ഹൂ വിൽ ഹെൽപ്‌ ഹൂ



#BuildForCOVID19 ലോകമാകെ കോവിഡ്‌ വരുത്തിയ ആരോഗ്യ, സാമൂഹ്യ, സാമ്പത്തിക വെല്ലുവിളികളെ നേരിടാൻ ലോകാരോഗ്യസംഘടന  BuildForCOVID19  എന്ന ഹാഷ്‌ടാഗിൽ ഹാക്കത്തൺ  ആരംഭിച്ചു. ഫെയ്‌സ്‌ബുക്ക്‌, ടിക്‌ടോക്‌ തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലൂടെ സോഫ്‌റ്റ്‌വെയർ ഡെവലപ്പർമാരെ കണ്ടെത്തി ഇത്തരം വെല്ലുവിളികളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ മെനയലാണ്‌ ലക്ഷ്യം. ദേവ്‌ പോസ്‌റ്റ്‌ കമ്പനിയാണ്‌ ഇതിന്‌ ചുക്കാൻ പിടിക്കുന്നത്‌. ഡോക്ടർമാരെയും ശാസ്ത്രജ്ഞരെയും എൻജിനിയർമാരെയും ഒരുമിച്ച് കൊണ്ടുവരുന്ന ഒരു സ്വതന്ത്ര ഗവേഷണ സ്ഥാപനമായ ചാൻ സക്കർബർഗ് ബയോഹബ്ബും ലോകാരോഗ്യസംഘടനയ്‌ക്കൊപ്പം ചേരും.  പ്രാദേശികതലത്തിലും ആഗോളതലത്തിലും കോവിഡ്‌ സൃഷ്ടിച്ച പ്രത്യാഘാതങ്ങളെ മറികടക്കാനാകും ഹാക്കത്തൺ ഊന്നൽ നൽകുക. ജിഫി, മൈക്രോസോഫ്‌റ്റ്‌, പിൻടെറസ്‌റ്റ്‌, ട്വിറ്റർ, വി ചാറ്റ്‌ മുതലായ സാമൂഹ്യമാധ്യമങ്ങളെയും ഡെവലപ്പർമാരെയും ഇതിനായി പരിഗണിക്കും. വ്യാഴാഴ്‌ച ആരംഭിച്ച ഹാക്കത്തണിൽ പ്രോജക്ടുകൾ സമർപ്പിക്കാനുള്ള അവസാന തീയതി 30ആണ്‌. മികച്ച പ്രോജക്ടുകളെ ഏപ്രിൽ മൂന്നിന്‌ പ്രഖാപിക്കും. Read on deshabhimani.com

Related News