‌വാട‌്സാപ‌്‌ ഡാർക്ക‌് മോഡ‌് ആൻഡ്രോയിഡിലും



ആപ്പിൾ ഫോണിൽ മാത്രം ലഭ്യമായിരുന്ന വാട‌്സാപ‌് ഡാർക്ക‌് മോഡ‌് ഓപ‌്ഷൻ ആൻഡ്രോയിഡ‌് ഫോണിലേക്കും. ആൻഡ്രോയിഡ‌് ബീറ്റയുടെ 2.19.82 ലാണ‌് ഡാർക്ക‌് മോഡ‌് ലഭ്യമാകുന്നത‌്. നിലവിൽ ഈ ഫീച്ചറിന്റെ മിനുക്കുപണികൾ നടന്നുവരികയാണെന്നും വൈകാതെ തന്നെ ഉപയോക്താക്കൾക്ക‌് ഇത‌് ലഭ്യമാക്കുമെന്നും അധികൃതർ അറിയിച്ചു. ഫോർവേഡിങ് ഓപ‌്ഷനിലും പുതുക്കിപ്പണിയാൻ തീരുമാനിച്ചതായി ഇവർ അറിയിച്ചു. സെറ്റിങ‌്സിൽ മാത്രമാണ‌് നേരത്തെ ഡാർക്ക‌് മോഡ‌് ലഭ്യമായിരുന്നത‌്. എന്നാലിത‌്  നോട്ടിഫിക്കേഷനിലും ഡാറ്റ, ചാറ്റ‌് , അക്കൗണ്ട‌് സെറ്റിങ‌്സിലും ലഭ്യമാകുന്ന സ‌്ക്രീൻ ഫോട്ടുകളാണ‌് പുറത്തു വിട്ടിരിക്കുന്നത‌്.  കഴിഞ്ഞവർഷം മുതലാണ‌് ഡാർക്ക‌് മോഡ‌് ഫീച്ചറുമായി വാട‌്സാപ‌് എത്തുന്നുവെന്ന വിവരം വെളിപ്പെടുത്തിയത‌്. ഇത‌് കൂടാതെ ‘ഫോർവേഡിങ് ഇൻഫോ’ ‘ഫ്രീക്വന്റലി ഫോർവേഡഡ‌്’ എന്നീ  ഫീച്ചറുകളും പുതിയ വേർഷനിൽ ഉൾപ്പെടുത്തിയിട്ടുണ്ട‌്. Read on deshabhimani.com

Related News