02 May Thursday

'സ്ലേവ് ജനസിസ്' ന്റെ പ്രദര്‍ശനവും അനീസ് മാപ്പിളയുമായുള്ള സംവാദവും ജെഎന്‍യുവില്‍

വെബ് ഡെസ്‌ക്‌Updated: Friday May 4, 2018

തിരുവനന്തപുരം > ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്‌കാരം നേടിയ വയനാട്ടിലെ പണിയ ആദിവാസി വിഭാഗത്തിന്റെ കഥ പറയുന്ന 'സ്ലേവ് ജനസിസ്' ന്റെ പ്രദര്‍ശനവും സംവിധായകന്‍ അനീസ് മാപ്പിളയുമായുള്ള സംവാദവും മെയ് 5 ന് വൈകുന്നേരം 4.30 ന് ജെ എന്‍ യുവില്‍ നടക്കും. സിനിമ ഡയലക്ടിക് എന്ന കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. പ്രദര്‍ശനത്തിനു ശേഷം നടക്കുന്ന ചര്‍ച്ചയില്‍ ജെഎന്‍യുവിലെ മാധ്യമ പഠന വിഭാഗത്തിലെ അസിസ്റ്റന്റ് പ്രഫസര്‍ സുജിത് പാറയിലും പങ്കെടുക്കും.

 വയനാട് സ്വദേശിയായ അനീസിന് ജെഎന്‍യു വിദ്യാര്‍ഥികളുടെ ഉപഹാരം കൈമാറും. പണിയ വിഭാഗത്തിന്റെ തനതായ കലാരൂപത്തിലൂടെ ഒരു സാമൂഹിക പശ്ചാത്തലത്തെ സമര്‍ഥമായി രേഖപ്പെടുത്തുകയാണ് ദേശീയപുരസ്‌കാരത്തിനര്‍ഹമായ ഈ ചിത്രം. തലസ്ഥാനത്ത് ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനമാണ് ജെഎന്‍യുവില്‍ നടക്കുന്നത്. ദേശീയ അവാര്‍ഡ് സ്വീകരിക്കാന്‍ ദില്ലിയിലെത്തിയതാണ് അനീസ് ഉള്‍പ്പടെയുള്ളവര്‍.

നേരത്തെ അറിയിച്ചതില്‍ നിന്നും വ്യത്യസ്തമായി സ്മൃതി ഇറാനി പുരസ്‌കാര വിതരണം നടത്തിയാല്‍ പരിപാടി ബഹിഷ്‌കരിക്കും എന്ന് അനീസ് ഉള്‍പ്പടെയുള്ളവര്‍ വ്യക്തമാക്കിയിരുന്നു. ദില്ലിയിലെ മലയാളി സമൂഹത്തെയാകെ സര്‍വകലാശാലയിലെ സ്‌കൂള്‍ ഓഫ് ആര്‍ട്‌സ് ആന്റ് എയ്‌സ്‌തെറ്റിക്‌സ് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന  പ്രദര്‍ശനത്തിലും തുടര്‍ന്നുള്ള ചര്‍ച്ചയിലും പങ്കെടുക്കാന്‍ ക്ഷണിക്കുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top