25 April Thursday
പ്രൊഫഷണൽ നാടകങ്ങൾക്കുള്ള സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു

ഈഡിപ്പസ് മികച്ച നാടകം; മനോജ് നാരായണൻ മികച്ച സംവിധായകൻ

വെബ് ഡെസ്‌ക്‌Updated: Thursday Aug 2, 2018

തൃശൂർ>സംസ്ഥാന പ്രൊഫഷണൽ നാടകങ്ങൾക്കുള്ള 2017 ലെ കേരള സംഗീത നാടക അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു. മികച്ച നാടകമായി കെപിഎസി കായംകുളത്തിന്റെ 'ഈഡിപ്പസ്' തെരഞ്ഞെടുത്തു. മികച്ച രണ്ടാമത്തെ നാടകത്തിനുള്ള അവാർഡ് കോഴിക്കോട് സങ്കീർത്തനയുടെ 'ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി'യും കൊല്ലം കാളിദാസ കലാകേന്ദ്രത്തിന്റെ 'കരുണ'യും നേടി. ഈഡിപ്പസിന്റെ സംവിധായകൻ മനോജ് നാരായണനാണ് മികച്ച സംവിധായകൻ. മികച്ച നടനായി ബാബു തിരുവല്ല (രാമേട്ടൻ) , മികച്ച നടിയായി മീനാക്ഷി ആദിത്യ (ലക്ഷ്മി അഥവാ അനാർക്കലി) എന്നിവരും അവാർഡുകൾ നേടി. മികച്ച നാടകാവതരണത്തിന് ശിൽപ്പവും പ്രശംസാപത്രവും 50,000 രൂപയുമാണ് അവാർഡ്. മികച്ച രണ്ടാമത്തെ നാടകാവതരണത്തിന്  ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും നൽകും. മികച്ച സംവിധായകന് ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും മികച്ച നടനും മികച്ച നടിക്കും ശിൽപ്പവും പ്രശംസാപത്രവും 25,000 രൂപയും നൽകും.

മികച്ച രണ്ടാമത്തെ നടൻ    1. കലവൂർ ശ്രീലൻ ( ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി) 2. ഷിനിൽ വടകര (കരുണ)    (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും). മികച്ച രണ്ടാമത്തെ നടി    1. മൻജു റെജി (കരുണ) 2. ബീന അനിൽ (നിർഭയ) (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും). 

ഏറ്റവും മികച്ച നാടകകൃത്ത്    ഫ്രാൻസിസ് .ടി.മാവേലിക്കര (ഒരു നാഴി മണ്ണ്) (ശിൽപ്പവും പ്രശംസാപത്രവും 30,000 രൂപയും). മികച്ച രണ്ടാമത്തെ നാടകകൃത്ത്    ഹേമന്ദ് കുമാർ (ലക്ഷ്മി അഥവാ അരങ്ങിലെ അനാർക്കലി) (ശിൽപ്പവും പ്രശംസാപത്രവും 20,000 രൂപയും).  ഏറ്റവും മികച്ച ഗായകൻ    ജോസ് സാഗർ (കരുണ)  (ശിൽപ്പവും പ്രശംസാപത്രവും 10,000 രൂപയും).  ഏറ്റവും മികച്ച ഗായിക    ശുഭ രഘുനാഥ് (കരുണ, രാമേട്ടൻ)     (ശിൽപ്പവും പ്രശംസാപത്രവും 10,000 രൂപയും)     ഏറ്റവും മികച്ച സംഗീത സംവിധായകൻ    ഉദയകുമാർ അഞ്ചൽ (ഈഡിപ്പസ്)  (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും)  ഏറ്റവും മികച്ച ഗാനരചയിതാവ്    പ്രഭാവർമ്മ (രാമാനുജൻ തുഞ്ചത്ത് എഴുത്തച്ഛൻ)   (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും)    ഏറ്റവും മികച്ച രംഗപട സംവിധായകൻ    ആർട്ടിസ്റ്റ് സുജാതൻ (ഒരു നാഴിമണ്ണ്, കരുണ) (ശിൽപ്പവും പ്രശംസാപത്രവും 20,000 രൂപയും)            ഏറ്റവും മികച്ച ദീപവിതാനം   മനോജ് ശ്രീനാരായണൻ (ഈഡിപ്പസ്)                            (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും)  ഏറ്റവും മികച്ച വസ്ത്രാലങ്കാരം       ശ്രീജ എൻ.കെ. (ഒരു നാഴി മണ്ണ്) (ശിൽപ്പവും പ്രശംസാപത്രവും 15,000 രൂപയും).

അക്കാദമിയിൽ ലഭിച്ച 29 നാടകങ്ങളിൽ നിന്ന് തെരഞ്ഞെടുത്ത 10 നാടകങ്ങളാണ് ജൂലായ് 23 മുതൽ ആഗസ്റ്റ് 1 വരെ തൃശൂർ സംഗീത നാടക അക്കാദമി കെ.ടി.മുഹമ്മദ് തീയേറ്ററിൽ അരങ്ങേറിയത്. ഞാറയ്ക്കൽ ശ്രീനി (ജൂറി ചെയർമാൻ), സുന്ദരൻ കല്ലായി, തങ്കമണി, സി.കെ.ശശി, സേവ്യർ പുൽപ്പാട്ട് (മെമ്പർ സെക്രട്ടറി) എന്നിവരടങ്ങിയ ജൂറി അംഗങ്ങളാണ് നാടകങ്ങൾ വിലയിരുത്തിയത്.     ആഗസ്റ്റ് 14 ന് മൂവ്വാറ്റുപുഴ മേള ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിലാണ് അവാർഡുകൾ സമർപ്പിക്കുന്നത്.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top