വാട്‌സാപ്‌ കറുക്കും



  ഉപയോക്താക്കളുടെ നീണ്ടകാലത്തെ കാത്തിരിപ്പ്‌ അവസാനിക്കുന്നു. വാട്‌സാപ്പിൽ  ഉടൻ ഡാർക്‌ മോഡ്‌ പ്രാബല്യത്തിൽ വരും.  ഡാർക്‌ മോഡ്‌ അവതരിപ്പിക്കുന്നതിനായി  ‘സെറ്റ്‌ ബൈ ബാറ്ററി സേവർ’ ഫീച്ചർ കൊണ്ടുവരാനുള്ള  ശ്രമത്തിലാണ്‌ വാട്‌സാപ്. ബാറ്ററി സേവിങ്‌ ഫീച്ചറിലൂടെ ആപ്ലിക്കേഷൻ സ്വയം കറുത്ത മോഡ്‌ ആക്ടിവേറ്റ്‌ ചെയ്യും. ഫോണിന്റെ ചാർജ്  പ്രത്യേക ശതമാനത്തിൽ താഴെയാകുമ്പോഴായിരിക്കും ഇങ്ങനെ ആകുന്നത്‌. നിലവിൽ ബീറ്റ വേർഷൻ 2.19.353ലാണ്‌ ഡാർക്‌ മോഡ്‌ ലഭിക്കുന്നത്‌. ആൻഡ്രോയിഡിന്റെ പുതിയ വേർഷനായ 9ലും ഇതിനു താഴെയുള്ള ഫോണുകളിലും ഫീച്ചർ ലഭിക്കും. ഡാർക്‌ മോഡ്‌ കൂടാതെ നിശ്ചിതസമയം കഴിഞ്ഞ്‌ മെസേജുകൾ തനിയെ ഇല്ലാതാകുന്ന ഡിലീറ്റ്‌ മെസേജ്‌ ഫീച്ചറും വാട്‌സാപ് അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്‌. സന്ദേശം എപ്പോൾ ഇല്ലാതാകണം എന്നതും അയക്കുന്ന ആൾക്ക്‌ തീരുമാനിക്കാം. ഒരുമണിക്കൂർ, ഒരു ദിവസം, ഒരാഴ്‌ച, ഒരുമാസം എന്നിങ്ങനെ സമയം ക്രമീകരിക്കാം. സ്‌നാപ്‌ചാറ്റിലും ടെലിഗ്രാമിലും ഉള്ള സംവിധാനം തന്നെയാണിത്‌. Read on deshabhimani.com

Related News