24 April Wednesday

ബിനാലെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെയും

വെബ് ഡെസ്‌ക്‌Updated: Friday Dec 9, 2022

കൊച്ചി> ബിനാലെ ടിക്കറ്റുകൾ കൗണ്ടറിനുപുറമെ ബുക്ക് മൈ ഷോ ആപ്പിലൂടെയും. ടിക്കറ്റിനുള്ള തിരക്ക് ഒഴിവാക്കാൻ ഇതിലൂടെ കഴിയുമെന്ന് ബിനാലെ ഫൗണ്ടേഷൻ അധികൃതർ അറിയിച്ചു. വിദ്യാർഥികൾക്കും മുതിർന്ന പൗരർക്കും ടിക്കറ്റ് നിരക്കിൽ ഇളവുണ്ട്.

150 രൂപയാണ് സാധാരണ ടിക്കറ്റ് നിരക്ക്. വിദ്യാർഥികൾക്ക് 50 രൂപയ്‌ക്കും മുതിർന്ന പൗരർക്ക് 100 രൂപയ്‌ക്കും ടിക്കറ്റ് ലഭിക്കും. ഒരാഴ്ചത്തെ ടിക്കറ്റിന്‌ 1000 രൂപയാണ് നിരക്ക്. മാസനിരക്ക് 4000 രൂപയും. ശനി വൈകിട്ട് 6.30ന്‌ ഫോർട്ട്‌ കൊച്ചി പരേഡ് ഗ്രൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്ന കൊച്ചി മുസിരിസ് ബിനാലെ നാലു മാസം തുടരും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top