തൃശൂര്‍ > കേരള സംഗീത നാടക അക്കാദമി സംഘടിപ്പിച്ച സംസ്ഥാന അമേച്വര്‍ നാടകമത്സര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഏറ്റവും മികച്ച അവതരണത്തിന് പാലക്കാട് അത്ലറ്റ് കായിക നാടക വേദിയുടെ 'ഒരു എന്തിന് എന്തിന് പെണ്‍കുട്ടി' തെരഞ്ഞെടുത്തതായി അക്കാദമി സെക്രട്ടറി എന്‍ രാധാകൃഷ്ണന്‍ നായര്‍, ജുറി അംഗങ്ങളായ ശശിധരന്‍ നടുവില്‍, ജ്യോതിഷ് എം ജി, ജെ ശൈലജ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഈ നാടകം സംവിധാനം ചെയ്ത അലിയാര്‍ മികച്ച സംവിധായകനായി, മികച്ച രണ്ടാമത്തെ അവതരണത്തിന് ആറങ്ങോട്ടുകര കലാപാഠശാലയുടെ 'കാളഭൈരവന്‍', എറണാകുളം അതീതി സ്കൂള്‍ ഓഫ് പെര്‍ഫോമന്‍സിന്റെ 'ബോംബെ ടെയ്ലേഴ്സ്' എന്നിവയും തെരഞ്ഞെടുത്തു. മികച്ച നടനായി കാളഭൈരവനിലെ പാര്‍ത്ഥസാരഥി, മികച്ച നടിയായി ബോബെ ടെയ്‌ലേഴ്‌സിലെ സുരഭി എന്നിവരേയും തെരഞ്ഞെടുത്തു. കാളഭൈരവന്‍ രചിച്ച ഇ സി ദിനേശ്‌കുമാറാണ് മികച്ച രചയിതാവ്.

മികച്ച രണ്ടാമത്തെ നടന്‍ ബിനോയ്
മികച്ച രണ്ടാമത്തെ സംവിധായകന്‍ റിയാസ് (ഗന്ധകം), മികച്ച രണ്ടാമത്തെ നടന്‍ പി.പി. ശ്രീധരന്‍ (കാളഭൈരവന്‍), ബിനോയ്(ബോബെ ടെയ്ലേഴ്സ്), മികച്ച രണ്ടാമത്തെ നടി ദീപിക(ഒരു എന്തിന് എന്തിന് പെണ്‍കുട്ടി), രണ്ടാമത്തെ രചന വിനോദ് കുമാര്‍ (ബോംബെ ടെയ്ലേഴ്സ്) എന്നിവരാണ്.
മികച്ച അവതരണത്തിന് 50,000 രൂപയും രണ്ടാംസ്ഥാനത്തിന് 25000 രൂപയും, സംവിധായകന് 20,000, 15000, നടന്‍, നടി എന്നിവര്‍ക്ക് 15,000, 10,000, രചനക്ക് 20,000,15,000 വീതവും കാഷ് അവാര്‍ഡ് നല്‍കും.
അമേച്വര്‍ നാടകമത്സരത്തിനായി 43 രചനകളാണ് ലഭിച്ചത്. ആലപ്പുഴയിലെ കലവൂര്‍, കാസര്‍കോഡ് തൃക്കരിപ്പൂര്‍ എന്നീ രണ്ടുമേഖലകളിലായി മത്സരിച്ച 12 നാടകങ്ങളില്‍ നിന്ന് വിധിനിര്‍ണ്ണയത്തിലൂടെ യോഗ്യത നേടിയ 6 നാടകങ്ങളാണ് സംസ്ഥാനമത്സരത്തില്‍ പങ്കെടുത്തത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..