ഇനി ചെറിയ വീഡിയോ മാത്രം



വാട്‌സാപ്പിൽ ഇനി മുതൽ ദൈർഘ്യമേറിയ വീഡിയോകൾ സ്റ്റാറ്റസായി ഇടാൻ കഴിയില്ല. സ്റ്റാറ്റസായി അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന വീഡിയോകളുടെ സമയ ദൈർഘ്യം വാട്സാപ്പ് പരിമിതപ്പെടുത്തി. ഇന്ത്യയിലുള്ള ഉപയോക്താക്കൾക്കാണ്‌ ഫെയ്‌സ്‌ബുക്കിന്റെ ഉടമസ്ഥതയിലുള്ള കമ്പനി സ്‌റ്റാറ്റസിന്റെ ദൈർഘ്യത്തിൽ മാറ്റം വരുത്തിയിരിക്കുന്നത്‌. മുമ്പ്‌ വാട്സാപ്‌ ഉപയോക്താക്കൾക്ക്‌ സ്റ്റാറ്റസായി 30 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്യാൻ കഴിയുമായിരുന്നു. എന്നാൽ, ഇനി മുതൽ 15 സെക്കൻഡ് വരെ ദൈർഘ്യമുള്ള വീഡിയോകൾ മാത്രമേ സ്റ്റാറ്റസ് ആയി അപ്പ്ലോഡ് ചെയ്യാൻ കഴിയുകയുള്ളൂ. കൊറോണ വൈറസ് വ്യാപനം മൂലമുള്ള ലോക്ക് ഡൗണിനെ തുടർന്ന് ഇപ്പോൾ ഇന്റർനെറ്റ് ഉപയോഗം പതിവിലും കൂടുതലാണ്. ആളുകൾ വീടുകളിൽ ഇരിക്കുന്നതും വർക്ക് ഫ്രം ഹോം രീതിയിലുള്ള ജോലികൾ വർധിച്ചതും ഇന്റർനെറ്റ് ഡൗൺ ആക്കുന്നുണ്ട്. വീഡിയോയ്ക്ക് കൂടുതൽ ഡാറ്റയും ആവശ്യമാണ്. ഇതോടെയാണ് വീഡിയോ ദൈർഘ്യം വാട്സാപ്‌ വെട്ടിക്കുറച്ചത്. ഇനി വൈറസ് ഭീതി ഒഴിഞ്ഞാൽ മാത്രമേ വീഡിയോ ദൈർഘ്യം കൂട്ടുകയുള്ളൂവെന്നും വാട്സാപ്‌ അറിയിച്ചിട്ടുണ്ട്. Read on deshabhimani.com

Related News