24 April Wednesday

കണ്ണശ പുരസ്കാരം വിപ്ലവ ഗായിക പി കെ മേദിനിക്ക്

വെബ് ഡെസ്‌ക്‌Updated: Saturday Aug 27, 2022

പി കെ മേദിനി

തിരുവല്ല> മലയാള ഭാഷയുടെ വികാസത്തിൽ നിർണ്ണായകമായ പങ്ക് വഹിച്ച കണ്ണശ കവികളുടെ സ്മരണാർത്ഥം രൂപീകരിച്ച കണ്ണശ സ്മാരക ട്രസ്റ്റ്റ്റ് ഏർപ്പെടുത്തിയ ഈ വർഷത്തെ കണ്ണശപുരസ്കാരം കേരളത്തിൻ്റെ വിപ്ലവ ഗായിക പി കെ മേദിനിക്ക് . 20000 രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന അവാർഡ്  30 ന് ഉച്ചയ്ക്ക് 2 ന് കടപ്ര കണ്ണശ സ്മാരക ഹയർ സെക്കണ്ടറി സ്കൂളിൽ നടക്കുന്ന കണ്ണശ ദിനാചരണ ചടങ്ങിൽ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി സമ്മാനിക്കുമെന്ന് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.

30 ന് രാവിലെ 9 നിരണം കണ്ണശ മണ്ഡപത്തിൽ പൂഷ്പാർച്ചനയോടെയാണ് ചടങ്ങുകൾ തുടങ്ങുക.  തുടർന്ന് കണ്ണശ കവിതാലാപനവും കവിയരങ്ങും ഉച്ചയ്ക്ക് 12.30ന് ട്രസ്റ്റ് വാർഷിക പൊതുയോഗവും നടക്കും. സാംസ്കാരിക സമ്മേളനം എംഎ ബേബി ഉദ്ഘാടനം ചെയ്യും. ട്രസ്റ്റ് പ്രസിഡൻ്റ് പ്രഫ.ഡോ.വർഗീസ് മാത്യു അധ്യഷനാകും. അഡ്വ.മാത്യു ടി തോമസ് എംഎൽഎ മുഖ്യാതിഥിയാകും. വാർത്താ സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ അഡ്വ.ഫ്രാൻസിസ് വി ആൻ്റണി, എ ഗോകുലേന്ദ്രൻ, ഡോ: വർഗീസ് മാത്യു, പ്രഫ.കെ വി സുരേന്ദ്രനാഥ്, ട്രസ്റ്റ് ട്രഷറർ പി ആർ മഹേഷ് കുമാർ, പബ്ലിസിറ്റി കൺവീനർ വിപിൻ കാർത്തിക് എന്നിവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top