ഇന്ത്യ കീഴടക്കാന്‍ വോട്ടോ



ചൈനീസ് മൊബൈൽ നിർമാണ കമ്പനിയായ വോട്ടോ ഇന്ത്യൻ വിപണി ലക്ഷ്യമിട്ട് എത്തുന്നു. കുറഞ്ഞ ചെലവിൽ സ്‌മാർട്ട്ഫോൺ സ്വന്തമാക്കാൻ കൊതിക്കുന്ന ഇന്ത്യൻ ഇടത്തരക്കാരെയാണ് കമ്പനി ലക്ഷ്യമിടുന്നത‌്. പതിനായിരം രുപയ്ക്ക് താഴെ വിലവരുന്ന മൂന്ന് മൊബൈലുകളാണ് ഇന്ത്യൻ വിപണി ലക്ഷ്യംവച്ച് വോട്ടോ അവതരിപ്പിക്കുക. നടപ്പ് സാമ്പത്തികവർഷം പത്തുലക്ഷം മൊബൈലുകളെങ്കിലും വിൽക്കാനാണ് പദ്ധതി. 700 കോടിയുടെയെങ്കിലും വിൽപ്പന നടത്തി രണ്ടുശതമാനം വില്പനവിപണിയെങ്കിലും കൈയടക്കാനാണ് ലക്ഷ്യം. ഗുണമേന്മയുള്ള സ്മാർട്ട്ഫോണുകൾ വളരെ കുറഞ്ഞവിലയിൽ ഉപയോക്താക്കളിലെത്തിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് വോട്ടോ ഇന്ത്യ വില്പനവിഭാഗം മേധാവി സന്തോഷ് സിൻഹ പറഞ്ഞു. ബംഗ്ലാദേശ്, ശ്രീലങ്ക, നേപ്പാൾ എന്നീ രാജ്യങ്ങളിലും ഈ വർഷം അവസാനപാദത്തിൽ വൻ മുന്നേറ്റം നടത്താൻ വോട്ടോ പദ്ധതിയിടുന്നു.  രാജ്യത്തെ പ്രമുഖ ടെലികോം കമ്പനികൾക്കൊപ്പം ചേർന്ന് സംയുക്തപാക്കേജ് ഒരുക്കാനും വോട്ടോ ലക്ഷ്യമിടുന്നു. എയർടെൽ, വോഡോഫോൺ, റിലയൻസ് ജിയോ തുടങ്ങിയ കമ്പനികളുമായി ചർച്ച പുരോഗമിക്കുകയാണ്.  ചൈനീസ് കമ്പനികളുടെ മൊബൈലുകൾക്കാണ് ഇപ്പോൾ ഇന്ത്യയിൽ ആവശ്യക്കാരേറെ. Read on deshabhimani.com

Related News