25 April Thursday
മലയാളത്തില്‍ നിന്ന് നാരായണ ഭട്ടതിരി

VIDEO പതിനഞ്ച് ഭാഷകോര്‍ത്ത് വരയും പാട്ടുമായി രാജ്യത്തിന് ആദരം

വെബ് ഡെസ്‌ക്‌Updated: Friday Aug 14, 2020

കൊച്ചി> സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച്, പ്രമുഖ ഇന്ത്യൻ കലിഗ്രഫർ അച്യുത് പാലവിന്റെ നേതൃത്വത്തിൽ വ്യത്യസ്ത ഭാഷകളിലെ 15 ഇന്ത്യൻ കലിഗ്രഫേഴ്സ് ചേർന്ന് ദേശീയഗാനത്തിന്റെ വരികൾ ഓരോന്നായി അവരവരുടെ ഭാഷകളിൽ എഴുതി പൂർണ്ണമാക്കി വീഡിയോ പുറത്തിറക്കി. മലയാളത്തെ പ്രതിനിധീകരിച്ചത് വിഖ്യാത മലയാളം കലിഗ്രാഫിസ്റ്റ്  നാരായണ ഭട്ടതിരിയാണ്. അക്ഷർ ഭാരത് പരിപാടിയിൽ 15 വ്യത്യസ്ത ഗായകരും അവരുടെ ഭാഷകളിൽ ഓരോ വരികൾ പാടി 'ജനഗണമന' പൂർണ്ണമാക്കിയിട്ടുണ്ട്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 15 കലിഗ്രഫേഴ്സിനെ തെരഞ്ഞെടുക്കുകയും അവരോട് ദേശീയഗാനത്തിന്റെ  ഓരോ വരിവീതം എഴുതാൻ ഏൽപ്പിക്കുകയുമായിരുന്നു. ഓരോരുത്തരും അവരുടെ ഭാഷകളിൽ വരികൾ എഴുതുന്നത് ഷൂട്ട് ചെയ്ത് അയച്ചുകൊടുത്തു  അതു ഒന്നിപ്പിച്ച് ഗാനം ചേര്‍ത്ത് ഒറ്റ വീഡിയോയാക്കി പൂർണ്ണമാക്കുകയുമായിരുന്നു.

ഭട്ടതിരി,അച്യുത് പാലവ്

ഭട്ടതിരി,അച്യുത് പാലവ്


'അക്ഷർ ഭാരത് - എ കലിഗ്രഫിക് ട്രിബൂട്ട് റ്റു ഇന്ത്യ' എന്ന പേരിലാണ് വീഡിയോ  രാജ്യത്തിന് സമർപ്പിച്ചത്. ദേവനാഗിരി, ഒഡിയ, തെലുങ്ക്, കന്നഡ, മലയാളം, ഗുജറാത്തി, ഉറുദു, തമിഴ്, ഗുരുമുഖി, മോദി, കാശ്മീരി, ബംഗാളി, ആസ്സാമിസ്, മൈഥിലി, സിദ്ദാം എന്നീ ലിപികളിലാണ് വരികൾ പൂർണ്ണമാക്കിയിട്ടുള്ളത്. ആദിനാഥ് മംഗേഷ്കർ ആണ് വീഡിയോക്ക് സംഗീത സംവിധാനം നിർവ്വഹിച്ചിരിക്കുന്നത്  . അദ്ദേഹം സെക്രട്ടറി ജനറലായ എം ഐ ടി വിശ്വശാന്തി സംഗീത കലാ അക്കാഡമിയിലെ വിദ്യാർത്ഥികളും മറ്റംഗങ്ങളും ചേർന്നാണ് പാടിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top