും തമ്മില്‍ അഭേദ്യമായ ബന്ധമാണുള്ളതെന്നും അവര്‍ പറഞ്ഞു. ബിനാലെ നാലാം ലക്കം സന്ദര്‍ശിക്കാന്‍ ഫോര്‍ട്ട്കൊച്ചി ആസ്പിന്‍വാള്‍ ഹൗസിലെ പ്രധാനവേദിയിലെത്തിയതായിരുന്നു അവര്‍.

ആദ്യമായാണ് ബിനാലെ പ്രദര്‍ശനങ്ങള്‍ സന്ദര്‍ശിക്കുന്നതെന്ന് ഡോ. എം ബീന പറഞ്ഞു. അത്ഭുത ലോകത്തെത്തിയ അനുഭൂതിയാണ് ബിനാലെ പ്രദര്‍ശനങ്ങളുടെ ആദ്യ കാഴ്ചയെക്കുറിച്ച് തോന്നുന്നത്. സാമൂഹിക വ്യവസ്ഥിതിയിലെ ലിംഗ സമത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്ന വിഷയങ്ങള്‍ തന്നെ ഏറെ സ്വാധീനിച്ചെന്ന് അവര്‍ പറഞ്ഞു. പ്രളയത്തെയും അത് വരുത്തി വച്ച ഭീകരമായ അവസ്ഥയെയും വിവരിക്കുന്ന പ്രദര്‍ശനങ്ങളും മനസില്‍ തട്ടുന്നതാണ്.

സാമൂഹ്യവും രാഷ്ട്രീയവുമായ വിഷയങ്ങളെ യുവാക്കള്‍ കാണുന്നത് വളരെ വ്യത്യസ്തമായ വീക്ഷണത്തിലൂടെയാണെന്ന് ബിനാലെ പ്രദര്‍ശനങ്ങള്‍ തെളിയിക്കുന്നു. കഠിനമായ മാനസിക പരിശ്രമത്തിലൂടെയും കരവിരുതിലൂടെയുമാണ് ഓരോ സൃഷ്ടികളും നിര്‍മ്മിച്ചിട്ടുള്ളത്. സമൂഹത്തിന്‍റെ എല്ലാ ആഴത്തിലും കടന്നു ചെല്ലുന്നവയാണതെന്നും അവര്‍ ചൂണ്ടിക്കാട്ടി.

ഓരോ കാതലായ വിഷയങ്ങളെയും പ്രതിനിധീകരിക്കാന്‍ സ്വീകരിച്ചിട്ടുള്ള മാധ്യമങ്ങളും ഏറെ കൗതുകമുള്ളതാണെന്ന് ഡോ. ബീന നിരീക്ഷിച്ചു. ചിലത് വീഡിയോ പ്രദര്‍ശനമാണെങ്കില്‍ ചിലത് പ്രതിഷ്ഠാപനമോ ചിത്രങ്ങളോ ആണെന്നും അവര്‍ പറഞ്ഞു.

   


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top